മാനവ സമൂഹം അകപ്പെട്ട വിശ്വാസപരവും കർമ്മപരവു മായ പതി

നത്തിനും ധാർമ്മിക ജീർണ്ണതകൾക്കുമെതിരെ അതത് കാലഘട്ടങ്ങളിൽ
അവരെ ബാധവൽക്കരിക്കുവാനും ഋജുപാതയിലേക്ക് ക്ഷണിക്കുവാനും
സ്രഷ്ടാവായ അല്ലാഹു അവന്റെ ദൂതന്മാരെ നിയോഗിച്ചുകൊണ്ടിരുന്നു. പ്രവാചകന്മാരിൽ അതി ശ്രഷ്ഠനും അന്ത്യ പ്രവാചകനുമായ മുഹമ്മദ് (സ)ക്ക്
പുറമെ നൂഹ് (അ), ഇബ്റാഹീം (അ). മൂസാ (അ), ഈസാ (അ) എന്നി
(പ്രവാചകന്മാർ ഉലുൽ അസ് എന്നറിയപ്പെടുന്നു. ഇവരുൾപ്പെടെ ഇരുപത്തി
അഞ്ച് പ്രവാചകന്മാരെ ഖുർആനിൽ പേരെടുത്ത് പറഞ്ഞിരിക്കുന്നു. ഇവര
ക്കൊണ്ട് വിശദമായും അവശേഷിക്കുന്ന ഒരു ലക്ഷത്തിൽപരം പ്രവാചകന്മാ
രിൽ പൊതുവായും വിശ്വസിക്കൽ നിർബന്ധമാണ്.

പ്രവാചകന്മാരോടോ ഇലാഹീ ഗ്രന്ഥങ്ങളോടോ പക്ഷപാത സമീപനം
സ്വീകരിക്കുന്നത് ഇസ്ലാം വിലക്കിയിരിക്കുന്നു. ദൈവീക ഗ്രന്ഥങ്ങൾ
ഓരോന്നും അവതരിച്ചത് മുമ്പുള്ളതിനെ തനതായ രൂപത്തിൽ അംഗീകരിച്ചു
കൊണ്ടും ശരിവെച്ചു കൊണ്ടുമായിരുന്നല്ലോ. ഓരോ പ്രവാചകന്മാരുടെ രംഗപ്രവേശവും തൊട്ടു മുമ്പുള്ളവരെ അംഗീകരിച്ചുകൊണ്ടായിരുന്നു.
ഒരുനബിയാ ഗ്രന്ഥമോ വരുമ്പോൾ മുൻകാല ഗ്രന്ഥങ്ങളും ശരീഅത്തുകളും
കാലഹരണപ്പെടുന്നു എന്നത് അല്ലാഹു സ്വീകരിച്ച നടപടിക്രമത്തിന്റെ ഭാഗമാണ്, ആ ഗ്രന്ഥങ്ങളെയാ പ്രവാചകന്മാരെയോ അംഗീകരിക്കുന്നതിന്
അത്തരം നടപടിക്രമങ്ങൾ തടസ്സമല്ല. ഖുർആൻ പറയുന്നത് കാണുക.
