നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍
നിസ്‌കാരത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണല്ലോ ശര്‍തുകളും ഫര്‍ളുകളും. ശര്‍തുകളെ വിശദമായി ചര്‍ച്ച ചെയ്തു. നിസ്‌കാരത്തിന്റെ ഭാഗമായ ഫര്‍ളുകള്‍ അത് 14 എണ്ണമാകുന്നു.
1. നിയത്ത്
2. തക്ബീറത്തുല്‍ ഇഹ്‌റാം
3. ഖിയാം (നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്ന് നിസ്‌കരിക്കല്‍)
4. ഫാത്വിഹ
5. റുകൂഹ്
6. ഇഅ്തിദാല്‍
7. ഓരോ റക്അത്തിലും രണ്ട് സുജൂദ്
8. സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം
9. റൂകൂഅ്, ഇഅ്തിദാല്, രണ്ട് സുജൂദ്, ഇരുത്തം എന്നിവയിലെ അടക്കം
10. ഒടുവിലത്തെ അത്തഹിയാത്ത്
11. അവസാനത്തെ അത്തഹിയാത്തിന് ശേഷം നബി(സ്വ)യു#െ മേല്‍ സലാം ചൊല്ലുക
12. അത്തഹിയാത്ത്, സ്വലാത്ത്, സലാം എന്നിവക്കുവേണ്ടി ഇരിക്കുക.
13. ഒന്നാം സലാം
14. മുകളില്‍ പറഞ്ഞ ഫര്‍ളുകളെല്ലാം ക്രമത്തില്‍ പാലിക്കുക
നിസ്‌കാര രൂപം
സൃഷ്ടി സൃഷ്ടാവുമായുള്ള സംവദനത്തില്‍ സൃഷ്ടിപൂര്‍വ്വോപരി മുഖപ്രസന്നതയോടും ഉന്മേഷത്തോടെയും കൂടി കാണപ്പെടേണ്ടതുണ്ട്. കാരണം തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥനുമുന്നില്‍ ഹൃദയസാന്നിധ്യമില്ലാതെ അശ്രദ്ധവാനാകുന്നത് പാപം തന്നെ. നിസ്‌കാരത്തിലേക്ക് അടിമ പ്രവേശിക്കുന്നതോടെ നിസ്‌കാരവുമായി ബന്ധമില്ലാത്ത കാര്യങ്ങളോ അനാവശ്യ അംഗചലനങ്ങളോ നിശിദ്ധമാണ്. രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിനോട് സംഭാഷണത്തിലാണ് താനെന്ന അവനര്‍ഹിക്കുന്ന രൂപത്തില്‍ ആരാധന നിര്‍വഹിച്ചില്ലെങ്കില്‍ തന്റെ നിസ്‌കാരം തള്ളപ്പെടുമെന്നുമുള്ള ചിന്ത അവനെ തികട്ടികൊണ്ടിരിക്കണം. നിസ്‌കരിക്കാനുദ്ദേശിക്കുന്നവന്‍ ചുമര്, തൂണ് പോലുള്ള ഏതെങ്കിലും മുന്നില്‍ ഒന്ന് മറയാക്കി കാല്‍വിരലിലേക്ക് അഭിമുഖമായി രണ്ട് കാലുകള്‍ക്കിടയില്‍ ഒരു ചാണ്‍ അകലത്തില്‍ തലഅല്‍പം ചായ്ച്ച് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി നില്‍ക്കണം. എന്നിട്ടവന്‍ നിയ്യത്ത് ചെയ്യണം. നിയ്യത്തില്‍ പ്രധാനമായും 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഇന്ന നിസ്‌കാരമാണെന്നും ഫര്‍ള് നിസ്‌കാരമെങ്കില്‍ ഫര്‍ള് എന്നും കരുതണം. റവാത്തിബ് സുന്നത്തുകളോ സമയ നിഷ്ട ആവശ്യമായ മറ്റു സുന്നത്ത് നിസ്‌കാരങ്ങളോ പ്രത്യേക കാരണത്തെ തുടര്‍ന്നുളള നിസ്‌കാരമോ നിര്‍വഹിക്കുന്നുങ്കില്‍ അത് വ്യക്തമാക്കും വിധമുള്ള വിശദീകരണം നിയ്യത്തില്‍ നിര്‍ബന്ധമാണ്. ബലിപെരുന്നാള്‍ നിസ്‌കരിക്കുന്നുവെന്ന് കരുതുക. നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം.
നിസ്‌കാരത്തിന്റെ നിയ്യത്ത്
*****
***എന്ന ഫര്‍ള് നിസ്‌കാരം 4 റക്അത്ത് കഅ്ബക്ക് അഭിമുഖമായി അല്ലാഹുവിന് വേണ്ടി അദാആയി ഞാന്‍ നിസ്‌കരിക്കുന്നു.
നിയ്യത്ത് മനസ്സില്‍ ഉദ്ദേശിക്കുന്നതാണെങ്കിലും നാവുകൊണ്ട് പറയല്‍ സുന്നത്താണ്. നിയ്യത്ത് അവസാനിക്കുന്നതോടുകൂടിത്തന്നെ തക്ബീറത്തുല്‍ ഇഹ്‌റാം ആരംഭിക്കുകയും വേണം. മുമ്പ് വിശദീകരിച്ച പ്രകാരം ആയിരിക്കണം (സ്വശരീരം കേള്‍ക്കുംവിധം) തക്ബീര്‍ ചൊല്ലേണ്ടത്.
