ധാർമ്മികമായ കവിതകളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ചീത്തയെങ്കില്‍ നിരുത്സാഹപ്പെടുത്തുകയും നിരോധിക്കുകയും ചെയ്യുന്നു.
കവിതയെ കുറിച്ച് നബി (സ) പറയുന്നത് നോക്കു.അത് ഒരിനം സംവേദനമാണ്. അതില്‍ നല്ലതു നല്ലതുതന്നെ, ചീത്ത ചീത്തയും (ദാറഖുത്വ് നി 4/155)
തെറ്റായ സന്ദേശങ്ങളും മൂല്യാധിഷ്ഠിതമല്ലാത്ത പ്രമേയങ്ങളും മോശമായ വൈകാരികതകളും ഉള്ളടക്കമാവുന്ന കവിതകളെ ഒട്ടും മതം അംഗീകരിക്കുന്നില്ല. അത്തരം ആവിഷ്കാരത്തോട് നീരസം പുലർത്തിയതു കാണാം.
നിങ്ങളിലൊരാളുടെ അകം ചലംകൊണ്ടു നിറയുന്നതാണ് കവിതകൊണ്ടു നിറയുന്നതിനേക്കാള്‍ ഉത്തമം (ബുഖാരി 6155, മുസ്ലിം 2257)
എന്ന ഹദീസ് അതിനുദാഹരണമാണ്
എന്നാൽ വലിയൊരു പ്രതിരോധായുധമായും
സർഗ്ഗാത്മക പ്രബോധനത്തിനും അതിനെ പ്രോത്സാഹിപ്പിച്ചതും കാണാം
കവിതയില്‍ തത്വജ്ഞാനമുണ്ട്
(ബുഖാരി 6145)
എന്ന പോലെ നിരവധി ഹദീസുകൾ കവിതയുടെ മഹിമ അംഗികരിക്കുന്നു