സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് ധനികർക്ക് നൽകൽ അനുവദനീയമാണ്. വേവിച്ചും അല്ലാതെയും നൽകാം. പക്ഷെ അവർക്ക് ലഭിച്ചത് മാംസമോ,തോലോ, എന്തായാലും വിൽപ്പന പോലുള്ള ഇടപാടുകൾ നടത്താവുന്ന വിധം അവർക്ക് ഉടമയാവുകയില്ല. അതിനാൽ വിൽക്കാനോ വാടകക്ക് നൽകാനോ അവർക്ക് പറ്റില്ല.അവർ സ്വന്തം ഭക്ഷിക്കുക ഭാര്യ,മക്കൾ തുടങ്ങിയവരെ ഭക്ഷിപ്പിക്കുക.ധനികരോ,ദരിദ്രരോ ആയ മറ്റുമുസ്ലിംകളെ സൽക്കരിക്കുക സ്വദഖ ചെയ്യുക എന്നാൽ നിർബന്ധ ഉള്ഹിയ്യ ത്തിൽ നിന്ന് ധനികർക്ക് നൽകാൻ പാടില്ല. അത് മുഴുവനും സക്കാതിനവകാശികളായ ഫഖീർ, മിസ്കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണല്ലോ.