ഇബ്‌നു ഉമർ(റ) വിൽ നിന്ന്: ” രണ്ട് ഗുഹ്യാവയവങ്ങൾ തമ്മിൽ ചേരുകയും ലിംഗാഗ്രം എതിർ അവയവത്തിന് ഉള്ളിൽ മറയുകയും ചെയ്താൽ ഇന്ദ്രിയസ്ഖലനം ഉണ്ടായാലും ഇല്ലെങ്കിലും കുളി നിർബന്ധമാകും”(ത്വബ്‌റാനി).
അനസ്(റ)വിൽ നിന്ന്: ” സ്വപ്നത്തിൽ പുരുഷൻ കാണുന്നത് പോലെ സ്ത്രീ കണ്ടാൽ അവളും കുളിക്കണം” (സമ്മു വയ്ഹ്).
നബി(സ) പറഞ്ഞു: “നായ,വലിയ അശുദ്ധിക്കാർ, (ജീവികളുടെ) രൂപം എന്നിവയുള്ള വീട്ടിലേക്ക് (റഹ്മത്തിൻറെ) മലക്കുകൾ പ്രവേശിക്കുകയില്ല” (അബൂദാവൂദ്,നസാഈ).
അലി(റ) വിൽ നിന്ന്: “ഒരു രോമത്തിൻറെ ഇടം പോലും ജനാബത്തിൽ നിന്നു കഴുകാതെ വിട്ടാൽ അയാളെ നരകം ശിക്ഷിക്കുന്നതാണ്” (അഹ്‌മദ്,അബൂദാവൂദ്). അലി (റ) പറയുന്നു: “ഇക്കാരണം കൊണ്ടു ഞാൻ എൻറെ തല മൊട്ടയടിക്കൽ പതിവാക്കി.”
അബൂഹുറൈറ(റ)വിൽ നിന്ന്: “എല്ലാ രോമങ്ങൾക്ക് ഇടയിലും ജനാബത്ത് ഉണ്ട് അതുകൊണ്ട് രോമങ്ങൾ കഴുകുക, തൊലി തേച്ചുരക്കുകയും ചെയ്യുക” (ഇബ്നുമാജ, തിർമുദി)
ഇബ്നു ഉമർ(റ)വിൽ നിന്ന്: “ആർത്തവകാരിയും ജനാബത്തുകാരും ഖുർആനിൽ നിന്ന് ഒന്നും ഓതരുത്” (ഇബ്നുമാജ, തിർമുദി).
ആയിശ(റ)യിൽ നിന്ന്: “ഈ മുറികളെ നിങ്ങൾ പള്ളിയിൽ നിന്ന് മറ്റുഭാഗത്തേക്ക് തിരിക്കുക. ആർത്തവകാരിക്കും ജനാബത്ത്കാർക്കും പള്ളി ഞാൻ അനുവദനീയമാക്കുന്നില്ല” (നസാഈ)
ഇബ്ബനുബ്നു അബ്ദില്ലാഹിൽ ബജലി(റ) പറയുന്നു: ഞങ്ങളുടെ ഒരു അയൽവാസി മരണപ്പെട്ടു. അദ്ദേഹത്തെ കുളിപ്പിച്ചു. മറവു ചെയ്യാൻ വേണ്ടി ഖബറിന്നരികിലെത്തിച്ചു. അപ്പോൾ ഖബറിൽ പൂച്ചയെ പോലെ ഒരു ജീവി! ഞങ്ങളതിനെ എത്ര ആട്ടിയിട്ടും അത് പോകുന്നില്ല. ഖബ്ർ കിളക്കുന്ന ആൾ പിക്കാസ് കൊണ്ട് അതിന്റെ മുഖത്ത് അടിച്ചിട്ടും അത് പോകാതെയായപ്പോൾ ഞങ്ങൾ മറ്റൊരു ഖബ്ർ തയ്യാറാക്കി. ആ ഖബറിലും ആ ജീവിയെ കണ്ടു. നേരത്തെ ചെയ്തതു പോലെ ആട്ടിയെങ്കിലും അതിന് ഒരു കൂസലുമില്ല. അപ്പോൾ ജനങ്ങൾ പറഞ്ഞു: “ഇത്തരമൊരു സംഭവം ഞങ്ങളാരും ഇതേവരെ കണ്ടിട്ടില്ല. അതുകൊണ്ട് നിങ്ങളുടെ കൂട്ടുകാരനെ ഇതിൽ തന്നെ മറമാടുക.” അങ്ങനെ മയ്യിത്ത് ഖബറിൽ വെച്ച് ഖബ്ർ മൂടി കഴിഞ്ഞപ്പോൾ എല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടു.
എൻറെ പിതൃവ്യനും മറ്റുചിലരും അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച് ഭർത്താവിന്റെ അവസ്ഥ അന്വേഷിച്ചപ്പോൾ ഭാര്യ പറഞ്ഞു: “അദ്ദേഹം ജനാബത്ത് കുളിക്കാറില്ലായിരുന്നു”.