തക്ബീറത്തുല്‍ ഇഹ്‌റാം
*** എന്ന അക്ഷര ശുദ്ധിയോട് കൂടി ഉച്ചരിക്കാലാണിത്. എന്നാല്‍ അല്ലാഹു അക്ബറിലെ ഒരു അരത്തില്‍ പോലും തകരാറ് സംഭവിക്കുന്നത് പ്രശ്‌നമാണ്. അര്‍ത്ഥ വ്യത്യാസം വരുത്തുന്നത് അക്ഷരാധിക്യവും ഇങ്ങനെത്തന്നെ. ‘അല്ലാാഹു’ എന്നോ ‘അക്ബാര്‍’ എന്നോ ഉച്ചരിക്കരുത്. അല്ലാഹു എന്നതിലെ ലക്ക് ശേഷമുള്ള അലിഫിനെ പ്രാമാണിക പണ്ഡിതന്‍മാരൊന്നും ഓതാത്ത ദീര്‍ഘിപ്പിക്കാനും പറ്റില്ല.
കേള്‍വിത്തകരാറൊന്നും ഇല്ലാത്തവിധം ശബ്ദ കോലാഹലമില്ലാത്ത സാഹചര്യത്തിലും സ്വന്തം ദേഹം കോള്‍ക്കും വിധം തക്ബീര്‍ ചൊല്ലല്‍ നിര്‍ബന്ധമാണ്. ഫാത്വിഹ, അത്തഹിയാത്ത്, സലാം എന്നീ വാചിക ഫര്‍ളുകളും ഇത്തരം ഉച്ചത്തില്‍ തന്നെയാണ് ചൊല്ലേണ്ടത്. സുന്നത്തായ മറ്റു ദിക്‌റുകളും ഈ വിധം ചൊല്ലിയെങ്കിലേ സുന്നത്ത് കര്‌സ്തമാകൂ.
തക്ബീറത്തുല്‍ ഇഹ്‌റാം ഉച്ചരിക്കുന്ന സമയത്ത് ഇരുകൈകളും പൊക്കല്‍ ആരംഭിക്കുകയും അല്ലാഹു അക്ബര്‍ എന്നതിലെ അവസാന അക്ഷരമായ റാഹ് ഉച്ചരിക്കുന്ന സമയത്ത് ഇരുകൈകളും വ്യക്തമാക്കി നിവര്‍ത്തി വിരലുകള്‍ മിതമായ രീതിയില്‍ അകറ്റി തള്ളവിരലുകള്‍ ചെവിയോടും വിരലുകളുടെ അഗ്രങ്ങള്‍ ചെവിയുടെ മേല്‍ഭാഗത്തോടും ഉള്ളം കൈകള്‍ ചുമലിനോടും നേരിടും വിധം ഉയര്‍ത്തിയിരിക്കല്‍ സുന്നത്താണ്. ശേഷം ഇരുകൈകള്‍ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയുമായി വെക്കുകയും ചെയ്യണം. ഇതും സുന്നത്താണ്.
ഖിയാം
നിസ്‌കാരത്തിന്റെ മൂന്നാമത്തെ ഫര്‍ളാണ് നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍ക്കല്‍.
സ്വന്തമായോ പരസഹായത്തോടെ നില്‍ക്കാനാവുമെങ്കില്‍ ഫര്‍ളു നിസ്‌കാരം നിന്നുകൊണ്ടേ ശരിയാവുകയുള്ളൂ. അതൊരു വസ്തുവിലേക്ക് ചാരി പൂര്‍ണ്ണമായും ആ വസ്തുവിനെ ആശ്രയിച്ചുള്ള നില്‍പുമാവാം. എന്നാല്‍ നിന്ന് നിസ്‌കരിച്ചാല്‍ അസഹ്യ പ്രയാസം അനുഭവപ്പെടുന്നവന് ഇരുന്ന് നിസ്‌കരിക്കാവുന്നതാണ്. ഇതുപോലെ കപ്പല്‍ യാത്രക്കാരന് നിന്ന് നിസ്‌കരിക്കുന്ന പക്ഷം തലകറക്കവും മൂത്രവാര്‍ച്ചക്കാരന് ഇരുന്നില്ലെങ്കില്‍ മൂത്രം അനിയന്ത്രിത രീതിയില്‍ ഉണ്ടാകും എന്നീ അവസ്ഥയില്‍ ഇരുന്ന് നിസ്‌കാരിക്കാം. എന്നാല്‍ ഇരുന്ന് നിസ്‌കരിക്കുന്നവന്‍ റുകൂഇന് വേണ്ടി കാല്‍മുട്ടിന്റെ മുന്‍ഭാഗത്തേക്ക് നെറ്റി നേരിടും വിധം കുനിയേണ്ടതാണ്.
ഇരുന്ന് നിസ്‌കാരിക്കുമ്പോള്‍ ഇടതുഭാഗം പരത്തിവെച്ച് അതില്‍ ഇരിക്കുകയും വലതുഭഗം കുത്തിനിര്‍ത്തുകയും ചെയ്യുന്നരൂപത്തില്‍ ഇരിക്കലാണ് ഏറ്റവും നല്ലത്. എന്നാല്‍ പൃഷ്ടം നിലത്തും വലതുകാല്‍ ഇടത് തുടയുടെയും ഇടതുകാല്‍ വലത് തുടയുടെയും അടിയിലേക്ക് ചമ്രം പടിഞ്ഞിരിക്കുന്ന തറബ്ബുഇന്റെ രൂപവും പിന്നെ നാട്ടിയ വലതുപാദത്തിനടിയിലുടെ ഇടതുപാദം പുറത്തേക്കിട്ട് നിലത്തിരിക്കുന്ന തബര്‍റുകിന്റെ രൂപവും സ്വീകരിക്കാവുന്നതാണ്.