ജൂത ക്രൈസ്തവർ പറയുന്നു. നിങ്ങൾ ജൂതരോ ക്രൈസ്തവരോ ആകുന്ന
പക്ഷം സൻമാർഗ ലബ്ദരാകുന്നതാണ്. മുഹമ്മദ് നബിയേ അങ്ങ് പ്രഖ്യാപിക്കുക. അല്ല ഇബ്റാഹീം മിന്റെ മാർഗമാണ് സ്വീകരിക്കേണ്ടത് അദ്ദേഹം
ഇസ്ലാമേതര മതങ്ങളെ വെടിഞ്ഞ ആളായിരുന്നു. ഒരിക്കലും ബഹുദൈവ
വിശ്വാസിയായിരുന്നില്ല, ഓ മുസ്ലിംകളെ, നിങ്ങൾ പ്രഖ്യാപിക്കുക. ഞങ്ങൾ
അല്ലാഹുവിനേയും ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതിന്റെയും വിശ്വസിച്ചി
രിക്കുന്നു. ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്അവരുടെസന്താനങ്ങൾ എന്നീ പ്രവാചകന്മാരിലേക്ക് അവതരിപ്പിക്കപ്പെട്ടതും
ഞങ്ങൾ വിശ്വസിക്കുന്നു. മൂസാ, ഈസാ പ്രവാചകന്മാർക്കും നബിമാർക്കാം
തവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിനേയും ഞങ്ങൾ വിശ്വസിക്കു
ന്നു. അവരിൽ നിന്ന് ഒരാളാടും ഞങ്ങൾ പക്ഷപാതസമീപനം സ്വീകരിക്ക
കയില്ല. ഞങ്ങൾ (അല്ലാഹുവിന് വഴിപ്പെട്ടവരാകുന്നു. (വി.ഖു. 2: 1:35, 116)

അല്ലാഹുവാൽ നിയോഗിതരായ സർവ പ്രവാചകന്മാരെയും വിശ്വസിക്കും
കയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിന്റെ രീതി. അവർ
പ്രചരിപ്പിച്ച ആശയങ്ങൾ അല്ലാഹുവിന്റെ സന്ദേശങ്ങളായ വഹ് യുകളാകു
ന്നു, അവരുടെ ഗ്രന്ഥങ്ങൾ (അല്ലാഹുവിന്റെ അവതരണങ്ങളായിരുന്നു. ഓരോ
പ്രവാചക നും അവരുടെ ഗ്രന്ഥവും ശേഷമുള്ള പ്രവാചകൻമാരെ കുറിച്ചും
ഗ്രന്ഥത്തെക്കുറിച്ചും സുവിശേഷമറിയിക്കാതെ പോയിട്ടില്ല. കാലക്രമത്തിൽചില്ലറ മാറ്റങ്ങളോടെയാണെങ്കിലും പുതിയ ശരിയോ മതഗ്രന്ഥമോ അവ
തീർണമാകുമ്പോൾ മുമ്പുളളത് കാലഹരണപ്പെടുന്ന രീതിയാണ് സ്വീകരി
ച്ചുവരുന്നത്, ഇ രീതി അനുസരിച്ച് തൗറാത്ത് വന്നതോടെ സബവും
ഇഞ്ചീൽ വന്നതോടെ തൗറാത്തും ഖുർആൻ വന്നതോടെ ഇത് മൂന്നും കാല
ഹരണപ്പെട്ടിരിക്കുന്നു. അല്ലാഹു സ്വീകരിച്ച നടപടിക്രമപ്രകാരം ആ ഗ്രന്ഥം
ങ്ങളെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ നിലവി
ലുള്ള ഗ്രന്ഥമായി ഖുർആനും മുഹമ്മദ് നബി (സ) യും വിശ്വസിക്കപ്പെടണ
മായിരുന്നു. പക്ഷെ, ജൂത കസ്തവ വിഭാഗങ്ങളിൽ ചിലർ ഇത്തരം സമീ
പനം സ്വീകരിച്ചില്ല. ഇതിനെയാണ് ഖുർആൻ നിശിതമായി വിമർശിക്കുകയും
തള്ളിപ്പറയുകയും ചെയ്യുന്നത്.
മുൻകാല പ്രവാചകന്മാരും ദൈവിക ഗ്രന്ഥങ്ങളും മുസ്ലിംകൾ അംഗീക
രിക്കുന്നതും വിശ്വസിക്കുന്നതും അവയുടെ തനിമയിൽ നിന്ന് കൊണ്ടാണ്.
പിൽക്കാലത്ത് പൗരോഹിത്യത്തിന്റെ കൈക്കടത്തലുകൾക്ക് വിധയമായ മത
ഗ്രന്ഥങ്ങളെ അംഗീകരിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരല്ല. പ്രവാചകന്മാരെ
കുറിച്ച് അല്ലാഹുവിന്റെ അടിമകളും ദൂതന്മാരുമെന്നാണ് നാം വിശ്വസിക്കുന്ന
ത്. അവരെ ആരാധ്യ വസ്തുക്കളാക്കുന്ന പിൽക്കാല സമീപനവും സ്വീകാ
ര്യമല്ല.

