ഉള്ഹിയത്ത് വയസ്സ് തികയാത്തതിനെയോ മറ്റ് നിബന്ധനകൾ ഇല്ലാത്തതിനെയോ ഉള്ഹിയത്ത് നിർവഹിക്കാൻ നേർച്ചയാക്കിയാൽ ആദ്യം വരുന്ന ഉള്ഹിയത്ത് സമയത്തു തന്നെ (ദുൽഹജ്ജ് 10,11,12,13) അതിനെ അറുത്ത് ഉള്ഹിയത്ത് നിയമമനുസരിച്ച് വിതരണം ചെയ്യൽ നിർബന്ധമാണ് അടുത്ത വർഷത്തേക്കു നീട്ടി വെക്കാനോ വയസ്സ് തികയാൻ കാത്തിരി ക്കാനോ പാടില്ല അത് ഫക്കീർ മിസ്കീനുകൾക്ക് അവകാശമായി എന്നതാണു കാരണം എന്നാൽ വയസ്സ് തികഞ്ഞിട്ടില്ലാത്ത അല്ലെങ്കിൽ ന്യൂനത യുള്ള ആ നിശ്ചിത മൃഗത്തെ അറവു നട ത്തിയതുകൊണ്ടു ആ നേർച്ച വീടുന്നതും നേർച്ചയുടെ കാരണമായി മറ്റൊന്നും വേണ്ടതില്ലെങ്കിലും അതുകൊണ്ട് ഉള്ഹിയത്ത് ലഭിക്കുകയില്ല. ഉള്ഹിയത്തിന്റെ നിബന്ധനകൾ മേളിച്ചിട്ടില്ലെന്ന താണ് കാരണം