അൽ ഖൗലുൽ ബദീഅ ഫീ സ്വലാത്തി അലൽ ഹബീബി ശഫീഅ
/ അൽ ഹാഫിള് ശംസുദ്ധീൻ മുഹമ്മദ് ബ്നു അബ്ദി റഹ്മാൻ സഹാവി
അഞ്ച് അധ്യായങ്ങളും ഉപഖണ്ഡികകളും ഓരോ അധ്യായങ്ങൾക്കും പ്രത്യേക ഉപസംഹാരങ്ങളും പ്രധാനപ്പെട്ട അനുബന്ധ ചർച്ചകളുമായി നീളുന്ന ദീർഘമായ അവതരമാണിതിൽ. എന്താണ് സ്വലാത്ത്? എന്താണ് സലാം?ശ്രേഷ്ഠതകൾ, സവിശേഷതകൾ, യുക്തികൾ തുടങ്ങിയ ആ മുഖചർച്ച ബഹുലമാണ്.ഒന്നാം അധ്യായം സ്വലാത്ത് നിർവ്വഹിക്കേണ്ട സമയം ,രണ്ടാം അധ്യായം അതിൻ്റെ പ്രതിഫലങ്ങൾ / ഉപകാരങ്ങൾ, മൂന്നാം അധ്യായം സ്വലാത്ത് ചൊല്ലാത്തതിൻ്റെ ദൂഷ്യം, നാലാം അധ്യായം സലാം നബിയിലേക്കെത്തുന്നതിനെ കുറിച്ച്, അഞ്ചാം അധ്യായം സ്വലാത്തിൻ്റെ സവിശേഷ സന്ദർഭങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചത്.
ഓരോ അധ്യായത്തെയും ആദ്യാവസാനം സംശയ മുക്തമാക്കുന്ന അവതരണ ശൈലി ശ്രദ്ധേയമാണ്.
സ്വലാത്തിനെ കുറിച്ചുള്ള ഹദീസിൻ്റെ ബലാബലങ്ങളെ കുറിച്ചുള്ള അവസാന ചർച്ചകൂടി വായിക്കുമ്പോൾ ഗവേഷകരചനയുടെ ആധികാരികത വായനക്കാരന് ബോധ്യമാവും