അല്ലാഹു പറയുന്നു: നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്.അനസ് (റ) വിൽ നിന്ന് : നബി തങ്ങൾ അരുളി: “ചൈനയിൽ പോയിട്ടെങ്കിലും നിങ്ങൾ വിജ്ഞാനം സമ്പാദിക്കുക. നിശ്ചയം വിജ്ഞാന സമ്പാദനം എല്ലാ മുസ്ലിമിനും നിർബന്ധമാകുന്നു. വിദ്യാർത്ഥികൾക്ക് മലക്കുകൾ ചിറക് താഴ്ത്തി കൊടുക്കും
ഇബ്നു സഞ്ചറ(റ) വിൽ നിന്ന് : വിജ്ഞാനം സമ്പാദിച്ച ആൾക്ക് അത് മുൻ കഴിഞ്ഞ പാപങ്ങൾക്കുള്ള പ്രായാശ്ചിത്തമാകുന്നു (തുർമുദി)
അനസ് (റ) വിൽ നിന്ന് : മതപണ്ഡിതർ പ്രവാചക ശൃംഖലയുടെ അനന്തരാവകാശികളാകുന്നു. മലക്കുകൾ അവരെ സനേഹിക്കും. അവർ മരിച്ചാൽ അന്ത്യദിനം വരെ സമുദ്ര മത്സ്യങ്ങൾ പാപ മോചനം തേടും (ഇബ്നുന്നജ്ജാർ)
മുആവിയ (റ)വിൽ നിന്ന് : “എല്ലാ നന്മയും ഒരാൾക്ക് നൽകണമെന്ന് ഉദ്ദേശിച്ചാൽ അല്ലാഹു അദ്ദേഹത്തെ ദീനീ പണ്ഡിതനാക്കും”. (ബുഖാരി)
മുഹമ്മദ് ബിൻ അലിയ്യ്(റ) വിൽ നിന്ന്: “വിവരമില്ലാത്ത ആളുടെ എഴുപത് റക്അത്തിനെക്കാൾ ശ്രേഷ്ഠം പണ്ഡിതന്റെ രണ്ട് റക്അത്താക്കുന്നു ” (ഇബ്നുന്നജ്ജാർ).
മുആദ്(റ) വിൽ നിന്ന് : ” നീ കാരണം അല്ലാഹു ഒരു മനുഷ്യനെ സന്മാർഗിയാക്കിയാൽ അത് നിനക്ക് ഭൗതികലോകവും അതിലുള്ളതും ലഭിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു” (അഹ്മദ്).
ജാബിർ(റ) വിൽ നിന്ന് : ” പണ്ഡിതരെ നിങ്ങൾ ആദരിക്കുക, അവർ പ്രവാചകരുടെ അനന്തരഗാമികളാകുന്നു. പണ്ഡിതന്മാരെ ബഹുമാനിച്ച ആൾ അല്ലാഹുവിനെയും റസൂലിനെയുമാണ് ബഹുമാനിച്ചത് ” (ഖത്വീബ്).
ഉസ്മാൻ (റ) വിൽ നിന്ന് : ” അന്ത്യദിനത്തിൽ ആദ്യമായി ശിപാർശ ചെയ്യുന്നത് അമ്പിയാക്കളാണ്. പിന്നെ മത പണ്ഡിതരും രക്തസാക്ഷികളും ശിപാർശ ചെയ്യും” (ഖത്വീബ് )