ഈ മൂന്ന് രൂപങ്ങളും സാധിക്കാത്തവര്‍ക്ക് സാധ്യമായ രീതിയില്‍ നില്‌ത്തോ കസേരയിലോ ഒക്കെ ഇരിക്കാം. നിര്‍ത്തംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും നില്‍ക്കുന്നതിലുള്ള പ്രയാസവുമാണ് ഇരിക്കാന്‍ ഇളവ് അനുവദിച്ചത്. വെറും നടുവേദന, പുറം വേദന, പിടലിവേദന, കാല്‍മുട്ട് വേദന തുടങ്ങിയവ ഉള്ളവര്‍ക്ക് നില്‍ക്കാന്‍ പ്രയാസമില്ലെങ്കില്‍ നിന്നു നിസ്‌കരിക്കുകതന്നെ വേണം. പള്ളിയിലേക്ക് സുഗമമായി നടന്നുവരുന്നവര്‍ ദീര്‍ഘനേരം സംസാരിച്ചും മറ്റും നില്‍ക്കുന്നവര്‍ തുടങ്ങിയവരെല്ലാം പലപ്പോഴായി ഇരുന്ന് നിസ്‌കരിക്കുന്നത് കാണാം. ഇതനുവദനീയമല്ല. നില്‍ക്കാന്‍ കഴിവുണ്ടായിരിക്കുകയും റുകൂഅ്, സുജൂദ് ഇവയിലേതെങ്കിലും പൂര്‍ണ്ണ രൂപത്തില്‍ നിര്‍വഹിക്കാന്‍ കഴിയതിരിക്കുകയും ചെയ്താല്‍ റുകൂഅ്, സുജൂദ് ചെയ്യാനായി കസേരയില്‍ ഇരിക്കരുത്. മറിച്ച് നിന്നുകൊണ്ട് തന്നെ അല്‍പം മുതുക് കുനിച്ച് കഴിയുന്ന രൂപത്തില്‍ ചെയ്താല്‍ മതിയാകും. ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ മുഖം ഉള്‍പ്പെടെ ദേഹത്തിന്റെ മുന്‍ഭാഗം ഖിബ്‌ല അഭിമുഖമായി വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് നിസ്‌കരിക്കണം. ചെരിഞ്ഞ് കിടക്കാന്‍ ആവില്ലെങ്കില്‍ ഉള്ളം കാല്‍ ഖിബ്‌ലയിലേക്കാക്കി മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. തലയണയോ മറ്റു വല്ല വസ്തുക്കളോ ഉപയോഗിച്ച് തലയുയര്‍ത്തി മുഖവും ഖിബ്‌ലയിലേക്ക് ആക്കല്‍ നിര്‍ബന്ധമാണ്. ഈ സമയത്ത് റുകൂഉം സുജൂദും ശരിയായി ചെയ്യാന് കഴിയില്ലെങ്കില്‍ ആംഗ്യം കാണിക്കണം. സുജൂദില്‍ റുകൂഇനേക്കാന്‍ കൂടുതല്‍ തലകുനിച്ച് ആംഗ്യം ഉണ്ടാവണമെന്ന് മാത്രം.
വജ്ജഹ്തു
തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ത്തന ഓതല്‍ സുന്നത്താണ്. മയ്യിത്ത നിസ്‌കാരം ഒഴികെയുള്ള ഫര്‍ളായതും സുന്നത്തായതുമായ എല്ലാ നിസ്‌കാരത്തിലും ഇത് സുന്നത്താണ്. എന്നാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഫാതിഹയോ അതിന് മുന്നോടിയായ അഊദുവോ ഓതിത്തുടങിയാല്‍ മറന്നിട്ടാണെങ്കിലും – പിന്നെ വജ്ജഹ്തു ഓതല്‍ സുന്നത്തില്ല.
അഊദു
എല്ലാ നിസ്‌കാരങ്ങളിലും അഊദു ഓതല്‍ സുന്നത്താണ്. വജ്ജഹ്തു ഓതല്‍ സുന്നത്തുള്ള നിസ്‌കാരങ്ങളോ അല്ലെങ്കില്‍ പെരുന്നാള്‍ നിസ്‌കാരമോ ആണെങ്കില്‍ വജ്ജഹ്തുവിനും തക്ബീറുകള്‍ക്കും ശേഷമാണ് ഇത് ഓതേണ്ടത്. എന്നാല്‍ അഊദു ഓതാതെ ഫാത്വിഹ ഓതിത്തുടങ്ങിയാല്‍ പിന്നെ അഊദു സുന്നത്തില്ല. മാത്രമല്ല, എല്ലാ റക്അത്തിന്റെ തുടക്കത്തിലും അഊദു ഓതല്‍ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്.
