ഒട്ടകം, മാട് (പോത്ത്, മൂരി, പശു) ആട് എന്നിവ ഉള്ഹിയ്യത്തിന്റെ മൃഗങ്ങളാണ്. കാട്ട് പോത്തും കാട്ട് പശുവും പറ്റില്ല. ഉള്ഹിയ്യത്ത് മൃഗങ്ങളിൽപെട്ട വ്യത്യസ്ത വർഗ്ഗങ്ങൾ ഇണചേർന്നതിൽ ജനിച്ച മൃഗം ഉള്ഹിയ്യത്തിന് മതിയാവുന്നതാണ്.ഉള്ഹിയ്യത്ത് മൃഗങ്ങളിൽ പെട്ടതും പെടാത്തതും തമ്മിൽ ഇണചേർന്നുണ്ടായത് മതിയാകില്ല. (ഒട്ടകവും മാടും തമ്മിൽ ഇണചേർന്നുണ്ടായത് പറ്റും. ആടും മാനും ഇണചേർന്നുണ്ടായത് പറ്റില്ല )