ചോദ്യം: വെള്ളിയാഴ്ചയും ചെറിയ പെരുന്നാൾ ദിനവും ഒത്തു വന്നാൽ ആ ദിനത്തിനു റമളാനിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്നു പറഞ്ഞു കേട്ടു. ശരിയാണോ? എങ്കിൽ അറഫ ദിനത്തേക്കാളും ഈ നാളിന് ശ്രേഷ്ഠതയുണ്ടോ?

ഉത്തരം: ഇല്ല. ഒരു വർഷത്തിലെ ദിനങ്ങളിൽ ഏറ്റം ശ്രേഷ്ഠദിനം അറഫനാളാണ്. നമ്മുടെ ഇമാമുകൾ വ്യക്തമായി പ്രസ്താവിച്ചതാണിത്. അതുപോലെ മാസങ്ങളിൽ ഏറ്റം ശ്രേഷ്ഠമാസം റമളാനാണ്. അതിന്റെ നാളുകളേക്കാൾ ശ്രേഷ്ഠത മറ്റു മാസങ്ങളിലെ വെള്ളിയാഴ്ച നാളിനില്ല. എന്നാൽ, ചെറിയ പെരുന്നാൾ ദിനവുമായി ഒത്തു വന്നാൽ അതിനു റമളാനിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിനു പ്രമാണത്തിന്റെ പിൻബലമില്ല. തുഹ്ഫ: 3-371.