ഫാത്വിഹ
അഊദു ഓതിയ ശേഷം ഫാത്വിഹ ഓതിത്തുടങ്ങണം. എല്ലാ റക്ഹത്തിലും ഫാത്വിഹ ഓതല്‍ നിര്‍ബന്ധമാകും. ബിസ്മി ഫാത്വിഹയുടെ ഭാഗമായതിനാല്‍ അത് ഓതല്‍ നിര്‍ബന്ധമാണ്. അക്ഷരങ്ങളും സദ്ദുകളും സൂക്ഷ്മതയോടെ ഉച്ചരിക്കണം. അക്ഷരങ്ങള്‍ യഥാസ്ഥാനത്ത് മൊഴിഞ്ഞും ഫാത്വിഹ പൂര്‍ത്തിയാക്കണം. ഫാത്വിഹയില്‍ 14 സ്ഥലത്താണ് സദ്ദുകള്‍ ഉള്ളത്. യഥാര്‍ത്ഥത്തില്‍ സദ്ദുള്ള ഒരക്ഷരമെന്നാല്‍ അതു രണ്ട് അക്ഷരമാണെന്ന് അര്‍ത്ഥം. * എന്നു ദീര്‍ഘമില്ലാതെ ഓതിയാല്‍ 141 അക്ഷരങ്ങളും സദ്ദുമുള്‍പ്പെടെ 155 അക്ഷരങ്ങളാണ് ഫാത്വിഹയിലുള്ളത്. * പോലുള്ള അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കണം.
ഒരക്ഷരത്തിന് പകരം മറ്റൊന്ന് ഉച്ചരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. പരസ്പരം ഉച്ചാരണത്തിന് സാമ്യമുള്ള അക്ഷരാണെങ്കില്‍ പോലും അക്ഷരണങ്ങളുടെ ഉച്ചാരണം മാറി ഉച്ചരിച്ചാല്‍ നിസ്‌കാരം ബാഥ്വിലാകും. ഒരു കൂട്ടുക്ഷരത്തെ ലഘുവായി ഉച്ചരിച്ചാല്‍ ഉദാഹരം അര്‍റഹ്മാന്‍ എന്നതിന് പകരം അല്‍ റഹ്മാന്‍ എന്ന് ഓതിയാല്‍ നിസ്‌കാരം ബാഥ്വിലാകും എന്നാല്‍. **** എന്ന കൂട്ടക്ഷരത്തെ മനപ്പൂര്‍വ്വവവും അര്‍ത്ഥമറിഞ്ഞും ലഘുവായി ഉച്ചരിച്ചാല്‍ കാഫിറാകും. കാരണം സൂര്യപ്രകാശത്തെ ഞങ്ങള്‍ ആരാധിക്കുന്നു എന്നാണ് അര്‍ത്ഥം.
ഫാതിഹയിലെ ആയത്തുകള്‍ തുടര്‍ച്ചായി പാരായണം ചെയ്യണം. വാചകങ്ങള്‍ക്കിടയില്‍ ഒരു ശ്വാസത്തിന്റെയോ വിക്കിന്റെയോ അടക്കത്തത്താള്‍ കൂടുതല്‍ നിശബ്ദത പാടില്ല. മറ്റൊരു സൂറത്തില്‍ ആയത്തില്‍ നിന്നുള്ള ഭാഗമോ തുമ്മിയാലുള്ള ‘സുബ്ഹാനല്ലാ’ എന്ന കുറഞ്ഞ വാചകങ്ങളോ ആണെങ്കിലും അത് ഫാത്തിഹയെ ഇടര്‍ച്ച വരുത്തിയാല്‍ ഫാത്വിഹ ആവര്‍ത്തിക്കണം. . ബിസ്മി ഉള്‍പ്പെടെ ഫാത്തിഹയുടെ ഓരോ ആയത്തിന്റെയും അവസാനം നിര്‍ത്തി ഓതല്‍ സുന്നത്താണ്.
ആമീന്‍
ഫാത്തിഹ കഴിഞ്ഞാലുടന്‍ ആമീന്‍ പറയല്‍ സുന്നത്താണ്. ഫാത്തിഹ കഴിഞ്ഞ് ഒരു ലഘു നിശബ്ദതക്ക് ശേഷമായിരിക്കണം. ആമീനിന്റെയും സൂറത്തിന്റെയും ഇടയിലും സൂറത്ത് കഴിഞ്ഞും റുകൂഇലേക്കുള്ള തക്ബീറിനും ഇടയിലും തക്ബീറത്തുല്‍ ഇഹ്‌റാമിനും വജ്ജഹ്തുവിനും ഇടയിലും വജ്ജഹ്തുവിനും അഊദുവിനും ഇടയിലും അഊദുവിനും ബിസ്മിക്കും ഇടയിലും സുബ്ഹാനല്ലാഹ് എന്ന് പറയാന്‍ മാത്രമുളള ഒരു ചെറിയ നിശബ്ദത സുന്നത്തുണ്ട്.
സൂറത്ത്
ഫാത്വിഹക്കുശേഷം ഒരു പൂര്‍ണ്ണമായു സൂറത്ത് ഓതല്‍ സുന്നത്താണ്. നിസ്‌കാരത്തിലെ ആദ്യ രണ്ട് റക്അത്തുകളിലാണ് ഇത് ഓതേണ്ടത്. മാത്രമല്ല ഒന്നാം റക്അത്തിലെ പാരായണം രണ്ടാം റക്അത്തിലെ ദീര്‍ഘമായിരിക്കലും മുസ്ഹഫിന്റെ ക്രമം പാലിക്കലും സുന്നത്താണ്. ജുമുഅ വെള്ളിയാഴ്ചയുടെ സുബ്ഹ്, ഇശാഅ് എന്നിവയിലും * എന്നീ സൂറത്തുകളും * എന്നിവയോ ഓതണം. വെള്ളിയാഴ്ച സുബ്ഹിന് * (സജദയും) എന്ന സൂറത്തും ഓതല്‍ സുന്നത്താണ്. സുബ്ഹിന്റെയും മഗ്‌രിബിന്റെയും സുന്നത്തുകള്‍ ത്വവാഫ്, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാം എന്നിവയുടെ നിസ്‌കാരങ്ങളിലും ഇത് സുന്നത്താണ്. മാത്രമല്ല, പാരായണം ചെയ്യുന്നത് സൂറത്തിന്റെ അര്‍ത്ഥം ചിന്തിച്ച് ഓതല്‍ പ്രത്യേകം സുന്നത്താണ്.
