അല്ലാഹു പറഞ്ഞു: “ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴി വുള്ളവ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അല്ലാഹുവോ ടുള്ള ബാധ്യതയാകുന്നു.’ (ആലുഇംറാൻ),1)وَلِلَّهِ عَلَى النَّاسِ حَجُّ البَيْتِ مَن اسْتَطَاعَ إلَيْهِ سَبِيلاً} (سورة آل عمران: ٩٧)

 

കടം, ആശ്രിതരുടെ ചെലവ് എന്നിവ കഴിച്ച് പോക്കുവരവിനുള്ള ഭക്ഷണം, യാത്രക്കൂലി, യാത്രാ സൗകര്യം എന്നിവയുള്ള എല്ലാവ ർക്കും ഇത് ബാധകമാണ്.

 

അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ജനങ്ങളേ, നിശ്ചയം, നിങ്ങൾക്ക് അല്ലാഹു ഹജ്ജ് നിർബന്ധമാക്കി യിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഹജ്ജ് നിർവ്വഹിക്കുക. കാമ വിചാരങ്ങളില്ലാതെ, ദുഷ്കർമം ചെയ്യാതെ, അല്ലാഹുവിന്റെ പ്രീതി ക്കായി ഹജ്ജ് ചെയ്തവൻ പ്രസവിക്കപ്പെട്ട ദിവസത്തിലെപ്പോലെ (പരിശുദ്ധനായി) മടങ്ങും, ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ളവയ്ക്കു പരിഹാരമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫല മില്ല. (ബുഖാരി, മുസ്ലിം).2)وأخرج الشيخان عن أبي هريرة قال: قال رسول الله : «أيُّهَا النَّاسُ قَدْ فَرَضَ الله عَلَيْكُمُ الحَجَّ، فَحُجُّوا مَنْ حَجَّ لِلَّهِ فَلَمْ يَرْفِثْ وَلَمْ يَفْسُقْ خَرَجَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمّهُ، وَالعُمْرَةُ إلى العُمْرَة كَفَارَةٌ لِما بَيْنَهُمَا والحجُّ المَبْرُورِ لَيْسَ لَهُ جَزَاءٌ إلاّ الجَنَّة»

 

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിൽ നിന്ന് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ഒരാൾ ഹജ്ജിനെത്തിയാൽ, നിശ്ചയം, അവന്റെ മുന്തിയതും പിന്തിയതുമായ പാപങ്ങൾ പൊറുക്കപ്പെടുകയും അവന്റെ ശിപാർശ സ്വീകരിക്കപ്പെടുകയും ചെയ്യും.3)وأبو نعيم عن عبد الله بن مسعود: «مَنْ جَاءَ حَاجاً يريدُ بِهِ وَجْهَ الله فَقَدْ غَفَرَ الله لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ وَشَفَعَ فَيمَنْ دَعَا لَهُ»

 

ജാബിർ ബ്നു അബ്ദില്ലാഹി(റ)വിൽ നിന്ന് മറ്റു മുസ്ലിംകൾ

 

തന്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതരായ നിലയിൽആരെങ്കിലും തന്റെ ഹജ്ജ് വീട്ടിയാൽ അവന്റെ മുന്തിയതും പിന്തി യതുമായ ദോഷങ്ങൾ പൊറുക്കപ്പെടും. (അബൂയഅ്ല).4)وأحمد وابن منيع وأبو يعلى عن جابر بن عبد الله: «مَنْ قَضَى نُسُكَهُ وَسَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ»

അബ്ദുല്ലാ ഹിബ്നു ജറാദ്(റ)വിൽ നിന്ന് നിങ്ങൾ ഹജ്ജ് ചെയ്യുക. വെള്ളം അഴുക്കിനെ കഴുകിക്കളയും പോലെ ഹജ്ജ് പാപങ്ങളെ കഴുകിക്കളയും. (ത്വബ്റാനി).5)والطبراني عن عبد الله بن جراد: «حُجُّوا فَإِنَّ الحَجَّ يَغْسِلُ الذُّنُوبَ كَمَا يَغْسِلُ المَاء الدَّرَنَ»

അലി(റ)വിൽ നിന്ന് അല്ലാഹുവിന്റെ ഭവനത്തി ലേക്ക് എത്തിച്ചേരാനുള്ള ഭക്ഷണവും വാഹനവും ഉണ്ടായിട്ടും ഹജ്ജ് ചെയ്യാത്ത ആൾ യഹൂദിയോ ക്രിസ്ത്യാനിയോ ആയി മരി ക്കുന്നതിൽ അപാകതയില്ല. (തുർമുദി, ബൈഹഖി)6)والترمذي والبيهقي عن عليّ رضي الله عنه «مَنْ مَلَكَ زَاداً وَرَاحِلة تُبْلِغُهُ إلى بَيْتِ الله وَلَمْ يَحج، فَلا عَلَيْهِ أنْ يَمُوتَ يَهودياً أو نصرانياً»

 

ഉമർ(റ) പറഞ്ഞു: ഹജ്ജിന് കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ പട്ടണങ്ങളിലേക്ക് കുറച്ചാളു കളെ പറഞ്ഞയച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. ഉണ്ടെങ്കിൽ അവരുടെ മേൽ ‘ജിസ് യ ‘ ചുമത്തണം. അവർ മുസ്ലിംകളല്ല. സഈദുബ്നു ജുബൈർ(റ) പറയുന്നു. ഹജ്ജ് ചെയ്യാത്ത സമ്പന്നനായ ഒരു അയ ൽവാസി എനിക്കുണ്ടായിരുന്നു. അയാൾ മരിച്ചപ്പോൾ ഞാൻ മയ്യിത്ത് നിസ്കരിച്ചില്ല.7)وقال عمر رضي الله عنه لقد هممت أن أبعث رجالاً إلى هذه الأمصار فينظروا كلّ من له جدة ولم يحجّ، فيضربوا عليهم الجزية ما هم بمسلمين. وقال سعيد بن جبير، مات لي جارٌ موسر لم يحج فلم أصلِّ عليه.

 

ഇമാം യാഫിഈ (റ) പറയുന്നു: ഒരു കച്ചവടസംഘം കപ്പലി ൽ ഹജ്ജിനു പുറപ്പെട്ടു. വഴിമധ്യേ കപ്പൽ തകർന്നു. ഹജ്ജിന്റെ സമ യം അടുത്തിരിക്കുന്നു. യാത്രാ സംഘത്തിൽ അമ്പതിനായിരം വില മതിപ്പുള്ള ചരക്കിന്റെ ഉടമയുമുണ്ട്. അധിക ചരക്കുകളും പലർക്കും നഷ്ടപ്പെട്ടു. മേൽപറഞ്ഞ അമ്പതിനായിരത്തിന്റെ ഉടമസ്ഥൻ തന്റെ കച്ചവടച്ചരക്കിന്റെ കാര്യമൊന്നും ചിന്തിക്കാതെ എങ്ങനെയെങ്കിലും ഹജ്ജിനെത്തണമെന്ന ചിന്തയിലായപ്പോൾ കൂട്ടുകാർ പറഞ്ഞു: “താങ്കൾ ഇവിടെത്തന്നെ കുറച്ചുകൂടി തങ്ങിയാൽ നഷ്ടപ്പെട്ട ചര ക്കിൽ നിന്ന് കുറച്ചെങ്കിലും കിട്ടാൻ സാധ്യതയുണ്ട്. അയാൾ പറഞ്ഞു: “ഹജ്ജിനെക്കാളും ഹജ്ജിൽ പങ്കെടുക്കുന്ന അല്ലാഹു വിന്റെ ഔലിയാക്കന്മാരുടെ പ്രാർഥനയെക്കാളും ദുൻയാവിനെ അത് മുഴുവൻ കിട്ടിയാലും ഞാൻ തിരഞ്ഞെടുക്കുകയില്ല. ഔലിയാക്ക ളുടെ പ്രാർഥനയുടെ മഹത്വം ഞാൻ അനുഭവിച്ചിട്ടുണ്ട്. കൂട്ടുകാർ ചോദിച്ചു: “ഔലിയാക്കളിൽ നിന്ന് താങ്കൾക്കുണ്ടായ അനുഭവം എന്താണ്?” അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കൽ ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ വഴിമധ്യേ കുടിവെള്ളം തീർന്നുപോയി. ഒരു തുള്ളി ശുദ്ധജലം ലഭിക്കാതെ യാത്രക്കാർ വലഞ്ഞു. അങ്ങനെ ഞങ്ങൾ ജീവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയിലെത്തി. വെള്ളമന്വേഷിച്ചുഞാൻ ഖാഫില ഒന്നടങ്കം അരിച്ചുപെറുക്കി നോക്കി. നിരാശ യായിരുന്നു ഫലം. അങ്ങനെ പുറത്തേക്ക് നടന്നപ്പോൾ ഒരു ഫഖീര ഒരു കുഴിയുടെ അടുത്ത് ഇരിക്കുന്നത് കണ്ടു. അയാളുടെ കയ്യിൽ ഒരു ഊന്നുവടിയും ചെറിയ ഒരു തുകൽ പാത്രവും ഉണ്ട്. അദ്ദേഹം തന്റെ വടി ആ കുഴിയിൽ കുത്തി വെച്ചിരിക്കുന്നു. വടിയുടെ താഴ്ഭാഗ ത്തു നിന്ന് വെള്ളം ഉറവ പൊട്ടി കുഴിയിലേക്ക് ഒഴുകുന്നു. ഞാൻ ആ കുഴിയിൽ നിന്ന് മതിവരുവോളം വെള്ളം കുടിക്കുകയും കൈവ ശമുണ്ടായിരുന്ന തോൽപാത്രം നിറയ്ക്കുകയും ചെയ്തു. ഈ വിവരം എന്റെ യാത്രാസംഘത്തെ അറിയിച്ചപ്പോൾ അവരെല്ലാവരും അവി ടെയെത്തി മതിവരുവോളം കുടിച്ചു. എന്നിട്ടും ജലപ്രവാഹം തുടർന്നുകൊണ്ടിരുന്നു. ഇത്തരം മഹാന്മാരുടെ സംഗമ ഭൂമിയായ ഹജ്ജിനെ ഉപേക്ഷിക്കുകയോ?

 

അലി ബിനു മുവഫഖി(റ)വിൽ നിന്ന് ഇമാം യാഫിഈ(റ) ഉദ്ധരിക്കുന്നു. ഞാൻ അറുപത ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. ഒരു ദിവസം ഹറമിൽ ഇരുന്നപ്പോൾ മനസ്സിൽ വിചാരിച്ചു. ഈ കുന്നും മലയും താണ്ടി എത്ര കാലമാണ് ഇനി ഞാൻ കഴിയുക? ഈ ചിന്തയിലായി രിക്കെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഒരാൾ പറയുന്നു. ഓ, ഇബ്നുൽ മുവഫഖേ, താങ്കളുടെ വീട്ടിലേക്ക് ഇഷ്ടപ്പെടുന്നവരെയല്ലേ താങ്കൾ ക്ഷണിച്ചു. അതുപോലെ യജമാനൻ താൻ ഇഷ്ടപ്പെടുന്നവരെ തന്റെ ഭവനത്തിലേക്ക്. ഉന്നത സ്ഥാനത്തേക്ക് ക്ഷണിക്കുന്നു. താങ്കൾക്ക് സ്വാഗതം!.

 

അബൂഅബ്ദില്ലാഹിൽ ജൗഹരി(റ) പറയുന്നു. ഞാനൊരു ഹജ്ജ് വേളയിൽ അറഫയിൽ താമസിക്കുന്നതിനിടയിൽ രാത്രിയുടെ അന്ത്യയാമത്തിൽ ഉറങ്ങിപ്പോയി. സ്വപ്നത്തിൽ വാനലോകത്തിൽ നിന്ന് രണ്ടു മലക്കുകൾ ഇറങ്ങിവന്നു. ഒരു മലക്ക് മറ്റേ മലക്കിനോട് ചോദിച്ചു. ഇക്കൊല്ലം എത്രപേർ അറഫയിലെത്തി? മറ്റേ മലക്ക്; ആറു ലക്ഷം പേർ, അവരിൽ ആറു പേരുടെ ഹജ്ജ് സ്വീകാര്യമായി. ഇത് ട്ടപ്പോൾ എനിക്കു മുഖത്തടിച്ചു അലറാൻ തോന്നി. ആറു പേരൊഴിച്ച് ബാക്കിയുള്ളവരുടെ കാര്യം അല്ലാഹു എന്ത് തീരുമാനിച്ചു? ആദ്യ മലക്ക് മലക്കിനോട് ചോദിച്ചപ്പോൾ ആ മലക്ക് പറഞ്ഞു. ഔദാ ര്യവാനായ റബ്ബ് തന്റെ ഉദാരതയുടെ ദൃഷ്ടി കൊണ്ടവരെ കടാക്ഷിച്ചു. സ്വീകരിക്കപ്പെട്ട ആറു പേരിൽ ഓരോരുത്തരുടെയും മഹത്വം കൊണ്ട് ആറ് ലക്ഷം പേർക്കും പൊറുത്തുകൊടുത്തു. ഇത് അല്ലാഹുവിന്റെഔദാര്യമാകുന്നു. അവനുദ്ദേശിച്ചവർക്ക് അവൻ അത് നൽകുന്നു.