ഓരോ കാലത്തും ജനങ്ങളിൽ പടർന്നു പിടിച്ച ജീർണതകൾ വ്യത്യസ്ത
മായിരുന്നു. അതത് സന്ദർഭങ്ങളിൽ നിയോഗിതരായ ദൈവീക ദൂതന്മാർ
ഈ ജീർണതകൾക്കെതിരെ പോരാടി. വിശ്വാസ രംഗത്ത് സംഭവിച്ച പതന
മായിരുന്നു എറെ ഗുരുതരം. ആദിമ സമൂഹത്തിൽ ഏകദൈവ വിശ്വാസം
രൂഢമൂലവും സ്ഥായി സ്വഭാവമുള്ളതുമായിരുന്നു. ആദം പ്രവാചകന് ശേഷം
കുറേ വർഷങ്ങൾ തൗഹീദ് കളങ്കമേൽക്കാതെ നില കൊണ്ടു. കാലക്രമേണജനങ്ങൾ ശിർകിലേക്ക് വഴുതിക്കൊണ്ടിരുന്നു. ഉടനെ നൂഹ് (അ) നെ നിയോഗിച്ചു കൊണ്ട് ആ മഹാ പാപത്തിനെതിരെ അല്ലാഹു മുന്നറിയിപ്പ് നൽകി.
തൊള്ളായിരത്തി അമ്പത് വർഷമാണ് നൂഹ് (അ) ശിർകിനെതിരെയുള്ള
പോരാട്ടവുമായി ആജനതക്കിടയിൽ ജീവിച്ചത്. പക്ഷെ, അദ്ദേഹത്തിന്റെ
പ്രബോധനം സ്വീകരിച്ചവർ അംഗുലീപരിമിതമായിരുന്നു. ഓരോ പ്രവാചകന്മാരും സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ഉദ്ധാരണം
ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചിരുന്നതെങ്കിലും അവരെ തള്ളിപ്പറയാനും പരിഹസിക്കാനുമാണ് ഏതുകാലഘട്ടത്തിലുമുള്ള പ്രബോധിതർ തുനിഞ്ഞിരുന്നത്

നൂഹ് (അ) നബിയുടെ ജനത സ്വീകരിച്ച സമീപനം വിശുദ്ധ ഖുർആൻ
വിവരിക്കുന്നത് നോക്കു.

തീർച്ചയായും നാം നൂഹ് നബിയെ തന്റെ ജനതയെക്കൊള്ളെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു. ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ,
അവനൊഴിച്ച് മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. മഹത്തായ ദിവസത്തിലെ
കഠിനമായ ശിക്ഷ നിങ്ങൾക്ക് ഞാൻ ഭയപ്പെടുന്നു. സ്വ ജനതയിൽപെട്ട നേത
ക്കന്മാർ പറഞ്ഞു. നിശ്ചയം നീ വഴികേടിൽ അകപ്പെട്ടതായി ഞങ്ങൾ മനസ്സി
ലാക്കുന്നു. അദ്ദേഹം പറഞ്ഞു. ജനങ്ങളേ എന്നെ വഴികേട് ബാധിച്ചിട്ടില്ലി
എങ്കിലും ഞാൻ ലോക രക്ഷിതാവിൽനിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ
സന്ദേശങ്ങളെ നിങ്ങൾക്ക് ഞാൻ പ്രബോധനം ചെയ്യുന്നു. നിങ്ങളെ ഞാൻ
ഉപദേശിക്കുന്നു. അല്ലാഹുവിൽ നിന്നും നിങ്ങളറിയാത്തവ് ഞാൻ അറിയു
ന്നുണ്ട്… അവർ നൂഹ് നബിയെ നിഷേധിച്ചു. അപ്പോൾ അദ്ദേഹത്തയും അനു
യായികളെയും നാം കപ്പലിൽ രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ
നിഷേധിച്ചവരെ നാം മുക്കി നശിപ്പിച്ചു. അവർ അന്ധന്മാരായ ജനങ്ങളായിരു