റുകൂഅ്
സൂറത്ത് ഓതിയ ശേഷം കൈ ഉയര്‍ത്തി തക്ബീര്‍ ചൊല്ലി റുകൂഅ് ചെയ്യണം. തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സമയത്ത് കൈ ഉയര്‍ത്തിയ പ്രകരമാണ് ഇവിടെയും ചെയ്യേണ്ടത്. റുകൂലേക്ക് പോകാനുള്ള തക്ബീര്‍ ആരംഭിക്കുന്നതോടൊപ്പം കൈ അഴിച്ചുയര്‍ത്തി തുടങ്ങണം. റുകൂഇല്‍ എത്തുന്നതുവരെ തക്ബീര്‍ നീട്ടുകയും വേണം.
ഉള്ളം കൈകള്‍ കാല് മുട്ടിലെത്തും വിധം കുനിയലാണ് റുകൂഅ്. നിരപ്പായ ഒരു തലം പോലെ മുതുകും പിരടിയും സമമായിരിക്കലും മുന്‍കൈകള്‍ മറയൊന്നുമില്ലാതെ വിരലുകള്‍ മിതമായി അകത്തി നിവര്‍ത്തി കാല്‍മുട്ടുകള്‍ അകറ്റി നാട്ടിവെച്ച് അതില്‍ പിടിക്കലും സുന്നത്താണ്. റുകൂഇല്‍ 3 പ്രാവശ്യം ******* എന്ന് ചൊല്ലല്‍ സുന്നത്താണ്. റുകൂഅ് പൂര്‍ണ്ണമാകാതെ ചുരുങ്ങിയ രൂപത്തില്‍ തലമുതുകില്‍ സമമാക്കാതെ തല കീഴ്‌പോട്ട് താഴ്ത്തലും കറാഹത്താണ്. കൈമുട്ടുകള്‍ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും അകറ്റി വെക്കല്‍ പുരുഷന്‍മാര്‍ക്കും പരസ്പരം ചേര്‍ത്തിവെക്കല്‍ പുരുഷന്‍മാര്‍ അല്ലാത്തവര്‍ക്കും സുന്നത്താണ്.
ഇഹ്തിദാല്‍
‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ട് മുമ്പുപറഞ്ഞതുപോലെ കൈ ഉയര്‍ത്തായാണ് ഇഹ്തിദാലിലേക്ക് വരേണ്ടത്. റുകൂഇല്‍ നിന്ന് ഉയരുന്നതും ‘അല്ലാഹു അക്ബര്‍’ പറഞ്ഞുതുടങ്ങുന്നതും കൈ ഉയര്‍ത്താന്‍ ആരംഭിക്കുന്നതും ഒന്നിച്ചായിരിക്കണം. മൂന്നും ഒന്നിച്ച് അവസാനിക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ ഇഹ്തിദാല്‍ ഉദ്ധശിക്കുന്നത് റുകൂഇന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങലാണ്. അത് നിര്‍ത്തമോ ഇരുത്തമോ മറ്റുവല്ലതോ ആയിരിക്കും. ഇഹ്തിദാലില്‍ എത്തിയതുമുതല്‍ ഇങ്ങനെ ചൊല്ലല്‍ സുന്നത്താണ്.
******
ഖുനൂത്ത്
സുബ്ഹിന്റെ രണ്ടാം റക്അത്തിലെ ഇഅ്തിദാലിലും റമളാന്‍ അവസാന പകുതിയിലെ വിത്‌റിലെ അവസാന ഇഹ്തിദാലിലും ഖുനൂത്ത് സുന്നത്തുണ്ട്. പതിവ് ദിക്‌റിന് ശേഷമാണ് ഖുനൂത്ത് ഓതേണ്ടത്. ഖുനൂത്ത് ചുമലുകള്‍ക്കുനേരെ കൈകള്‍ ഉയര്‍ത്തി ഉള്ളം കൈ മുകളിലേക്കാക്കിയാണ് നിര്‍വഹിക്കുന്നത്.
*****
ഖുനൂത്തിന്റെ അവസാനം നബി(സ്വ)യുടെയും കുടുംബത്തിന്റെയും പേരില്‍ സ്വലാത്തും സലാമും ചൊല്ലല്‍ സുന്നത്തുണ്ട്.
സുജൂദ്
സുജൂദിലേക്ക് പോകുമ്പോള്‍ കൈ ഉയര്‍ത്തരുത്. എന്നാല്‍ തക്ബീര്‍ ചൊല്ലണം. സുജൂദിലേക്ക് കുനിയാന്‍ പോകുന്നതിനോട് കൂടെ തക്ബീര്‍ ആരംഭിക്കുകയും സുജൂദില്‍ എത്തുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം.
