ഒട്ടകത്തിലും മാടിലും ഏഴുപേർക്ക് പങ്കാകാവുന്നതാണ്. ഏഴിൽകൂടാൻ പറ്റില്ല, കുറയാം .
ഏഴ് പേരിൽ കൂടിയാൽ ഉള്ഹിയ്യത്ത് സ്വാഹീഹാവുകയില്ല. ഒന്നിൽ കൂടുതൽ പങ്ക്ചേരുമ്പോൾ എല്ലാവരും ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവരാവണമെന്നില്ല.
മാംസവിൽപ്പനക്കാരനും ഉള്ഹിയ്യത്ത് ഉദ്ദേശമുള്ളവനും ചേർന്ന് ഒരുമൃഗത്തെ വാങ്ങി അറവ് നടത്തി ഓഹരി ചെയ്താൽ വിൽപ്പനക്കാരന് അവന്റെ വിഹിതം വിൽക്കാവുന്നതാണ്.ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന്റെ വിഹിതം ഉള്ഹിയ്യത്ത് നിയമങ്ങൾക്കനുസരിച്ച് ഉപയോഗിക്കപ്പെടണം .ഒരു വർഷം പങ്ക് ചേർന്നത് കൊണ്ട് അടുത്ത വർഷത്തേക്ക് നിർബന്ധമാവുകയില്ല.
ഓഹരി ചെയ്യൽ
ഏഴ് പേർ ചേർന്ന് ഒരുമൃഗത്തെ അറവ് നടത്തിയാൽ അത് ഏഴ് ഉള്ഹിയ്യത്താണ്. അതിനാൽ എല്ലാവരും സ്വദഖ ചെയ്യൽ നിർബദ്ധമാണ്.ഓഹരി ചെയ്യാതെ സ്വദഖ ചെയ്താൽ അത് എല്ലാവരിൽ നിന്നുമാണല്ലോ.അതെ സമയം സ്വദഖ ചെയ്യുന്ന തിന് മുമ്പ് ഏഴായി ഓഹരി ചെയ്തെടുത്താൽ ഓരോരുത്തരും അവരവരുടെ ഓഹരിയിൽ നിന്ന് സ്വദഖ ചെയ്യൽ നിർബദ്ധമാണ്.ഏഴ് പേർ പങ്കായി ഉള്ഹിയ്യത്ത് നിർവഹിച്ചാൽ മാംസം മൂന്ന് ഭാഗങ്ങളായി തിരിക്കുന്ന പതിവ് നമ്മുടെ നാടുകളിൽ ഉണ്ടായിരുന്നു. ഒരു ഓഹരി സക്കാത്തിന് അർഹരായ ഫുഖറാഹ് മ സാക്കിനുകൾക്കും, മറ്റൊന്ന് ധനികർക്കും. ഒന്ന് ഉള്ഹിയ്യത്ത് നിർവ്വഹിച്ചവർക്കിടയിലും ഓഹരി ചെയ്യുകയും ചെയ്യും. ഇതിന് വിരോധമില്ല. ഇങ്ങിനെ ചെയ്താൽ മതിയാകുന്നതാണ്.