ന്നു. (അൽ അഅ്റാഫ് 59,64)

അതത് കാലങ്ങളിൽ ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാനായി നിയോ
ഗിക്കപ്പെട്ട പ്രവാചകന്മാരെ നിഷേധിക്കാനും തള്ളിപ്പറയാനുമായിരുന്നു എക്കാലത്തുമുണ്ടായിരുന്ന ജനങ്ങൾ ഒരുമ്പെട്ടിരുന്നത്. സത്യ വിശ്വാസികൾ എന്നുംന്യൂനപക്ഷങ്ങളായി നിലകൊണ്ടു. ആവശ്യമായ ദൃഷ്ഠാന്തങ്ങൾ ഓതിക്കൊ
ടുത്തിട്ടും ആവശ്യപ്പെട്ട അമാനുഷിക സിദ്ധികൾ കാണിച്ചുകൊടുത്തിട്ടും
സഷ്ടാവായ അല്ലാഹുവിനെ തള്ളിപ്പറഞ്ഞ നിഷേധികളെ വിവിധ രൂപത്തിൽ
അല്ലാഹു ശിക്ഷിച്ചുകൊണ്ടിരുന്നു. ശിക്ഷയെക്കുറിച്ചുമുന്നറിയിപ്പോ പ്രവാച
കന്മാരുടെ പ്രബോധനമോ ഇല്ലാതെ ഒരു ജനതയേയും അല്ലാഹു ശിക്ഷിക്കു
കയുണ്ടായില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം ശിക്ഷ നടപ്പാക്കുകയി
ല്ലെന്ന് അല്ലാഹു തന്നെ പ്രഖ്യാപിച്ചതാണ്. (17:19) മറ്റൊരിക്കൽ ഖുർആൻ
ഇങ്ങനെ പറഞ്ഞു. ഒരു പ്രദേശത്തെയും നാം നശിപ്പിച്ചിട്ടില്ല, ആഗ്രാമ വാസി
കൾക്ക് താക്കീതു ചെയ്യുന്ന മുന്നറിയിപ്പുകാർ ഉണ്ടായിട്ടല്ലാതെ. (വി.ഖു. 26-208)

ആദ് സമൂദ് ഗോത്ര ജനത അല്ലാഹുവിന്റെ കടുത്ത ശിക്ഷക്ക് വിധേയരാ
യവരാണ്. അവരിലേക്ക് നിയോഗിതരായ ഹൂദ്, സ്വാലിഹ് പ്രവാചകന്മാരുടെ
പ്രബോധനങ്ങളെ സ്വീകരിക്കാതിരിക്കുകയും അഹങ്കാരികളായി വർത്തിച്ച്
തുമായിരുന്നു കാരണം. ലൂത്ത് നബി(അ)ന്റെ ജനതയും ഇതുപോലെ ശിക്ഷിക്കപ്പെട്ടു. കൊടുങ്കാറ്റ് അട്ടഹാസം, കൽമഴവർഷം തുടങ്ങിയവയായിരുന്നു
ശിക്ഷാരീതികൾ, ധിക്കാരികളായ ജനത പൂർണമായും ഉന്മൂലനം ചെയ്യപ്പെ
ടുകയായിരുന്നു. പലതവണ നൽകിയ മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ
തിക്തഫലമാണ് അവർ അനുഭവിച്ചത്. പാരത്രിക ലോകത്ത് കഠിനമായശിക്ഷ ഇനിയും വരെ കാത്തിരിക്കുകയാണ്. അല്ലാഹുവിന്റെ ശിക്ഷയി
നേരിടാനും നരക ശിക്ഷയെ ക്ഷമാപൂർവ്വം അനുഭവിക്കാനും സാധിക്കുന്ന
വർ മാത്രമേ പ്രവാചകന്മാരുടെ സന്ദേശങ്ങളെ നിരാകരിക്കാൻ സാധിക്കു
കയുള്ളു. അന്ത്യപ്രവാചകരായ മുഹമ്മദ് (സ്വ) ലോകജനതക്കൊട്ടാകെയുള്ള
പവാചകനായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ബഹുദൈവങ്ങളെ
വെടിഞ്ഞും ഇതര മതങ്ങളെ ഉപേക്ഷിച്ചും അല്ലാഹുവിനേയും പ്രവാചക
രേയും വിശ്വസിക്കുകയും ഇസ്ലാമിനെ മതമായി സ്വീകരിക്കുകയും വേണ