അരക്കെട്ടും സമീപ ഭാഗങ്ങളും തലയേക്കാളും ചുമലിനേക്കാളും ഉയര്‍ന്നു നില്‍ക്കും വിധമായിരിക്കണം സുജൂദ്. മാത്രമല്ല, നെറ്റിയില്‍ മറയൊന്നും ഉണ്ടായിരിക്കകയും ചെയ്യരുത്. അതുകൊണ്ട് നെറ്റിയിലുള്ള ബാന്റേജ് നീക്കം ചെയ്യണം. എന്നാല്‍ രോഗികള്‍ക്ക് മുകളില്‍ പറഞ്ഞ അവസ്ഥകളില്‍ സുജൂദ് ചെയ്യുക അസാധ്യമാണെങ്കില്‍ പരമാവധി കഴിയുന്ന രൂപങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തലയുടെ ഭാരം സുജൂദിന്റ സ്ഥാനത്ത് അനുഭവപ്പെടും വിധമായിരിക്കണം സുജൂദ് ചെയ്യേണ്ടത്. നെറ്റി സുജൂദിന്റെ സ്ഥാനത്ത് സ്പര്‍ശിച്ചാല്‍ മാത്രം പോര.
ഇരുവശങ്ങളെത്തൊട്ട് കൈകള്‍ അല്‍പം അകറ്റുകയും തുടയില്‍ നിന്നും വയര്‍ നില്‍ക്കുന്ന രീതിയില്‍ അല്‍പം മുന്നോട്ടുവലിഞ്ഞുമാണ് പുരുഷന്‍ സുജൂദ് ചെയ്യേണ്ടത്. സ്ത്രീകള്‍ രണ്ട് കൈകളും വശങ്ങളോട് ചേര്‍ത്തുവെക്കുകയും വയര്‍ തുടയിലേക്ക് അടുത്തിരിക്കുന്ന രീതിയിലാണ് സുജൂദ് ചെയ്യുക.
സജൂദില്‍ ശ്രദ്ധിക്കേണ്ടവ
തൊപ്പി, ടവ്വല്‍, മക്കന എന്നിവ ധരിക്കുമ്പോള്‍ നെറ്റി മറയാതിരിക്കാന്‍ ശ്രദ്ധിക്കണം. നെറ്റി മറയുകയും മറഞ്ഞ നെറ്റി നിലത്തുവെച്ച് സുജൂദ് ചെയ്യുകയും ചെയ്താല്‍ സുജൂദ് അസാധുവാകും. തത്ഫലമായി നിസ്‌കാരവും അസാധുവാണ്. കാല്‍വിലരുകള്‍ മുന്നോട്ടുമടക്കി വിരലിന്റെ പള്ള നിലത്തുറപ്പിക്കാന്‍ ശ്രദ്ധിക്കണം. വിരലുകള്‍ പിന്നോട്ട് മടക്കി െവക്കുന്നതും മുന്നോട്ട് മടക്കാതെ കുത്തിവെക്കുന്നതും സുജൂദിനെയും നിസ്‌കാരത്തെയും അസാധുവാക്കും കാല്‍മുട്ടുകള്‍ കാല്‍ പാദങ്ങള്‍ കൈകള്‍ കൈവിരലുകള്‍ എന്നിവ നിലത്തുവെക്കുന്നതിലെ ക്രമവും ശ്രദ്ധിച്ച് ശീലിച്ച് പ്രാവര്‍ത്തികമാക്കുക. അവ ഓരോന്നും സുന്നത്തായതിനാല്‍ അലസത കാരണം നിരവധി പ്രതിഫലങ്ങള്‍ നഷ്ടപ്പെടും.
സുജൂദുകള്‍ക്കിടയിലെ ഇരുത്തം
സജൂദില്‍ നിന്ന് തല ഉയര്‍ത്താന്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ തക്ബീര്‍ തുടങ്ങണം. നട്ടെല്ല് നിവര്‍ത്തി ഇരിക്കുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം. സുജൂദുകള്‍ക്കിടയില്‍ ഇടതുകാലപാദം മലര്‍ത്തിവെച്ച് അതിന്റെ മടമ്പില്‍ ഇരിക്കുന്ന രൂപമായ ഇഫ്തിറാസിന്റെ ഇരുത്തം ഇരിക്കണം. കൈകള്‍ കാല്‍ മുട്ടുകള്‍ക്കടുത്തായി തുടയില്‍ വിരലുകള്‍ നിവര്‍ത്തി അഗ്രഭാഗം കാല്‍മുട്ടിന് നേരെയാക്കായാണ് വെക്കേണ്ടത്. വലത്തെ കാലിന്റെ വിരലുകള് മുന്നോട്ടുമടക്കി കാല്‍ നാട്ടിവെക്കണം. ഇരുത്തത്തില്‍ ഇങ്ങനെ ചൊല്ലണം.
*******
ശ്രദ്ധിക്കേണ്ടവ
ഇരുത്തത്തില്‍ കൈവിരലുകള്‍, നട്ടെല്ല്, കാല്‍, കാല്‍വിരലുകള്‍ എന്നിവയുടെ രൂപങ്ങള്‍ മുമ്പ് പറഞ്ഞതുപ്രകാരം ശ്രദ്ധിച്ച് ശീലിക്കുക. മഹത്തായ പ്രതിഫലങ്ങള്‍ നഷ്ടപ്പെടുത്താരിക്കുക.
