1.സൃഷ്ടാവിൻ്റെ കൽപ്പനയുടെ നിറവേറ്റൽ
2. സൃഷ്ടാവായ അല്ലാഹു ചെയ്യുന്ന കാര്യം സൃഷ്ടികളായ നമുക്കും ചെയ്യാനുള്ള അവസരം (സ്വലാത്ത് അല്ലാഹുവിൻ്റെതാവുമ്പോൾ നബിയെ ശ്രേഷ്ഠ വത്കരിക്കുകയും പുകയ്ത്തി പറയലുമാണ്.)
3. അല്ലാഹു വിൻ്റെ മലക്കുകൾ നിർവ്വഹിക്കുന്ന പുണ്യകർമ്മത്തിൽ നമ്മളും പങ്കാളിയാവുന്നു
4. ഒന്നിനു പകരം പത്ത് അനുഗ്രഹങ്ങൾ തിരികെ ലഭിക്കുന്നു.
5. പത്ത് പദവികൾ നൽകി ആദരിക്കുന്നു.
6. സ്വലാത്ത് ചൊല്ലുന്നവൻ്റെ ഏടിൽ പത്ത് നന്മ രേഖപ്പെടുത്തുന്നു.
7. തിന്മയുടെ ഏടിൽ നിന്നും പത്ത് തിന്മകൾ മായ്ക്കപ്പെടും.
8. പ്രാർത്ഥനയുടെ തുടക്കവും അവസാനവും സ്വലാത്ത് കൊണ്ടായാൽ ദുആ സ്വീകരിക്കപ്പെടും.
9.നബി (സ) യുടെ ശഫാഅത്ത് ലഭിക്കാൻ കാരന്ന മാവും
10. തെറ്റുകളിൽ മോചനമുണ്ടാകും
11. സുപ്രധാന കാര്യങ്ങൾ നിറവേറ്റപ്പെടും
12. അവസാന നാളിൽ നബി (സ) യുടെ സാമീപ്യം ലഭിക്കും
13. പ്രയാസപ്പെടുന്നവന് നൽകുന്ന സ്വദഖയുടെ തൽസ്ഥാനത്ത് നിൽക്കും
14. ആവശ്യങ്ങൾ നിറവേറപ്പെടുന്നു.
15. അല്ലാഹു വിൻ്റെയും മാലാഖമാരുടെയും സ്വലാത്ത് ലഭിക്കാൻ കാരണമാവും.
16. ആന്തരിക -ബാഹ്യശുദ്ധി കൈവരും
17. മരിക്കും മുമ്പെ സ്വർഗ്ഗം കൊണ്ട് സുവിശേഷ മറിയാൻ ഹേതുവാകും
18. ഓർമ്മ ശേഷിയുണ്ടാക്കും
19. അവൻ്റെ സ്ഥാനങ്ങൾ സുകൃതമാവും.
20. ഖിയാമത്ത് നാളിലും അവൻ്റെ അന്ലുകാർക്ക് നഷ്ടമുണ്ടാവില്ല
21. ദാരിദ്രം ഉണ്ടാവില്ല
22. നബിയുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലുന്നവന് പിശുക്കുണ്ടാവില്ല.
23. അവന് വിരുദ്ധമായ് വരുന്ന പ്രാർത്ഥനകളിൽ നിന്ന് സംരക്ഷണം ലഭിക്കും
24. സ്വർഗീയ വഴി ലളിതമാവും. സ്വലാത്ത് ചൊല്ലാത്തവന് ആ വഴി മുടങ്ങും
25. അല്ലാഹുവിനെയൊ നബിയൊ പരാമർശിക്കാത്ത നീച സദസ്സുകളിൽ നിന്ന് വിട്ട് നിൽക്കാനുള്ള കെൽപ്പ് കിട്ടും
26. അല്ലാഹുവിനെ സ്തുതിച്ച്, സ്വലാത്ത് ചൊല്ലി തുടങ്ങുന്ന സംസാരങ്ങൾ സമഗ്രമായിരിക്കും
27. ഖിയാമത്തിൻ്റെ ആകുലതകളിൽ നിന്ന് മോചനം ലഭിക്കും.
28.
29. അശ്ലീലങ്ങളിൽ നിന്ന് മോചനം
30. സ്വലാത്ത് ചൊല്ലുന്നവരെ അല്ലാഹു പുകയ്ത്തും
31. ശരീരത്തിലും പ്രവൃത്തികളിലും ആയുസിലും നന്മയിലേക്കുള്ള മാർഗങ്ങളിലും ബർക്കത്തുണ്ടാകും.
32. അല്ലാഹു വിൻ്റെ കരുണ ലഭിക്കും.
33. മുത്ത്നബിയോടുള്ള നിത്യമായ സ്നേഹം ഇരട്ടിയായി വർദ്ധിക്കും
34. മുത്ത് നബിയുടെ സ്നേഹപാത്രമാവും
35. അടിമയുടെ സന്മാർഗത്തിന് ഹേതുവാകും
ഹൃദയം സജീവമാകും
36. ചൊല്ലുന്നവൻ്റെ പേര് നബിക്ക് വെളിപ്പെടുത്തപ്പെടും നബി തങ്ങൾ അവനെ സ്മരിക്കും.
37. സ്വിറാതിൽ കാലുറച്ചു നിൽക്കാനും മുറിച്ചുകടന്ന് പോകാനും കാരണമാവും
38. സ്വലാത്തിലൂടെ നമ്മൾ നിറവേറുന്നത് നബിയോടുള്ള ബാധ്യതകളിൽവളരെ ചെറുത് മാത്രം
39. അല്ലാഹുവെ സ്മരിക്കൽ, അവനോട് നന്ദി ചെയ്യൽ, അവൻ നബിയെ നിയോഗിക്കൽ മുഖേന ചെയ്ത നന്മയെ പ്രതി അറിയൽ എല്ലാം ഉൾകൊള്ളുന്നുണ്ട് സ്വലാത്തിൽ
40. അതൊരു പ്രാർത്ഥനയാണ്. തൻ്റെ നേതാവിന് പദവി വർദ്ധിപ്പിക്കാനുള്ള പ്രാർത്ഥന
41. അവസാന നാളിൽ നബിക്കരികെയുണ്ടാവുക കൂടുതൽ സ്വലാത്ത് ചൊല്ലിയവർ.
42. ചൊല്ലുന്ന സ്വലാത്ത് നബി(സ) ക്ക് എത്തിച്ച് കൊടുക്കുന്ന പ്രത്യേക മാലാഖമാരുണ്ട്.
43. ചൊല്ലുന്ന സ്വലാത്ത് മുത്ത് നബി തത്സമയം കേൾക്കുന്നു
44. വിശ്വാസമുണ്ടെന്നതിൻ്റെ ചിഹമാണത്
45. സ്വർഗത്തിൽ ഉന്നത പദവി വരിക്കാനുള്ള ഹേതു.
46. സ്വലാത്തില്ലാത്ത ദുആ അസ്വീകാര്യം 47. നൂറ്സ്വലാത്ത് ചൊല്ലിയാൽ പാപം പൊറുക്കപ്പെടും
48. ഒരാൾ ഒരു സ്വലാത്തെഴുതി വെച്ചാൽ അതവിടെയുള്ള കാലത്തോളം മലക്കുകൾ പാപമോചനം തേടും