– “ഉമ്മാ, എനിക്കു പഠിക്കാൻ പോകണം”. “എങ്കിൽ
മോനേ, നി അതിനുള്ള വസ്ത്രം ധരിക്കു’. ഉമ്മ പറഞ്ഞു.
പിന്നെ ഉമ്മ എന്റെ തലയിൽ തൊപ്പിയിട്ടുതന്നു. അതിനു
മിതെ തലപ്പാവണിയിച്ചു. എന്നിട്ടു പറഞ്ഞു : “ഇനി യാത്ര
യാവാം.’ തന്റെ പഠനത്തിന്റെ തുടക്കത്തെക്കുറിച്ചു മഹാ
നായ ഇമാം മാലിക് വിശദീകരിക്കുന്നതിങ്ങനെയാണ്.
ഹിജ്റ 93 ൽ ജനിച്ചു 179 ൽ വഫാത്തായ ഇമാംമാലിക്(റ) സുഹ് രി, യഹ് യബ്നു സഈദ്, നാഫിഅ്, മുഹമ്മദ് ബ്നു മുൻകദിർ, ഹിശാമുബ്നു ഉർവ, സയ്ദ്ബ്
അസം, റബീഅ തുബ്നു അബീഅബ്ദിർറഹ് മാൻ
തുടങ്ങി ധാരാളം ഉസ്താദുമാരിൽ നിന്നു വിദ്യ നുകർന്നു.
ഇമാം ശാഫിഈ, മുഹമ്മദ്ബ്നു ഇബ്റാഹീം, അബൂഹിശാം, മഅനുബ്നു ഈസാ, യഹ് യബ്നു യഹ് യ, അബ
ല്ലാഹിബ്നു മസ് ലമതുൽ ഖൽബി, അബ്ദുല്ലാഹിബ്നുവഹബ് തുടങ്ങി ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും
അബൂദാവൂദിന്റെയും തിർമിദിയുടെയും അഹ്മദ്ബ്നു ഹമ്പലിന്റെയും (റ) ശൈഖുമാരും അല്ലാത്തവരുമായ ധാരാളം
പ്രമുഖർ ഉൾകൊള്ളുന്നതാണ് അവിടുത്തെ ശിഷ്യഗണം.പതിനേഴാം വയസ്സിൽ അധ്യാപനം തുടങ്ങിയ ഇമാം
മാലികിന്റെ ക്ലാസിൽ പങ്കെടുക്കാൻ ജനങ്ങൾ ഏറെ
ഔൽസുക്യം കാണിക്കുമായിരുന്നു. തന്റെ ഉസ്താദുമാർജീവിച്ചിരിക്കെ തന്നെ അവരുടെതിനേക്കാളും വലിയ സദസ്സ
ഇമാം മാലികിന്റേതായിരുന്നു. എഴുപതോളം ഇമാമുകൾ
ഫത് വ നൽകാൻഅർഹനാണെന്ന് അംഗീകാരം നൽകിയതിനു ശേഷമേ
ഞാൻ ഫത് വ നൽകിയിട്ടുള്ളൂവെന്ന മഹാനവർകളുടെ വാക്കിൽ നിന്നു
ജനങ്ങൾക്കും പണ്ഡിതന്മാർക്കുമിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അംഗി
രം എത്രത്തോളമായിരുന്നുവെന്ന് ഗ്രഹിക്കാൻ പ്രയാസമില്ല.
ഹദീസും ഫിഖ്ഹും പഠിക്കാൻ ഇമാം മാലിക് (റ)വിന്റെ കവാടത്തിൽജനങ്ങൾ തിക്കിത്തിരക്കുമായിരുന്നു; അധികാരത്തിന്റെ ഉമ്മറപ്പടിക്കൽ ജനി
ങ്ങൾ തിങ്ങിക്കൂടുന്നതു പോലെ. ആവശ്യത്തിനു മാത്രം സംസാരിക്കുന്നി
ഇമാം മാലിക് (റ) നാവിനെ ഏറെ സൂക്ഷിക്കുന്ന ആളുമായിരുന്നു.
കർമശാസ്ത്ര ചർച്ചക്കിരിക്കുമ്പോൾ ഹിതമാകുന്ന ഏതു രൂപത്തിലും
മാലിക് (റ) ഇരിക്കും. പക്ഷേ, ഹദീസിനു വേണ്ടിയാണെങ്കിൽ കുളിച്ചു
സുഗന്ധം പുരട്ടി നല്ല വസ്ത്രം ധരിച്ചു തൊപ്പിയും തലപ്പാവുമണിഞ്ഞു
ഏറെ ഭക്ത്യാദര പൂർവമായിരുന്നു ഇരിക്കുക. തിരുനബിയുടെ ഹദീസിനെ
ആദരിച്ചു ഹദീസ് സദസ്സുകളിൽ “ഊദ് കത്തിച്ചു പരിമളം പരത്തുമായി
രുന്നു.