അടക്കം ഉണ്ടാവുക
റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം എന്നിവയിലെല്ലാം അടക്കം ഉണ്ടാകണം. ഏതുഫര്‍ളില്‍ നിന്ന് ഏതുഫര്‍ളിലേക്ക് പോകുന്നുവോ അവതമ്മില്‍ വേര്‍തിരിയും വിധം അവയവങ്ങള്‍ക്ക് അടക്കം ഉണ്ടായിരിക്കുക എന്നതാണ് മാനദന്ധം. എന്നാല്‍ മുകളില്‍ പറഞ്ഞ 4 സ്ഥലങ്ങളില്‍ ദൃതി കാണിക്കുകയാണെങ്കില്‍ അനക്കം അടങ്ങുകയില്ല. ഇതു നിസ്‌കാരം അസാധുവാകാന്‍ കാരണമാവുകയും ചെയ്യും. ആയതിനാല്‍ എത്ര ജോലിത്തിരക്കുള്ള സമയമാണെങ്കിലും നിസ്‌കാരം സാവധാനം തന്നെ നിര്‍വഹിക്കണം. അല്ലാത്ത പക്ഷം നിസ്‌കരിച്ചവനും നിസ്‌കാരിക്കാത്തവനും തമ്മിലെന്ത് വ്യത്യാസം.
രണ്ടാം സുജൂദ്
ഒന്നാം സുജൂദില്‍ ശ്രദ്ധിക്കേണ്ട് മുഴുവന്‍ കാര്യങ്ങളെല്ലാം രണ്ടാം സുജൂദിലും ആവര്‍ത്തിക്കുക. ദിക്‌റുകളും യഥാവിധി തന്നെ.
രണ്ടാം റക്അത്തില്‍ രണ്ട് സുജൂദിന് ശേഷം രണ്ടാറക്അത്തിലേക്ക് എഴുന്നേല്‍ക്കുന്ന മധ്യേ സുജൂദിന്റെ ഇടയിലുള്ളതുപോലെ ഒന്ന് ഇരുന്നിട്ടുവേണം എഴുന്നേല്‍ക്കാന്‍. ഇതിന് ഇസ്തിറാഹത്തിന്റെ ഇരുത്തം എന്ന് പറയുന്നു. തുടര്‍ന്ന് ഉളളംകൈ നിലത്തൂന്നി എഴുന്നേല്‍ക്കുക. സുജൂദില്‍ നിന്ന് ഉയരാന്‍ ആരംഭിക്കുമ്പോള്‍ തന്നെ തക്ബീറും ആരംഭിക്കുകയും നട്ടെല്ല് നേരെയാക്കി നിവര്‍ന്നു നില്‍ക്കുന്നതുവരെ തക്ബീര്‍ നീണ്ടുനില്‍ക്കുകയും വേണം. നേരെ നിന്ന ശേഷം മുമ്പ് പറഞ്ഞതുപ്രകാരം കൈ നെഞ്ചിനുതാഴെ കെട്ടുകയും വേണം. ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി.
അത്തഹിയ്യാത്ത്
രണ്ട് റക്അത്തുള്ള നിസ്‌കാരത്തില്‍ രണ്ടാം റക്അത്തിന്റെ അവസാനത്തില്‍ അതായത് സുജൂദിന് ശേഷം ഇരുത്തത്തിലേക്ക് മടങ്ങി വന്നാണ് അത്തഹിയാത്ത് ഓതേണ്ടത്. അവസാനത്തെ അത്തഹിയാത്ത് ഫര്‍ളാണ്. ഇത് നാല് റക്അത്തുള്ള നിസ്‌കാരത്തില്‍ നാലാം റക്അത്തില്‍ രണ്ടാം സുജൂദിന് ശേഷമായിരിക്കും.
അത്തഹിയാത്തിന്റെ രൂപം
*****
തുടര്‍ന്ന് താഴെ പറയുന്ന സ്വലാത്ത് ചൊല്ലുക
*****
അത്തഹിയാത്ത്, സ്വാലത്ത് എന്നിവക്ക് ശേഷം ദുആ ചെയ്യണം
*****
ശദ്ദുകള്‍ സൂക്ഷിക്കുക, അക്ഷരങ്ങള്‍ മാറിപ്പോകാതിരിക്കുക തുടര്‍ച്ച ശ്രദ്ധിക്കുക എന്നിവയെല്ലാം അത്തഹിയാത്തും നിര്‍ബന്ധമാണ്.
അത്തഹിയാത്ത് സ്വലാത്ത്, സലാം എന്നിവക്ക് വേണ്ടി ഇരിക്കുക
അവസാനം സലാം ഉള്ള ഈ ഇരുത്തത്തില്‍ വലതുഭാഗത്തുകൂടി ഇടതുകാല്‍ പുറത്തേക്കിട്ട് പൃഷ്ഠം നിലത്തു ചേര്‍ത്തുള്ള തബര്‍റുകിന്റെ രൂപത്തിലുള്ള ഇരുത്തം സ്വീകരിക്കലാണ് സുന്നത്ത്.
