- അശുദ്ധിക്കാരന്‍ മൊബൈല്‍ സ്ക്രീനിലെ ആയത്തുകള്‍ സ്പര്‍ശിക്കുന്നതിന്‍റെ വിധിയെന്താണ്? ഹറാമാകുമോ?
മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ സ്പര്‍ശിക്കുന്നത് ഹറാമല്ല. കാരണം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആയത്തുകള്‍ യഥാര്‍ത്ഥ എഴുത്തോ എഴുത്തിന്‍റെ സ്ഥാനത്ത് നില്‍ക്കുന്നതോ അല്ല. ഖുര്‍ആന്‍ വചനങ്ങള്‍ എഴുത്തിന്‍റെ രൂപത്തില്‍ പ്രത്യേക്ഷപ്പെട്ടതുകൊണ്ട് മാത്രം അത് എഴുത്തായി പരിഗണിക്കപ്പെടുകയില്ല. അലിയ്യു ശിബ്റാ മുല്ലസി നല്‍കിയ വിശദീകരണത്തില്‍ നിന്നും ഇക്കാര്യം ഗ്രഹിക്കാവുന്നതാണ് (ഹാശിയത്തു നിഹായ: 1/147