ബാംഗ്ലൂര്‍ സിറ്റിയില്‍ മെജസ്റ്റികിനടുത്താണ് മഹാനരായ തവക്കല്‍ മസ്താന്‍(റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗ സ്ഥിതിചെയ്യുന്നത്. ടിപ്പുസുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിയുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി ഇന്ത്യയിലെത്തിയ സൂഫിവര്യന്‍മാരായ മാലിക് ഷാഹ് മസ്താന്‍, ടിപ്പുമസ്താന്‍ എന്നീ മഹാന്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തവക്കല്‍ മസ്താന്‍ (റ). മഹാനവര്‍കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരലിലെ സഹായിച്ചിരുന്നു. അവിടുത്തെ ആവശ്യപ്രകാരം രാജാവ് വലിയൊരു പള്ളിനിര്‍മ്മിച്ചു. ചുറ്റുമുള്ള അറുനൂറ് ഏക്കറോളം സ്ഥലം ബാബ(റ) വിന് ഉപഹാരമായി നല്‍കി. മഹാനവര്‍കള്‍ അവിടെ പ്രബോധനം തുടരുകയും വഫാത്തിന് ശേഷം മറമാടപ്പെടുകയും ചെയ്തു. ഇന്നും നഗര ജീവിതത്തിന്റെ തിരക്കിലും നാനാജാതി മതസ്ഥരായ ആയിരങ്ങളില്‍ അവിടുത്തെ ആത്മീയ സാമീപ്യം തേടിയെത്തുന്നു