നിസ്കാരം മുറിക്കുന്നുവെന്ന് കരുതുക. ഏതെങ്കിലും കാര്യത്തോട് ബന്ധപ്പെടുത്തി നിസ്കാരം മുറിക്കുന്നുവെന്നോ സംശയിക്കുകയോ ചെയ്യുക. നിസ്കാരത്തന്റെ പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍ പ്രവര്‍ത്തികള്‍ തുടരെ അധികം സംഭവിച്ചെന്ന് ഉറപ്പാവുക തുടങ്ങിയ കാരണങ്ങളാല്‍ നിസ്കാരം ബാത്വിലാകും.
ചാട്ടമില്ലാതെ രണ്ടടി നടക്കുക. രണ്ട് പ്രാവശ്യം അടിക്കുക പോലുള്ള കുറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ട് നിസ്കാരത്തിന് കുഴപ്പമില്ല. എങ്കിലും തുടര്‍ച്ചയായി മൂന്ന് പ്രവര്‍ത്തി ഉദ്ദേശിച്ചവന് ഒന്നു ചെയ്താലും അതു തുടങ്ങിയാല്‍ തന്നെയും നിസ്കാരം ബാത്വിലാകും.
തുടര്‍ച്ചയായ മൂന്ന് ചവക്കലകൊണ്ടും മൂന്ന് ചവിട്ടടികൊണ്ടും നിസ്കാരം ബാത്വിലാകും. ഒരു ചവിട്ടടികൊണ്ട് ഉദ്ധേശം ഒരു കാല് മുന്നോട്ടോ മറ്റോ നീക്കുക എന്നാണ്. അതിന്റെ കൂടെ അടുത്ത കാല് കൂടി നീക്കിയാല്‍ അത് ഉടന്‍ തന്നെ അല്ലെങ്കിലും രണ്ട് ചവിട്ടടിയായി. എന്നാല്‍ തലയും ഇരു കൈകളും ഒരു പ്രാവശ്യം ചലിപ്പിച്ചാലും നിസ്കാരം ബാത്വിലാകും. അത് ഒപ്പമാണെങ്കിലും ശരി. ഇപ്രകാരം നിസ്കാരത്തില്‍ ഒരു പ്രാവശ്യമാണെങ്കിലും ചാടിയാലും നിസ്കാരം ബാത്തിലാകും.
നിസ്കാരത്തില്‍ സംഭവിക്കുന്ന നേരിയ ചലനങ്ങള്‍ നിസ്കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുകയില്ല. മാന്തുമ്പോഴോ തസ്ബീഹ് മാല മറിക്കുമ്പോഴോ കൈപ്പടം മുഴുവന്‍ ചലിപ്പിക്കാതെയുള്ള വിരലുകളുടെ അനക്കം കണ് പോളകള്‍, ചുണ്ട്, ലിംഗം, നാവ് എന്നിവയുടെതിന് ഉദാഹരണണമാണ്. പക്ഷെ ഒരു വ്യക്തി മുന്‍ കൈ മൂന്ന് പ്രാവശ്യം ചലിപ്പിച്ചാല്‍ നിസ്കാരം അസാധുവാണ്.
ശബ്ദങ്ങള്‍
ഖുര്‍ആന്‍ ദിക്റ്, ദുആ അല്ലാത്ത തുടര്‍ച്ചയായ രണ്ടക്ഷരം മനപ്പൂര്‍വ്വം ഉച്ചരിക്കുന്നതുകൊണ്ട് ബാത്വിലാകും ആയതിനാല്‍ തൊണ്ടയനക്കുമ്പോഴും ചുമ, കരച്ചില്, തുമ്മല്‍, ചിരി തുടങ്ങിയവ കാരണമായി രണ്ട് അക്ഷരം ഉണ്ടായാല്‍ നിസ്കാരം അസാധുവാകും . ഇപ്രകാരം തന്നെ ഖുനൂത്, സൂറത്ത് എന്നിവക്കുവേണ്ടി അല്ലെങ്കില്‍ ഫാത്വിഹ ഉറക്കെ ഓതാന്‍ വേണ്ടി രണ്ടക്ഷരം പുറപ്പെടുന്ന പക്ഷം നിസ്കാരം ബാത്തിലാണ്. എന്നാല്‍ നിയന്ത്രണാധിതമായ ചുമ തുമ്മല്‍ തുടങ്ങിയവ മൂലം നിസ്കാരം ബാത്വിലാകില്ല.