അബ്ദുല്ലാഹിബ്നു മുബാറക് ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു.
ഇമാം മാലിക്(റ) ഹദീസ് പറയുന്ന ഒരു സദസ്സിൽ ഞാൻ പങ്കെടുത്തു.
അപ്പോൾ അദ്ദേഹത്തെ ഒരു തേൾ പതിനാറ് തവണ കുത്തി. ഇത് കാരണം
ഇമാം മാലിക് വിവർണ്ണനായെങ്കിലും ഹദീസ് പറയുന്നത് നിർത്തിവെക്കാൻ
ഒരുക്കമില്ലായിരുന്നു. ജനങ്ങളൊക്കെ പിരിഞ്ഞുപോയ ശേഷം ഇമാം
മാലിക്(റ) ഇങ്ങനെ പറഞ്ഞു: “ഹദീസിനെ ആദരിച്ചതു കൊണ്ടാണ് ഞാൻ
ഇത്രത്തോളം ക്ഷമിച്ചത്.”
തിരുനബിയുടെ ഹദീസിനെ അങ്ങേയറ്റം ആദരിച്ച ഇമാം മാലിക് (റ)
തിരുനബിയുടെ പട്ടണമായ മദീനയിൽ വാഹനം ഉപയോഗിക്കുമായിരുന്നില്ല;
എത് തന്നെ പരിക്ഷീണിതനാണെങ്കിലും. ‘ഇല്ല, തിരുനബിയുടെ ശരീരം
മറപെട്ട് മദീനയിൽ ഞാൻ വാഹനം കയറില്ല’ എന്നായിരുന്നു ഇതേ കുറിച്ചു
പറഞ്ഞത്.
ഒരു ഞായറാഴ്ച ദിവസം ഇമാം മാലിക് (റ) രോഗബാധിതനായി. ഇരു
പത്തിരണ്ട് ദിവസങ്ങളോളം രോഗം നീണ്ടുനിന്നു. ഈ രോഗത്തിലായി
9 റബീഉൽ അവ്വൽ 20 ന് ഇമാം മാലിക് (റ) വഫാതായി,
നിന്നും ഉമ്മതിനും ദീനീ വിജ്ഞാനത്തിനും അതിമഹത്തായ സേവ
മർപ്പിച്ച് ഇമാം മാലിക് ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അർറദ്ദു
ഖദരിയ്യ, അരിസാലത്തു ഇലർറശീദി, കിത്താബുന്നു ജും, രിസാല ഫിൽഅഖാഇദ്, തഫ്സീറുൻ ലി ഗരീബിൽ ഖുർആൻ, രിസാല ഇലാ
അബൂഗസ്സാൽ, കിതാബുൽ മനാസിക്, കിതാബുൽ മുവത്വ തുട
‘ അവയിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നവയാണ്. പല ഗ്രന്ഥങ്ങളും നമുക്കിന്ന് ലഭ്യമല്ല.ഇവയിൽ ഏറ്റവും പ്രസിദ്ധം മുവത്വ ആണെന്നതിൽ രണ്ടു പക്ഷമില്ല പ്രസ്തുത ഗ്രന്ഥം തന്നെയാണ് മാലികി മദ്ഹബിന്റെ അടിത്തറ തിരുനബിയുടെവിശുദ്ധ ഹദീസുകൾ മാത്രമല്ല, മുൻകാല
മഹതുക്കളുടെ ഫത് വകൾക്കും അഭിപ്രായങ്ങൾക്കും പ്രസ്തുത ഗ്രന്ഥങ്ങളിൽ ഇടം നൽകിയിട്ടുണ്ട്
പ്രധമ ഘട്ടത്തിൽ ധാരാളം ഹദീസുകൾ മുവതിയിൽ ഉൾകൊള്ളിച്ചിരുന്നുവെങ്കിലും പിന്നീടു പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും അതിൽവരുത്തുകയും ഹദീസുകളുടെ എണ്ണം ചുരുക്കുകയും ചെയ്തിട്ടുണ്ട്.മുവത്വയിൽ ഉൾകൊണ്ടിരിക്കുന്ന ഹദീസുകളുടെ എണ്ണത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സംക്ഷേപം നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു