ബലി പെരുന്നാൾ ദിവസം സൂര്യോദയ ശേഷം നിർബന്ധ ഘടകങ്ങൾ മാത്രം നിർവ്വഹിച്ച് രണ്ട് റക്അത്തും, രണ്ട് ഖുത്വ ബയും നിർവ്വഹിക്കാനാവശ്യമായ സമയം കഴിഞ്ഞാൽ ഉളുഹിയ്യത്ത് അറുക്കാനുള്ള സമയം തുടങ്ങി അതിനുമുമ്പ് അറുത്താൽ ഉ ളുഹിയ്യത്തായി പരിഗണിക്കുന്നതല്ല. സുന്നത്തായ സ്വദഖയായി പരിഗണിക്കും.
ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നു. ബറാഅ്(റ)ൽ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ‘ഈ ദിവ സം നാമാദ്യമായി തുടങ്ങുന്നത് നിസ്കാരമാണ്. നിസ്കാരശേഷം നാം അറവ് നടത്തുന്നതാണ് ഇങ്ങനെ ചെയ്യുന്നവർ നിശ്ചയമായും നമ്മുടെ സുന്നത്ത് എത്തിച്ചിരിക്കുന്നു. ഇതിനു മുമ്പ് ആരെങ്കിലും അറവു നടത്തുന്നുവെങ്കിൽ അത് അവന്റെ വീട്ടുകാർക്ക് നൽകുന്ന മാംസം മാത്രമാണ്. അത് ഉളുഹിയ്യത്തായി പരിഗണിക്കുന്നതല്ല. ഇത് കേട്ടപ്പോൾ അബൂബർ ദത്ത നിയാർ(റ) എണീറ്റു പറഞ്ഞു: അദ്ദേഹം മുമ്പ് അറുത്ത വ്യക്തിയായിരുന്നു. എന്റെയടുത്ത് ഒരു വയസ്സ് പ്രായമുള്ള ഒരു കോലാടുണ്ട്. അപ്പോൾ നബി(സ്വ) പറഞ്ഞു അതിനെ നീ അറുക്കുക. നിശ്ചയം നിങ്ങൾക്ക് പുറകെ ആർക്കും അത് മതിയാകുന്നതല്ല. (ബുഖാരി 5119)
ശാഫി ഈ മദ്ഹബ് അനുസരിച്ച് ദുൽഹിജ്ജ പതിമൂന്നിന്റെ സൂര്യാസ്തമയമാണ് അവസാനിക്കുന്ന സമയം .അറഫ മുഴു വനും നിൽക്കാവുന്ന സ്ഥലവും, മിനയിലെ ദിവസങ്ങൾ മുഴുവനും അറുക്കാവുന്ന സമയവുമാണ് എന്ന ഹദീസാണ് അതിനു തെളിവ്.
എങ്കിലും നേർച്ചയാക്കൽ കൊണ്ടോ മറ്റോ നിർബന്ധമാക്കിയ ഉള്ഹിയ്യത്താണെങ്കിൽ സമയം അവസാനിച്ചാലും ഉടനെ അറു ക്കൽ നിർബന്ധമാണ്. സുന്നത്താണെങ്കിൽ സമയം കഴിഞ്ഞതിനു ശേഷം അറുത്തത് ഉള്ഹിയ്യത്തായി പരിഗണിക്കപ്പെടുന്നതല്ല.
പ്രസ്തുത നാല് ദിവസങ്ങളിലെ രാത്രികളും അറവ് നട ത്താമെങ്കിലും പ്രത്യേക ആവശ്യവും മസ്ലഹത്തുമില്ലാതെ രാത്രി അറവ് കറാഹത്താണ്. (തഹ്ഫ 9-354) പകൽ സമയം മറ്റു ജോലികളിൽ ഏർപ്പെട്ടതിനാൽ ഉള്ഹിയ്യത്തറുക്കാൻ സമയം ലഭിക്കാതെ വരൽ ആവശ്യത്തിൻ്റെയും സാധുക്കൾക്ക് ഹാജറാവാനുള്ള സൗകര്യവും സുലഭമായി അവരെ ലഭിക്കലും രാത്രിയിലാകുന്നത് മസ് ലഹത്തിൻ്റെയും ഉദാഹരണങ്ങളാണ് (ശർവാനി- 9:354)