അല്ലാഹുവിന്റെ സവിശേഷമായ സൃഷ്ടി വിഭാഗമത്രെ മലക്കുകൾ.
അവന്റെ ആജ്ഞാനുവർത്തികളാണവർ. കൽപനകൾ നിരാകരിക്കാനോ പാപ
ങ്ങൾ ചെയ്യുവാനോ അവർക്ക് സാധ്യമല്ല. മനുഷ്യന് ശ്വാസോഛ്വാസം പോലെ
പ്രകൃതിപരമാണ് മലക്കുകൾക്ക് ആരാധനാകർമങ്ങൾ. പ്രകാശം കൊണ്ട്
സൃഷ്ടിക്കപ്പെട്ടവരും വിവിധ രൂപത്തിൽ രൂപാന്തരപ്പെടാൻ കഴിയുന്നവരുമ
അവർ. മലക്കുകൾക്കിടയിൽ ലിംഗ വ്യത്യാസമില്ല. ഉറക്കം, അന്നപാനീയങ്ങൾ,
മലമൂത്ര വിസർജനാദികൾ, വിവാഹം, സന്താനോൽപാദനം എന്നിവയുമില്ല.
അവർ അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കാൻ മാത്രം നിലകൊള്ളു
ന്നവരാകുന്നു.
“മലാഇക’ എന്ന അറബി പദത്തിന് “ദൂതൻമാർ’ എന്നർത്ഥം. പ്രവാച
കൻമാരിലേക്കും മറ്റ് സൃഷ്ടിജാലങ്ങളിലേക്കുമുള്ള ദൂതൻമാരാണ് മലക്കു
കൾ, വ്യത്യസ്ത ഉത്തരവാദിത്തങ്ങളുമായി അവർ നിരന്തരം സൃഷ്ടികളെ
സമീപിക്കുന്നു. മലക്ക്, ജിന്ന്, ശൈത്വാൻ മൂന്നു വ്യത്യസ്ത സൃഷ്ടി വിഭാഗ
ങ്ങളാണ്. മലക്കുകൾ മഹത്വത്തിന്റെ പ്രതീകങ്ങളും അനുസരണത്തിനു
വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരുമാണ്. ജിന്നുകൾ ഇങ്ങനെയല്ല. അടിസ്ഥാന
തന്തുവിൽ (മാഹിയത്ത്) തന്നെ രണ്ടും വ്യത്യസ്തമാണ്. ജിന്നിൽ നിന്ന്
നന്മയും തിന്മയും ഉണ്ടാകാം. മലക്കുകളിൽ നിന്ന് നന്മമാത്രം സംഭവിക്കു
ന്നു. ജിന്ന് വർഗത്തിൽ നിന്നുള്ള തെമ്മാടികൾ “ശയാത്വീൻ’ (സാത്താൻമാർ)
എന്ന് വിളിക്കപ്പെടുന്നു. ജിന്നിൽ പുരുഷനും സ്ത്രീയുമുണ്ട്. അവർ സന്താ
നോൽപാദനം നടത്തുന്നവരും മത നിയമങ്ങൾ അനുസരിക്കാൻ ബാധ്യത
പ്പെട്ടവരും സുവിശേഷവും മുന്നറിയിപ്പും നൽകപ്പെട്ടവരുമതെ. മലക്കുകൾക്ക്
‘ ഇതൊന്നുമില്ല. (നിബ്റാസ് പേ : 287)
സവിശേഷമായ ചില ഗുണങ്ങൾ കൊണ്ട് ഖുർആൻ മലക്കുകളെ പരിചയ പ്പെടുത്തുന്നുണ്ട്. എൺപത്തിരണ്ടാം അധ്യായത്തിലെ പത്ത് മുതൽ
പ്രന്തണ്ട് കൂടിയ വാക്യങ്ങളിൽ ഇപ്രകാരം കാണാം:

“നിശ്ചയമായും നിങ്ങളുടെ (പ്രവർത്തനങ്ങൾ) വീക്ഷിക്കുന്നവരായ (മലക്കുകൾ) ഉണ്ട്. അല്ലാഹു
വിൽ) മാന്യൻമാരായ എഴുത്തുകാരാണവർ. നിങ്ങൾ പ്രവർത്തിക്കുന്നവ
അഖിലവും) അവർ അറിയും”. മലക്കുകളിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ
വിശഷണങ്ങളാണ് മേൽവാക്യങ്ങളിൽ പരാമർശിക്കുന്നത്. മുപ്പത്തിരണ്ടാം
അധ്യായത്തിൽ മലക്കുകളുടെ പൊതുവായ ചില ഗുണങ്ങൾ പരാമർശിക്കു
ന്നു.
