ചോദ്യം: നോമ്പുള്ളപ്പോൾ ഭക്ഷണം രുചിച്ചു നോക്കാമോ? ഉപ്പും മുളകും പാകത്തിനുണ്ടോ എന്നറിയാൻ ഞങ്ങൾ സ്ത്രീകൾക്ക് ഇത് ആവശ്യമായി വരുമല്ലോ. അതുപോലെ കുഞ്ഞുമക്കൾക്ക് ചവച്ചു കൊടുക്കേണ്ടിയും വരും. അതു പറ്റുമോ?

ഉത്തരം: നോമ്പുവേളയിൽ ഭക്ഷണം രുചിക്കൽ കറാഹത്താണ്. അതു തൊണ്ടക്കുഴിയിലേക്കു ചേരാനും നോമ്പു മുറിയാനും ഇടവയ്ക്കുന്ന കാര്യമാണല്ലോ. എന്നാൽ, ഭക്ഷണത്തിന്റെ പാകവും രുചിയും നോക്കേണ്ട ആവശ്യത്തിനും കുഞ്ഞുങ്ങൾക്ക് ചവച്ചരച്ചു കൊടുക്കേണ്ട ആവശ്യമുള്ളപ്പോളും ഇതു കറാഹത്തില്ലെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: ശർവാനി സഹിതം 3-425 നോക്കുക.