ചോദ്യം: വ്രതമനുഷ്ഠിച്ചവന്റെ വായയിൽ ഒരു നൂലിന്റെ ഒരറ്റം ദൃശ്യമായി അതിന്റെ മറ്റേ അറ്റം ഉള്ളിൽ മറയുകയും ചെയ്തു. ആ വ്രതമനുഷ്ഠിച്ചവൻ എന്തുചെയ്യണം?
ഉത്തരം: പ്രസ്തുത നൂൽ ഉള്ളിലേക്കിറക്കിയാലും ഉള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്താലും നോമ്പ് മുറിയും. ഒന്നും ചെയ്യാതിരുന്നാൽ വേറെ ചില നാശങ്ങളുമുണ്ട്. അതിനാൽ അവന്റെ ഉപദേശമോ അറിവോ കൂടാതെ വേറൊരാൾ നൂൽ വലിച്ചെടുത്താൽ നോമ്പ് മുറിയുകയില്ല.(ശർവാനി 3-398)