ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവർ ദുൽഹജ്ജ് ആദ്യം മുതൽ പെരുന്നാൾ ദിനങ്ങളിൽ അത് നിർവഹിക്കുന്നത് വരെ മുടി, നഖം, പല്ല് മുതലായ ശരീര ഭാഗങ്ങൾ ആവിശ്യമില്ലാതെ നീക്കം ചെയ്യാ തിരിക്കൽ സുന്നത്തും നീക്കം ചെയ്യൽ കറാഹത്തുമാണ്. രക്തം നീക്കം ചെയ്യുന്നതിനും ഈവിധി ബാധകമാണ്.ഉള്ഹിയ്യത്ത് നേർച്ചയാക്കിയാൽ പെരുന്നാൾ ദിനങ്ങളിൽ അറുത്തില്ലെങ്കിൽ ശേഷം വേഗം അറവ് നിർബന്ധമാണല്ലോ ഈരൂപത്തിൽ പെരു ന്നാൾ ദിനങ്ങൾ കഴിഞ്ഞാലും അറവ് വരെ മുടി, നഖം, എന്നിവ നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അറുക്കുന്ന വൻ ഖിബിലക്ക് നേരെ നിൽക്കണം.ബിസ്മി ചെല്ലുക. അതിന് മുമ്പുംപിമ്പും മൂന്ന് വീതം തക്ബീർ ചെല്ലുക. നബിയുടെ മേൽ സ്വലാത്തും സലാമും ചെല്ലുക എന്നിവയല്ലാം സുന്നതാണ്.