“സകല സ്തുതിയും അല്ലാഹുവിന്. ആകാശ ഭൂമികളെ (മുൻ ഉപമ
കൂടാതെ) സ്യഷ്ടിച്ചവൻ, മലക്കുകളെ രണ്ടും മൂന്നും നാലും ചിറകുകളുളള
ദൂതൻമാരാക്കിയവൻ (മലക്കുകളുടേയും മറ്റും) സൃഷ്ടിപ്പിൽ അവനുദ്ദേശി
ച്ചത് വർദ്ധിപ്പിക്കുന്നു. നിശ്ചയം അല്ലാഹു എല്ലാ സംഗതിക്കും കഴിവുള്ളവന
ത”. (35/1)
മലക്കുകളിൽ പ്രധാനിയായ ജിബ്രീൽ (അ)നെ പരാമർശിച്ച്
ഖുർആൻ 26/193ൽ ഇങ്ങനെ കാണുന്നു : “അതു (ഖുർആൻ)മായി വിശുദ്ധാ
ത്മാവ് ഇറങ്ങി, ” മലക്കുകൾ സംബന്ധമായി ഏകദേശ ധാരണ ലഭിക്കാൻ
ഇത്തരം ഖുർ ആൻ വാക്യങ്ങൾ സഹായകമാണ്. അല്ലാഹുവിന്റെ ഈ
പ്രത്യേക സ്യഷ്ടി വിഭാഗത്തിൽ വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ, ഖുർ
ആൻ പറയുന്നു :
– “മുഖം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുന്നതല്ല. നന്മ. അല്ലാഹുവിലും –
അന്ത്യനാളിലും മലക്കുകളിലും ദേവഗ്രന്ഥങ്ങളിലും പ്രവാചകൻമാരിലും വിശ്വസിക്കുകയും ധനത്തോട് സ്നേഹമുള്ളതോടൊപ്പം അത് അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും ദരിദ്രർക്കും വഴിയാത്രക്കാർക്കും ചോദിക്കുന്ന
വർക്കും അടിമത്വ മോചനത്തിനും നൽകുകയും നിസ്കാരം നില നിർത്തു
കയും (നിർബന്ധ) ദാനം നൽകുകയും കരാർ നിറവേറ്റുകയും ശക്തമായ
ദാരിദ്ര്യത്തിലും വിഷമത്തിലും സംഘട്ടനാവസരത്തിലും ക്ഷമിക്കുന്നവരുമാകുന്നു. അവർ സത്യവാൻമാരാകുന്നു. ഇവർ തന്നെയാണ് ഭക്തൻമാർ.” (വി.ഖു
2/177).
മലക്കുകളിലുള്ള വിശ്വാസം ഈമാനിന്റെ ഭാഗമായാണ് ഖുർആൻ
പരിചയപ്പെടുത്തുന്നത്. ഈമാൻ കാര്യങ്ങളിൽ രണ്ടാമതായി മലക്കുകളിലുള്ള
വിശ്വാസത്തെ നബി(സ) പരാമർശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ സന്ദേശങ്ങൾ
പ്രവാചകന്മാരിലേക്ക് കൈമാറുന്നവരെന്ന നിലക്ക് മലക്കുകൾക്ക് അതിവ
പ്രാധാന്യമുണ്ട്.
മലക്കുകളിൽ മൊത്തമായി വിശ്വസിക്കുകയാണ് വേണ്ടത്. അവരുടെ
എണ്ണം ക്ലിപ്തമല്ല. (വി ഖുർആൻ 74 /31) പ്രധാനികളായ പത്ത് മലക്കുകളെ
പ്രത്യേകം അറിഞ്ഞ് വിശ്വസിക്കൽ നിർബന്ധമാണ്. വഹ് യ്ന്റെ വാഹകനായ
ജിബ്രീൽ (അ), വെള്ളം, ഭക്ഷണം എന്നിവയുടെ ചുമതലയുള്ള മികാഈൽ
(അ), സൂർ എന്ന കാഹളത്തിന്റെ വാഹകനായ ഇസ്റാഫീൽ (അ), ആത്മാ
വുകളെ പിടിക്കാൻ ഏൽപിക്കപ്പെട്ട അസ്റാഈൽ (അ) എന്നിവർ “മുഖർ
ബുകൾ’ എന്നറിയപ്പെടുന്നു. മുൻകർ, നകീർ (ഖബറിലെ ചോദ്യം) റഖീബ്,
അതീദ് (നന്മ തിന്മകൾ രേഖപ്പെടുത്തൽ), രിള്വാൻ (സ്വർഗം കാക്കൽ), മാലിക്
(നരകം കാക്കൽ) എന്നീ മലക്കുകളുടേയും പേരുകൾ അറിഞ്ഞിരിക്കണം.
മലക്കുകൾ അല്ലാഹുവിന് ദോഷം ചെയ്യുന്നവരല്ല (വി.ഖുർആൻ 66/2)
അവരുടെ വാസസ്ഥലം ആകാശമാണ്. അല്ലാഹുവിന്റെ കൽപനപ്രകാരം

അവരിൽ ചിലർ ഭൂമിയിലേക്ക് ഇറങ്ങി വരുന്നു. ഭൂമിയിൽ സ്ഥിരതാമസമാ
ക്കിയവരും മലക്കുകളിലുണ്ട്. മനുഷ്യാൽപത്തിക്ക് മുമ്പും മലക്കുകളുണ്ടാ
യിരുന്നു. മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹു മലക്കുകളുമായി കൂടിയാ
ലോചന നടത്തിയ കാര്യം ഖുർആൻ 2-30 ൽ പറയുന്നുണ്ട്. അല്ലാഹുവി
ന്റെയും പ്രവാചകൻമാരുടെയും ഇടയിലും മനുഷ്യരുടെയും അല്ലാഹുവി
ന്റെയും ഇടയിലും മാധ്യമങ്ങളായി മലക്കുകൾ നിലകൊള്ളുന്നു. പ്രവാച
കൻമാർക്ക് ‘വഹ് യ്മുഖേനയും ജനങ്ങൾക്ക് സത്യസന്ധമായ സ്വപ
ങ്ങൾ മുഖാനയും അവർ സന്ദേശങ്ങൾ കൈമാറുന്നു. മനുഷ്യർക്ക് വെള്ളം,
കാറ്റ്, ഭക്ഷണം തുടങ്ങിയവ എത്തിച്ചു തരുന്നതും മലക്കുകൾ തന്നെയാണ്