വിത്റ് നിസ്കാരം
ഇശാഇന്റെ ശേഷം നിർവഹിക്കൽ സുന്നത്തുള്ള ഒരു നിസ്കാരം. ഏറ്റവും കുറഞ്ഞത് ഒരു റക്അത്ത്, പൂർണതയിൽ ഏറ്റവും കുറഞ്ഞത് മൂന്ന് റകഅത്ത് . അതിനേക്കാൾ പൂർണ്ണമായത് അഞ്ച്. പിന്നെ ഏഴ്, ഒമ്പത് എന്ന വിധത്തിൽ ഏറ്റവും കൂടിയ വിത്റ് 11 വിത്റ് എന്ന നിയ്യത്തോടെ 11-നേക്കാൾ വർധിപ്പി ക്കൽ അനുവദനീയമല്ല.
ഒറ്റയായിട്ടേ വിത്ത് നിസ്കരിക്കാവൂ. ഒന്നിലധികം റക്അത്ത് വിത്ർ നിസ് കരിക്കുന്നവർ എല്ലാ ഈരണ്ടു റക് അ ത്തുകളിലും സലാം വീട്ടുന്നതാണു ശ്രേഷ്ഠം. ആ രണ്ടു റക് അത്തുക ളിൽ, വിത്റിന്റെ രണ്ടു റക്അത്ത് നിസ്കരിക്കുന്നുവെന്നാണു കരുതേ ണ്ടത്. ഇടക്കു സലാം വീട്ടാതെ അവ സാന റക്’അത്തിൽ മാത്രം സലാം വീ ട്ടൽ കറാഹത്താണ്. ഇങ്ങനെ നിസ് ക്കരിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഒന്നോ രണ്ടോ അത്തഹിയ്യാത്ത് മാത്രമേ പാടുള്ളൂ. രണ്ട് അത്തഹിയ്യാ ത്താണെങ്കിൽ തന്നെ അവ അവസാ ന രണ്ടു റക് അത്തുകളിൽ മാത്രമേ ആകാവൂ.
എണ്ണമൊന്നും നിശ്ചയിക്കാതെ ഞാൻ വിത്റ് നിസ്കരിക്കുന്നു എന്നു മാത്രം കരുതിയാൽ വിതിറി ന്റെ ഏത് എണ്ണവും നിസ്കരിക്കാം. എന്നാൽ നിശ്ചിത എണ്ണം റക് അത്ത് കരുതി യാൽ അതിനേക്കാൾ വർധിപ്പിക്കാനോ കുറയ്ക്കാനോ പാടില്ല.
വിത് മൂന്നു റക്’അത്ത് നിസ്കരിക്കു ന്നവർ ഒന്നാം റക് അത്തിൽ വിശുദ്ധ ഖുർആനിലെ “സബ്ബിഹിസ്മ’ എന്ന
അദ്ധ്യായവും രണ്ടിൽ “കാഫിറൂന എന്ന അദ്ധ്യായവും മൂന്നിൽ ഇഹ് ലാസും മുഅവ്വിദതിയും പാരാ യണം ചെയ്യൽ സുന്നത്ത്. ഈ രണ്ടു റക് അത്തുകളിൽ സലാം വീട്ടുംവിധം മുന്നിലധികം നിസ്കരിക്കുന്ന വൻ അവസാനത്തെ മൂന്നു റക് അത്തുക ളിലാണ് ഇത് ഓതേണ്ടത്. ഇടക്കു സലാം വീട്ടാതെ ചേർത്തു നിസ്കരി ക്കുന്നവർക്ക് ഈ സൂറത്തുകൾ സുന്നത്തില്ല
വിത്റിനു ശേഷം സുബ്ഹാനൽ മലി ക്കിൽ ഖുദ്ദൂസ് എന്ന പ്രത്യേക പ്രാർ ത്ഥന മൂന്നു പ്രാവശ്യം. മൂന്നും തവണ ശബ്ദമുയർത്തി പറയൽ സുന്ന താണ്
اللهم إني أعوذ برضاك من سخطك، وبمعافاتك من عقوبتك، وأعوذ بك منك، لا أحصي ثناء عليك أنت كما أثنيت على نفسك
എന്നുകൂടി പറ യലും സുന്നത്തുണ്ട്.
‘ഇശാ നിസ്കാരത്തിനും പ്രഭാത ത്തിനുമിടയിലാണു വിത്റിന്റെ സമയം. ‘ഇശാഇനെ മഗ് രിബിന്റെ സമയത്തേ ക്കു മുന്തിച്ചു ജം’ ആക്കിയാൽ അതു മുതൽ തന്നെ വിത്ർ നിസ്കരിക്കാം. ഉറങ്ങിയാൽ സുബ്ഹിക്കു മുമ്പെഴുന്നേൽക്കുമെന്നുറപ്പുള്ളയാൾ, ജമാ അത്ത് നഷ്ടപ്പെട്ടാലും, വിത്ർ രാത്രി യുടെ അവസാന യാമങ്ങളിലേക്കു നീട്ടിവെക്കുന്നതാണുത്തമം. തന്മൂലം തഹജ്ജുദ് (രാത്രി ഉറങ്ങിയെണീറ്റ തിനു ശേഷമുള്ള സുന്നത്തു നിസ്കാരം) എന്ന സുന്നത്തുകൂടി കരസ്ഥമാകും. ഉണരുമെന്നുറപ്പില്ലാത്തവൻ ഉറ ങ്ങുന്നതിനു മുമ്പുതന്നെ വിത്ർ നിർവ ഹിക്കുകയാണു വേണ്ടത്.
റമള്വാനിലെ വിതിൽ ജമാഅത്ത് സുന്നത്താണ്. റമളാൻ അവസാന പകുതിയിലെ വിത്റിന്റെ അവസാന ഇഅ്തിദാലിൽ ഖുനൂത്ത് സുന്നത്താണ്