മെന്ന സന്ദേശമാണ് മുഹമ്മദ് പ്രവാചകൻ നൽകുന്നത്. ഈ സന്ദേശം സ്വീക
രിക്കാത്തവൻ തീർച്ചയായും പരലോകത്ത് ശിക്ഷക്കർഹരായി തീരും
എല്ലാ പ്രവാചകന്മാരും മുഖ്യമായും പ്രചരിപ്പിച്ച ആശയം ഏകദൈവവി
ശ്വാസം വിളമ്പരപ്പെടുത്തുന്ന തൗഹീദ് ആയിരുന്നെങ്കിലും അതത് സമൂഹ
ങ്ങളിൽ നിലനിന്നിരുന്ന ധർമച്യുതിക്കെതിരെയും അവർ ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു. പ്രവാചകൻ ലൂത്ത് (ആ) തന്റെ ജനതയുടെ സ്വവർഗ രതിക്കെതിരെ ശബ്ദിച്ചു. ജനങ്ങൾ അളവിലും തൂക്കത്തിലും കുറവു വരുത്തി
ഉപഭോക്താവിനെവഞ്ചിക്കുന്നതിനെതിരെയും പ്രവാചകൻമാർ ബോധവൽക്ക
രണം നടത്തി. പൊതുവായ പ്രശ്നങ്ങളിലും പ്രവാചകന്മാർ അവസരോചിതം
ഇടപെട്ടുകൊണ്ടിരുന്നു. മദ്യപാനം, പലിശ, വ്യഭിചാരം, സാമ്പത്തിക അഴിമ
തി തുടങ്ങിയ ജീർണതകളുടെ ഉന്മൂലനത്തിന് വേണ്ടിയും അവർ പ്രവർത്തിച്ചു. നന്മയിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടും തിന്മയിൽ അകപ്പെടുന്നത്സംബന്ധിച്ചു മുന്നറിയിപ്പ് നൽകി യു മാണ് പവാ ച ക യാ രെല്ലാം
പ്രവർത്തിച്ചുവന്നത്.പ്രവാചകന്മാർ പ്രചരിപ്പിച്ച സത്യസന്ധമായ ആദർശങ്ങളും ധർമോപദേശങ്ങളും നിരാകരിക്കാൻ ഓരോ കാലഘട്ടത്തിലുമുള്ള ജനത ശ്രമിച്ചിരുന്നു.ആരാധ്യ മൂർത്തികളെ കൈവെടിയാനോ അവർ പിന്തുടർന്ന ജീർണതകളിൽ നിന്ന് മുക്തരാകാനാ അവർ തയ്യാറായിരുന്നില്ല. പലഘട്ടങ്ങളിലും
അവർ പ്രവാചകന്മാരെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മറ്റു ചില
പ്പോൾ കല്ലെറിയാനും കൂക്കി വിളിക്കാനും വധിക്കാനും വരെ തുനിഞ്ഞു.
ഇബ്റാഹീം നബിയെ തീകുണ്ഠാരത്തിൽ എറിയുകവരെയുണ്ടായി. മൂസാ
നബിയെയും അനുയായികളെയും അക്രമിക്കാനെത്തിയ ഫിർഔനെയും
സംഘത്തെയും അള്ളാഹു നദിയിൽ മുക്കിക്കൊന്നു. പ്രവാചക വിരോധികൾ ചെയ്തകൂട്ടിയ പരാക്രമങ്ങൾ നിരവധിയുണ്ട്. സത്യ പ്രബോധനത്തിൽ നിന്നു പിൻമാറാൻ പ്രവാചകന്മാർ തയ്യാറായിരുന്നില്ല.ദൗത്യം നിർവ്വഹണത്തിനു സഹായകമായ രൂപത്തിൽ അമാനുഷിക സിദ്ധി
കൾ പ്രകടിപ്പിക്കാനുളള സിദ്ധി പ്രവാചകന്മാർക്കുണ്ടായിരുന്നു. അവിചാരി
തമായാ യാദൃശ്ചികമായാൽ മാത്രം സംഭവിക്കുന്ന അത്ഭുത സംഭവങ്ങളല്ല
മുഅ്ജിസത്തുകൾ, ഇച്ഛപ്രകാരം അതുപ്രകടിപ്പിക്കാനുള്ള സിദ്ധി നുബവ്വ
ത്തിന്റെ ഭാഗമായി അല്ലാഹു പ്രവാചകന്മാർക്ക് നൽകിയിരിക്കുന്നു.

