ഇടതേടുക’ എന്നാണ് തവസ്സുലിന്റെ ഭാഷാര്‍ഥം. സല്‍കര്‍മങ്ങളോ, സല്‍കര്‍മങ്ങള്‍ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനാണ് സാങ്കേതികമായി തവസ്സുല്‍ എന്ന് പറയുന്നത്.

ഒരാള്‍ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. കൂട്ടത്തില്‍, നബി(സ്വ)യുടെ ബറകതു കൊണ്ട് എന്നുകൂടി ചേര്‍ക്കുന്നു.

ഇസ്ലാമിക പ്രമാണങ്ങള്‍ തവസ്സുല്‍ അംഗീകരിക്കുന്നുണ്ട്.

 

ഖുര്‍ആന്‍ പറയുന്നു

وَلَوۡ أَنَّهُمۡ إِذ ظَّلَمُوٓاْ أَنفُسَهُمۡ جَآءُوكَ فَٱسۡتَغۡفَرُواْ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّابٗا رَّحِيمٗا ٦٤ 

നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും

 (അന്നിസാഅ് 64).

ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:

“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).

ഇതേ സൂക്തം റൂഹൂല്‍ബയാന്‍ വിശദീകരിക്കുന്നു:

തീര്‍ച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാര്‍ഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങള്‍ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുല്‍ബയാന്‍ 7/230).

 

ശൌകാനി മേല്‍സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

‘അങ്ങയെക്കൊണ്ട് ഇടതേടുന്നവരായും തെറ്റുകളില്‍ നിന്ന് മോചനം തേടുന്നവരായും അവര്‍ വന്നാല്‍‘ (ഫത്ഹുല്‍ഖദീര്‍ വാ. 1/729).

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:

“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി, വാ. 1,/137).

നബി (സ്വ) യെയും അബ്ബാസ്(റ)നെയും ഉമര്‍(റ)തവസ്സുലാക്കി ദുആ ചെയ്തുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ വുളൂഅ്  ചെയ്തശേഷം താഴെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു.

‘അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് നിന്നിലേക്ക്  ഞാന്‍ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീര്‍ച്ചയായും ഞാന്‍ തങ്ങളെ മുന്‍നിര്‍ത്തി എന്റെ ആവശ്യത്തില്‍ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ വേണ്ടി അല്ലാഹുവേ, എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ‘ (തിര്‍മുദി 10/32).

ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തുര്‍മുദി ഇമാം വ്യക്തമാക്കിയിരിക്കുന്നു. മേല്‍ ഹദീസിന്റെ നിവേദകന്മാരില്‍ വന്നിട്ടുള്ളത് അബൂജഅ്ഫറുല്‍ റാസിയാണെന്നും ഖതമിയല്ലെന്നുമുള്ള തിര്‍മുദിയുടെ പ്രസ്താവന ഇബ്നുതൈമിയ്യഃ ഇപ്രകാരം തിരുത്തുന്നു.

‘മറ്റു പണ്ഢിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅ്ഫറുല്‍ ഖതമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം’ (ഫതാവാ ഇബ്നുതൈമിയ്യഃ 1/190).

ഹദീസിന്റെ പരമ്പരയില്‍ ദുര്‍ബലനായ അബൂജഅ്ഫറുര്‍റാസി ഇല്ലെന്നും സ്വീകാര്യ നായ ഖതമിയാണുള്ളതെന്നും വ്യക്തമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു. നബി(സ്വ)യുടെ വഫാതിനുശേഷവും സ്വഹാബിമാര്‍ തവസ്സുല്‍ ഉള്‍ക്കൊ ള്ളുന്ന ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നതായി പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു (വഫാ ഉല്‍വഫാ, 4/1373).

ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274