മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ ജീവിത കാലത്തും മരണശേഷവും നബി (സ്വ) യോട് സ്വഹാബത് സഹായം തേടിയ തായി ഹദീസുകളില്‍ കാണാവുന്നതാണ്.
(1.) “യസീദ്ബ്നു അബീഉബൈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: സലമത് (റ) വിന്റെ കാലില്‍ ഒരു വെട്ടിന്റെ അടയാളം ഞാന്‍ കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന്‍ അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര്‍ യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള്‍ സലമത് അപകടത്തില്‍ പെട്ടു പോയി എന്ന് ജനങ്ങള്‍ പറഞ്ഞു. ഞാന്‍ ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).
മുറിവേറ്റ സലമത് (റ) അല്ലാഹുവിനോട് പറയുന്നതിനു പകരം നബി (സ്വ) യെയാണ് സമീപിച്ചത്. ആവലാതി അല്ലാഹുവിനോട് പറയാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചില്ല. ഒരു പ്രത്യേക രൂപത്തില്‍ എന്നോടും വേവലാതി ഉണര്‍ത്തിക്കുന്നതിന് വിരോധമില്ലെന്ന് സലമതിന്റെ ആവലാതി സ്വീകരിച്ചുകൊണ്ട് നബി (സ്വ) പരോക്ഷമായി പഠിപ്പിക്കുകയാ യിരുന്നു. സലമത് (റ) മുറിവേറ്റ കാലുമായി നബിയെ സമീപിച്ചത് മനുഷ്യ കഴിവിന പ്പുറത്തുള്ള സഹായം പ്രവാചക സവിധത്തില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തോടെ യായിരുന്നു. അത് ലഭിക്കുകയും ചെയ്തു. ഏത് മനുഷ്യനാണ് മുറിഞ്ഞ കാല് ഊതി സുഖപ്പെടുത്താന്‍ സാധിക്കുക?.
(2) “അബൂഹുറൈറഃ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. പക്ഷേ, എല്ലാം മറന്നുപോകുന്നു. അപ്പോള്‍ നബി (സ്വ) എന്റെ തട്ടം വിരി ക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ തട്ടം വിരിച്ചു. നബി (സ്വ) തന്റെ രണ്ടു കരങ്ങള്‍കൊണ്ടും തട്ടത്തിലേക്ക് കോരിയിട്ടു. എന്നിട്ട് അത് കൂട്ടിപ്പിടിക്കാന്‍ പറഞ്ഞു. ഞാന്‍ തട്ടം (നെഞ്ചി ലേക്ക്) കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന്‍ കേട്ട ഒരു ഹദീസും മറന്നിട്ടില്ല”(ബുഖാരി 8/551).
മറവിക്ക് മനുഷ്യകഴിവിനപ്പുറമുള്ള പ്രതിവിധി തേടിയാണ് അബൂഹുറൈറഃ (റ) നബിയെ സമീപിക്കുന്നത്. നബി(സ്വ)യാകട്ടെ അദ്ദേഹത്തിനു പ്രതിവിധി നല്‍കുകയും ചെയ്യുന്നു.
(3) “ജാബിര്‍ (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില്‍ ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില്‍ നിന്ന് വുളൂഅ് ചെയ്തു. ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള്‍ നബി(സ്വ)പാത്രത്തില്‍ കൈവെച്ചു. അരുവിയി ലൂടെയെന്നവിധം വിരലുകള്‍ക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി. ഞങ്ങള്‍ കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര്‍ (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള്‍ ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471).