 

ദിന്നൂനിൽ മിസ് രി (റ) പറയുന്നു; കഅബയുടെ അടുത്ത് ഞാ നൊരു യുവാവിനെ കണ്ടു. ദീർഘമായ നിസ്കാരം റുകൂഉം, സുജ ദുമെല്ലാം ഏറെ ദീർഘം. ഞാൻ അടുത്ത് ചെന്ന് അയാളോട് ചോദിച്ചു. കുറേ സമയമായല്ലോ നിങ്ങൾ നിസ്കാരം തുടങ്ങിയിട്ട് അദ്ദേഹം പറഞ്ഞു: പിരിഞ്ഞുപോകാൻ അനുമതി കിട്ടും വരെ ഞാൻ നിസ്കരിക്കും. അൽപം കഴിഞ്ഞപ്പോൾ ഒരു കടലാസ് തുണ്ട് അയാ ളുടെ മേൽ വീണു. അതിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്. “പ്രതാപ ശാലിയും പൊറുക്കുന്നവനുമായ അല്ലാഹുവിൽ നിന്ന്, സത്യസ ന്ധനും നന്ദി ചെയ്യുന്നവനുമായ അടിക്ക്, നിന്റെ മുന്തിയതും പിന്തി യമായ എല്ലാ പാപങ്ങളും പൊറുത്തിരിക്കുന്നു. നിനക്ക് പോകാം.”

 

നമ്മുടെ ഹജ്ജ് അല്ലാഹു സ്വീകരിക്കുകയും മുൻകഴിഞ്ഞ മഹാ പാപങ്ങൾ പൊറുക്കുകയും ബാധ്യതകൾ അവൻ വഹിക്കുകയും ചെയ്യട്ടേ – ആമീൻ

 

 

 

 

 

References   [ + ]

1. وَلِلَّهِ عَلَى النَّاسِ حَجُّ البَيْتِ مَن اسْتَطَاعَ إلَيْهِ سَبِيلاً} (سورة آل عمران: ٩٧
2. وأخرج الشيخان عن أبي هريرة قال: قال رسول الله : «أيُّهَا النَّاسُ قَدْ فَرَضَ الله عَلَيْكُمُ الحَجَّ، فَحُجُّوا مَنْ حَجَّ لِلَّهِ فَلَمْ يَرْفِثْ وَلَمْ يَفْسُقْ خَرَجَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمّهُ، وَالعُمْرَةُ إلى العُمْرَة كَفَارَةٌ لِما بَيْنَهُمَا والحجُّ المَبْرُورِ لَيْسَ لَهُ جَزَاءٌ إلاّ الجَنَّة»
3. وأبو نعيم عن عبد الله بن مسعود: «مَنْ جَاءَ حَاجاً يريدُ بِهِ وَجْهَ الله فَقَدْ غَفَرَ الله لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ وَشَفَعَ فَيمَنْ دَعَا لَهُ»
4. وأحمد وابن منيع وأبو يعلى عن جابر بن عبد الله: «مَنْ قَضَى نُسُكَهُ وَسَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ»
5. والطبراني عن عبد الله بن جراد: «حُجُّوا فَإِنَّ الحَجَّ يَغْسِلُ الذُّنُوبَ كَمَا يَغْسِلُ المَاء الدَّرَنَ»
6. والترمذي والبيهقي عن عليّ رضي الله عنه «مَنْ مَلَكَ زَاداً وَرَاحِلة تُبْلِغُهُ إلى بَيْتِ الله وَلَمْ يَحج، فَلا عَلَيْهِ أنْ يَمُوتَ يَهودياً أو نصرانياً»
7. وقال عمر رضي الله عنه لقد هممت أن أبعث رجالاً إلى هذه الأمصار فينظروا كلّ من له جدة ولم يحجّ، فيضربوا عليهم الجزية ما هم بمسلمين. وقال سعيد بن جبير، مات لي جارٌ موسر لم يحج فلم أصلِّ عليه.