മാത്രമല്ല, അര്‍ത്ഥമുള്ള ഒരക്ഷരം ഉച്ചരിക്കുക, അല്ലെങ്കില്‍ ദീര്‍ഘാക്ഷരം മൊഴിയുക ഇവയെല്ലാം നിസ്കാരത്തെ അസാധുവാക്കുന്ന കാര്യങ്ങളാണ്. കാരണം ദീര്‍ഘാക്ഷരം യഥാര്‍ത്ഥത്തില്‍ രണ്ടക്ഷരം തന്നെയാണ്.
ഭക്ഷണം കഴിക്കുക
നോമ്പ് മുറിക്കുന്ന വസ്തുക്കള്‍ അതെത്ര കുറച്ചാണെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കുക, തലയില്‍ നിന്ന് വായയുടെ ബാഹ്യ പരിധിയിലേക്ക് ഇറങ്ങിയ കഫം വിഴുങ്ങുക. ഊ നില് നിന്നുള്ള രക്തം കൊണ്ട് നജസായ തുപ്പുനീര്, അത് കലര്‍പ്പില്ലെങ്കിലും കീഴ്പോട്ട് ഇറക്കുക. വെറ്റിലയുടെ ചുവപ്പുകൊണ്ട് നിറഭേദം വന്ന തുപ്പുനീര് വിഴുങ്ങുകതുടങ്ങിയ കാര്യങ്ങള്‍ സംബവിക്കുന്നത് നിസകാരം ബാത്തിലാകന്‍ കാരണമാകും. പല്ലുകള്‍ക്കിടയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇറങ്ങിപ്പോയാലും ഇപ്രകാരം തന്നെ.
മനപ്പൂര്‍വ്വം സുജൂദ് റുകൂഅ് തുടങ്ങിയ ഒരു കര്‍മപരമായ ഫര്‍ളിനെ കൂടുതലാക്കുക. അല്ലെങ്കില്‍ നിസ്കാരത്തിന്റെ ഫര്‍ളുകളില്‍ നിന്ന് നിര്‍ണിതമായ ഒന്നിനെ സുന്നത്തെന്ന് തുടങ്ങിയ കാരണവും സ്കാരം അസാധുവാകാന്‍ മതിയായവയാണ്.
നഗ്നത വെളിവായാല്‍
ഉദ്ദേശപൂര്‍വ്വമല്ലെങ്കിലും അശുദ്ധിയുണ്ടായാല്‍ നിസ്കാരം ബാത്വിലാകും.ഇപ്രകാരമാണ് മാപ്പില്ലത്ത നജസ് ദേഹത്ത് ഉടന്‍ തട്ടിമാറ്റുകയും ചെയ്തിട്ടില്ലെങ്കിലുള്ള വിധി. അവിചാരിതമായി നഗ്നത വെളിവാക്കുന്നതും തഥൈവ.
ബോധ പൂര്‍വ്വം ഒരു ഫര്‍ളിനെ ഉപേക്ഷിക്കുക. നിയ്യത്തിലോ ശര്‍ത്തുകളിലോ സംശയിക്കുകയും അതേ അസ്ഥയില്‍ ഒരു വാചികമോ കര്‍മ്മപരമോ ആയ ഫര്‍ള് കഴിയുക, അല്ലെങ്കില്‍ സമയം ദീര്‍ഘിപ്പിക്കുക എന്നിവകൊണ്ടും നിസ്കാരം നഷ്ടമാകും.