ജനനം:
ഇറാനിൽ പെട്ട ജീലാൻ എന്ന നാട്ടിൽ .

ജനന തിയ്യതി:
ഹിജ്റ: 470 (AD: 1077)

വഫാത്ത്:
ഹിജ്റ: 561 റബീഉൽ ആഖിർ 11. ശനിയാഴ്ച രാത്രി . അന്നു രാത്രി തന്നെ മറവ് ചെയ്തു.

വയസ്സ്:
തൊണ്ണൂറ്റി ഒന്ന് (91)

ഭാര്യന്മാർ:
നാല്

മക്കൾ:
നാൽപ്പത്തി ഒമ്പത് (49)

ആൺമക്കൾ:
ഇരുപത്തി ഏഴ് (27)

പെൺമക്കൾ
ഇരുപത്തിരണ്ട് (22)

ചെറുപ്രായത്തിൽ മരിച്ച മക്കൾ:
മുപ്പത്തി അഞ്ച് (35)

ചെറുപ്രായത്തിൽ മരിച്ചവരിൽ ആൺമക്കൾ:
പതിനാല് (14)

ചെറുപ്രായത്തിൽ മരിച്ചവരിൽ പെൺ മക്കൾ
ഇരുപത്തി ഒന്ന് (21)

ദീർഘായുസ് ലഭിച്ച മക്കൾ:
പതിനാല് (14)

അവരിൽ ആൺ മക്കൾ:
പതിമൂന്ന് (13)

അവരിൽ പെൺ മകൾ :
ഒരു മകൾ മാത്രം

(മഹാന്മാർക്ക് അല്ലാഹു വലിയ പരീക്ഷണം നൽകുമല്ലോ.)

ശൈഖ് ജീലാനി(റ)വിൻ്റെ ജനന മരണത്തെ അൽ ജുമ്മലുൽ കബീർ പ്രകാരം ഒരു വരി പാട്ടിലൂടെ ഒരു മഹാൻ ഇങ്ങനെ സ്മരിക്കുന്നു.

إنَّ باز الله سلطان الرجال
جاء في عشق ومات في كمال
ഈ വരിയിലെ عشق എന്നത് ജുമ്മലുൽ കബീർ പ്രകാരം 470 ആണ്. ഹിജ്റ: 470 ലാണ് ജീലാനി(റ)വിൻ്റെ ജനനം . كمال എന്നത് 91 . മരിക്കുമ്പോൾ 91 വയസ്സായിരുന്നു . عشق , كمال എന്നീ രണ്ടു പദങ്ങളും ഒരുമിച്ചു കണക്കു കൂട്ടിയാൽ 561 എന്നത് കിട്ടും. വഫാത്ത് ഹി: 561 ലായിരുന്നല്ലോ.
(ഫതൂഹുൽ ഗൈബ് , ഖാതിമത്തുഹു, പേജ് 180

(അവലംബം: ഖുത്ബുൽ അഖ് ത്വാബ്)