ആദ്യത്തെയും അവസാനത്തെയും അത്തഹിയാത്തുകളില്‍ വിരല്‍കൊടികള്‍ കാല്‍മുട്ടിന്റെ അഗ്രത്തോട് നേരിടും വിധം കൈകള്‍ കാല്‍മുട്ടിനടുത്ത് വെക്കല്‍ സുന്നത്താണ്. എന്നാല്‍ കാല്‍മട്ടുകള്‍ മുന്‍കൈകൊണ്ട് കൂട്ടിപ്പിടിക്കരുത്. ഇടതുകൈവിരലുകള്‍ ചേര്‍ത്ത് നിവര്‍ത്തിയും വലതുകൈവിരലിലെ ചൂണ്ടുവിരല്‍ ഒഴികെയുള്ളവ കൂട്ടിപ്പിടിച്ചുകൊണ്ടാണ് വെക്കേണ്ടത്. ചൂണ്ടുവിരല്‍ കൂട്ടിപ്പിടക്കേക്കേണ്ടതില്ല. അത്തഹിയാത്തില്‍ ഇല്ലല്ലാഹു എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ അല്‍പം ചെരിവോടെ ഖിബ്‌ലയിലേക്ക് ഉയര്‍ത്തണം. മാത്രവുമല്ല ഒന്നാമത്തെ അത്തഹിയാത്താണെങ്കില്‍ എഴുനേല്‍ക്കുകയോ രണ്ടാം അത്തഹിയാത്തെങ്കില്‍ സലാം വീട്ടുകയോ ചെയ്യുംവരെ വിരല്‍ ഉയര്‍ത്തിത്തന്നെ പിടിക്കണം. ഉള്ളം കയ്യിന്റെ അഗ്രത്തില്‍ ചൂണ്ടുവിരലിന് താഴെയായി പെരുവിരലിന്റെ തലവച്ചുപിടക്കലാണ് ശ്രേഷ്ടം 53 ലെ പിടുത്തം എന്നാണ് ഇതിന് പറയുക. മാത്രവുമല്ല വിരല്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമയങ്ങളത്രയും അതിലേക്ക് നോക്കലും സുന്നത്താണ്.
അത്തഹിയാത്തിലും മറ്റുള്ളവയെപ്പോലെത്തന്നെ ഇരിക്കേണ്ട രൂപവും കൈ കൈവിരലുകള്‍, കാല്‍, കാല്‍ വിരലുകള്‍ എന്നിവ വെക്കേണ്ട രൂപങ്ങളും പ്രത്യേകം ശ്രദ്ധിച്ചു ശീലിക്കുക. മൂന്നോ നാലോ റക് അത്തുള്ള നിസ്‌കാരമാണെങ്കില്‍ രണ്ടാം റക്അത്തിന്റെ അവസാനം മുകളില്‍ പറഞ്ഞ പ്രകാരം അത്തഹിയാത്ത് ഓതി ശേഷം ****എന്ന് നബി(സ്വ)യുടെ മേല്‍ ഉള്ള സ്വലാത്ത് മാത്രം ചൊല്ലുക. സ്വലാത്തിന്റെ ബാക്കി ഭാഗമോ ശേഷമുള്ള ദുആയോ ചെയ്യരുത്.
ഇവിടെ രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തമായ തവര്‍റുകിന്റെ ഇരുത്തമാണ് സ്വീകരിക്കേണ്ടത് മുമ്പ് പറഞ്ഞ രൂപത്തില്‍ ഇടത് കൈവിരലുകള്‍ മുട്ടിന്റ അടുത്ത് നിവര്‍ത്തിയും വലതുകൈവിരലുകള്‍ ചൂണ്ടുവിരലുകള്‍ ഒഴികെയുള്ളവ മടക്കി, പെരുവിരല്‍ ചൂണ്ടുവിരലിന്റെ താഴെ അറ്റത്ത് വെക്കുകയും ചെയ്യണം. ശേഷം അത്തഹിയാത്തിലെ ‘ഇല്ലള്ളാ’എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും വേണം. ഇങ്ങനെ അത്തഹിയാത്ത് സ്വലാത്ത് എന്നിവക്ക് ശേഷം കൈകുത്തി മൂന്നാം റക്അത്തിലേക്ക് തക്ബീര്‍ ചൊല്ലിക്കൊണ്ട് എഴുന്നേല്‍ക്കുക. മുമ്പ് പറഞ്ഞ പ്രകാരം തക്ബീറും ഉയര്‍ച്ചയും ഒരുമിച്ചായിരിക്കണം. മൂന്നാം റക്അത്തിലെത്തിയാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിലെ പോലെ കൈകള്‍ ഉയര്‍ത്തിവേണം നെഞ്ചിന് താഴെ കെട്ടാന്‍. എന്നാല്‍ ഒന്നാം റക്അത്തില്‍ നിന്നും രണ്ടാം റക്അത്തിലേക്കും മൂന്നില്‍ നിന്ന് നാലിലേക്കും ഉയരുമ്പോള്‍ ഇങ്ങനെ കൈകള്‍ ഉയര്‍ത്തേണ്ടതില്ല.
സലാം വീട്ടല്‍
അവസാനത്തെ അത്തഹിയാത്ത്, സ്വലാത്ത്, ദുആ എന്നിവക്ക് ശേഷം **** എന്നു പറഞ്ഞ് പിന്നിലുള്ളവര്‍ക്ക് വലതുകവിള്‍ കാണും വിധം വലത്തോട്ടും ഇടതുകവിള്‍ കാണും വിധം ഇടത്തോട്ടും മുഖം തിരിക്കണം. സലാമിനെ അധികം നീട്ടരുത്. അഭിമുഖമായി സലാം ആരംഭിക്കുകയും **** എന്ന് തുടങ്ങുമ്പോള്‍ തിരിയാന്‍ തുടങ്ങുകയും സലാം പൂര്‍ത്തിയാവലോടെ മുഖം തിരിക്കല്‍ പൂര്‍ണ്ണമാവുകയും ചെയ്യണം.
നിസ്‌കാരത്തില്‍ ചൊല്ലുന്ന മുഴുവന്‍ ദികറുകളും അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കല്‍ പ്രത്യേകം സുന്നത്താണ്.