ഓരോകാലത്തും പ്രസക്തമായ മുജിസത്തുകളാണ് ഒാരാ പ്രവാചക
ന്മാരും പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. മായാജാലങ്ങളുടെ അതിപ്രസരമുള
കാലമായിരുന്നു മൂസാ നബിയുടേത്. എല്ലാ ജാലവിദ്യകളെയും വെല്ലുന്ന
അമാനുഷിക സിദ്ധികളുമായാണ് മൂസാ (അ) രംഗത്ത് വന്നത്. അദ്ദേഹം
പ്രകടിപ്പിച്ച അത്ഭുതങ്ങൾക്ക് മുമ്പിൽ ജാലവിദ്യാ നിപുണന്മാർ പരാചിതരാ
യി. അവർ ഇസ്ലാം സ്വീകരിക്കാൻ പോലും തയ്യാറായി. വൈദ്യ ശാസ്ത്രംപുരോഗതി പ്രാപിച്ച് കാലമായിരുന്നു ഈസാ (അ)ന്റെത്. പക്ഷെ, മരണപ്പെ
ട്ടവരെ ജീവിപ്പിക്കാനോ വെള്ളപ്പാണ്ട്, കുഷ്ടം തുടങ്ങിയ മാറാവ്യാധികളി
സുഖപ്പെടുത്തുവാനോ വൈദ്യശാസ്ത്രം പ്രാപ്തമായിരുന്നില്ല. ഈസാ (അ)
മരിച്ചവരെ ജീവിപ്പിക്കാനും മാറാവ്യാധികൾ സുഖപ്പെടുത്താനും തുടങ്ങിയ
തോടെ വൈദ്യശാസ്ത്രം പരാചയത്തിന്റെ രുചി അറിഞ്ഞു.
സാഹിത്യം അതിന്റെ ഉത്തുംഗദശ പ്രാപിച്ച കാലമായിരുന്നു ആറാം നൂറ്റാ
ണ്ട്. മനോഹരമായ കവിതകൾ മൂളാനും ബൃഹത്തായ അറബി സാഹിത്യ
രചന നിർമ്മിക്കാനും അറബികൾക്കറിയാമായിരുന്നു പക്ഷെ, ഏതു സാഹിത്യകാരന്മാരെയും വിസ്മയപ്പെടുത്തുന്ന അമാനുഷിക സിദ്ധിയുമായാണ് നബി
(സ) വന്നത്. വിശുദ്ധ ഖുർആനിന് സമാനമായ ഒരു ഗ്രന്ഥമോ ഒരു അധ്യാ
യമോ കൊണ്ടുവരാമോ എന്ന് വെല്ലുവിളി ഇന്നും നിലനിൽക്കുന്നുണ്ട്.
സാഹിത്യകാരന്മാർ പലരും വന്നു. പോയി. പലരും ശ്രമിച്ചു നോക്കുകയും
ചെയ്തു. പരാചയമായിരുന്നു ഫലം. അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ)യുടെ
പ്രധാനമായ മുഅ്ജിസത്തായി ഖുർആൻ നിലകൊള്ളുന്നു.
എല്ലാ പ്രവാചകന്മാരും പാപസുരക്ഷിതരാണെന്ന് മുസ്ലിങ്ങൾ വിശ്വ
സിക്കുന്നു. അവർ മാനവരാശിയുടെ മാതൃകാപുരുഷന്മാരാണ്. അവരിൽ നിന്ന്
ദോഷങ്ങൾ സംഭവിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് നിമിത്തമാ
കും. പ്രവാചകന്മാരിൽ നിന്ന് ദീൻ പഠിക്കുന്നവർ ആ പാപങ്ങൾ പ്രവാചകച
ര്യയായി വിശ്വസിക്കും. പ്രചരിപ്പിക്കും, അതുമൂലം പ്രവാചക ദൗത്യം തന്നെ
അപ്രസക്തമാവുകയാണ് ചെയ്യുക. പ്രവാചകന്മാരിൽനിന്ന് ലിതങ്ങളോ
പാപങ്ങളോ സംഭവിക്കുമെന്ന ബിദഈ വിശ്വാസം മുസ്ലിംകൾ അംഗീകരി
ക്കുന്നില്ല. അവർ പ്രവാചകന്മാരെ മാതൃകാ പുരുഷന്മാരായി കാണാൻ ഇഷ്ട
പ്പെടുന്നവരാണ്.