വെള്ളമില്ലാതെ ദാഹിച്ചുവലയുക. നബി (സ്വ) യുടെ അടുക്കല്‍ തങ്ങള്‍ക്ക് മതിയായ വെള്ളം സ്റ്റോക്കില്ലെന്ന് അറിയുക. എന്നിട്ടും അധിക ജലത്തിന് വേണ്ടി പ്രവാചകരെ സമീപിക്കുക. മനുഷ്യകഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ വെള്ളം ലഭിക്കണമെന്നല്ലേ സ്വഹാബിമാര്‍ ആഗ്രഹിക്കുന്നത്? അല്ലാഹു തനിക്കു നല്‍കിയ മുഅ്ജിസത്തിലൂടെ നബി (സ്വ) സ്വഹാബിമാരുടെ ആവശ്യം സഫലീകരിച്ച് കൊടുക്കുന്നു. വിരലുകളിലൂടെ ജലപ്രവാഹമുണ്ടാവുകയും മനുഷ്യ കഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.
ഈ വിധത്തില്‍ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ നബി (സ്വ) ക്ക് സ്വയംപര്യാ പ്തതയോ സ്വമദിയ്യത്തോ ഉണ്ടെന്ന് സ്വഹാബികള്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ സ്വഹാബികളുടെ പ്രവര്‍ത്തനം ശിര്‍കാകുമായിരുന്നു. അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ചോദിക്കാം, നല്‍കാം എന്നാണ് മേല്‍ ഹദീസുകള്‍ വ്യക്തമാക്കുന്നത്.
റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. “ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക”(മുസ്ലിം 2/206).
സ്വര്‍ഗം നല്‍കുക മനുഷ്യകഴിവില്‍പ്പെട്ടതാണോ? ഒരിക്കലുമല്ല. എന്നിട്ടും സ്വഹാബി യായ റബീഅത് (റ) നബി (സ്വ) യോട് സ്വര്‍ഗം ആവശ്യപ്പെട്ടു. നബി (സ്വ) യോട് മനുഷ്യ കഴിവില്‍പെടാത്ത ഈ കാര്യം ചോദിക്കുന്നത് കൊണ്ട് മുശ്രികാകുകയില്ലെന്ന് റബീഅത് (റ) വിശ്വസിക്കുന്നു. എല്ലാ ചോദ്യവും ആരാധനയല്ലെന്ന് നബി (സ്വ) ഈ സംഭവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നു. ചോദ്യങ്ങളെല്ലാം ഇബാദത്തായിരുന്നെങ്കില്‍ റബീഅതിനോട് ചോദിക്കാന്‍ നബി (സ്വ) പറയുമായിരുന്നില്ല. ഭൌതികമായ എന്തെങ്കി ലുമാണ് റബീഅത് ചോദിക്കുകയെന്ന ധാരണയാണോ നബിയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചിരിക്കുക? അപ്രതീക്ഷിതമായ ചോദ്യത്തിലൂടെ റബീഅത് (റ) നബി (സ്വ) യെ അമ്പരപ്പിക്കുകയായിരുന്നോ? അങ്ങനെയെങ്കില്‍ മനുഷ്യകഴിവിനപ്പുറത്തുള്ള ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത് ശിര്‍കാണെന്നു നബി (സ്വ) ഉപദേശിക്കുമായിരു ന്നില്ലേ? നബി (സ്വ) അങ്ങനെ ഉപദേശിക്കുന്നില്ലല്ലോ.
ചുരുക്കത്തില്‍ മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിന് ഇസ്ലാമില്‍ വിരോധമില്ലെന്ന് പ്രമാണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
“അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില്‍ സൂര്യന്‍ അടുത്തുവരും. (കഠിമായ ചൂടിനാല്‍) വിയര്‍പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില്‍ ജനങ്ങള്‍ ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്‍ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)
അന്ത്യദിനമായിക്കഴിഞ്ഞാല്‍ പിന്നെ ശിര്‍ക് ചെയ്യുന്നതിനു വിരോധമില്ലെന്ന് പറഞ്ഞു കൊണ്ടാണോ ഇസ്തിഗാസാ വിരോധികള്‍ ഈ ഹദീസ് വ്യാഖ്യാനിക്കുക? അത്ഭുതം തന്നെ. അന്ത്യദിനമായാലും അല്ലെങ്കിലും ബഹുദൈവാരാധന വര്‍ജിക്കപ്പെടേണ്ടതാ ണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്