ഖിബ്ലയിലേക്ക്, കഅ്ബാലയത്തിലേക്ക് നെഞ്ചുകൊണ്ട് നേരിട്ട് നിസ്കരിക്കല്‍ നിസ്കാരത്തിന്റെ സര്‍ത്വാണ്. ആയതിനാല്‍ ആ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയാകില്ല, നേരിടണം.
പള്ളികള്‍ പൊതുവെ ഖിബ്ലയുടെ ദിശ നിര്‍ണയിച്ച് നിര്‍മ്മിക്കുമെന്നതിനാല്‍ പള്ളിയുടെ ദിശ ശ്രദ്ധിച്ചാല്‍ മാത്രം മതി. പക്ഷെ, സ്വഫില്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ചിലര്‍ ചരിഞ്ഞ് നില്‍ക്കാറുണ്ട്. ഇത് നിസ്കാരം അസാധുവാകാന്‍ കാരമാകും . വീടുകളില്‍ ഖിബ്ലയുടെ ദിശ നിര്‍ണയിച്ച് പ്രത്യേകം നിസ്കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നത് നല്ലതാണ്. സമ്മേളന നഗരിയിലും ഖിബ്ല കൃത്യമായി അടയാളുപ്പെടുത്താത്ത സ്ഥലങ്ങളിലും നിസ്കരിക്കുമ്പോള്‍ ഖിബ്ലുയുടെ ദിശ നിര്‍ണയിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പല നഗരികളിലും ആര്‍ച്ചുപോലെ നില്‍ക്കുന്നത് നിത്യമാണ്. ഇവരുടെ നിസ്കാരം അസാധുവാകുന്നതാണ്. കാരണം ഖിബ്ല കൃത്യമായി നെഞ്ചുകൊണ്ട് നേരിടല്‍ ശര്‍ത്വാണല്ലോ.
ഓടുന്ന വാഹനങ്ങളില്‍ നിസ്കരിക്കുമ്പോള്‍ കൃത്യമായി ഖിബ്ലയിലേക്ക് തിരിയാന്‍ കഴിയാത്തതിനാല്‍ നിസ്കാരം ഉപേക്ഷിക്കരുത്. മറിച്ച് സമയത്തെ മാനിച്ചുകൊണ്ട് സാധ്യമായ ദിശയിലേക്ക് നിസ്കരിക്കുകയും വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രസ്തുത നിസ്കാരം മടക്കി നിസ്കരിക്കുകയും വേണം.