ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണെന്നും അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ നമ്മുടെ നിസ്‌കാരം തുടങ്ങിയ ആരാധനകള്‍ സ്വീകാര്യമാവാന്‍ അനിവാര്യമാണെന്നും നാം പറഞ്ഞുവല്ലൊ മാത്രമല്ല അശുദ്ധിയെ ചെറിയതെന്നും വലിയതെന്നും രണ്ടായി തിരിക്കുമെന്നും ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ വുളൂഇലൂടെ യാണെന്നും നാം ചര്‍ച്ച ചെയ്തു.
എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാവല്‍ വ്യക്തിയെ വലിയ അശുദ്ധിയുള്ളവനായി പരിഗണിക്കുകയും അതില്‍ നിന്ന് ശുദ്ദിയാവാന്‍ കുളിക്കുകയും ആവശ്യമാണ്. കുളി അനിവാര്യമാകുന്ന കാര്യങ്ങള്‍ നാലാണ
ശുക്ല സ്ഖലനം
ഒരു വ്യക്തിയില്‍ നിന്ന് ശുക്ല സ്ഖലനം സംഭവിക്കുന്നത് മൂലം അയാള്‍ വലിയ അശുദ്ധിക്കാരനാവുകയും കുളി നിര്‍ബന്ധമാവുകയും ചെയ്യും. മൂന്ന് പ്രത്യേകതകളില്‍ നിന്ന് ഒന്നു കൊണ്ട് സ്രവിച്ചത് ശുക്ലമാണെുറപ്പിക്കാം. പുറപ്പെടുമ്പോഴുള്ള നിര്‍വൃതി,തെറിചിചു വീഴല്‍ , ഉണങഅങ്ങാത്തപ്പോള്‍ ഗോതമ്പു മാവിന്റെയും ഉണങ്ങിയാല്‍ മുട്ടയുടെയും ഗന്ധം
പുരുഷ ലിംഗാഗ്രം യോനി നാളത്തില്‍ പ്രവേശിക്കുക. യോനിയില്‍ പൂര്‍ണ്ണമായോ അര്‍ദ്ധ പൂര്‍ണ്ണമായോ പ്രവേശിക്കേണ്ടതില്ല. മറിച്ച് ലിംഗാഗ്രം ചെറിയ തോതില്‍ പ്രവേശിച്ചാലും മതി.
ആര്‍ത്തവ രക്തം നിലക്കുക
ചില പ്രത്യേക അവസരങ്ങളില്‍ സ്ത്രീകളുടെ ഗര്‍ങാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവ രക്തം . ചാന്ദ്ര വര്‍ഷം കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ഒരു സ്ത്രീയില്‍ ഇത് സംഭവിക്കാം എന്നാല്‍ ഒമ്പതു വയസ്സു തികയുന്നതിന് പതിനാറില്‍ താഴെ ദിവസമുള്ളപ്പോള്‍ രക്തം കണ്ടാല്‍ അതും ആര്‍ത്തവം തന്നെ .ആര്‍ത്തവ സമയം കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ചു ദിവസമാണ്. ഇരു ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചു ദിവസമുണ്ടാകണം. എ ങ്കിലും സാധാരണ ഇത് ആറോ ഏഴോ ദിവസമാണ് ഉണ്ടാവാറ്.
പ്രസവ രക്തം (നിഫാസ്) മുറിയല്‍
ബീജം അണ്ഡവുമായി സംയോജനം നടക്കുന്നതോടു കൂടി സ്ത്രീയില്‍ ആര്‍ത്തവ രക്തം മുറിയുകയും അത് ഗര്‍ഭ പാത്രത്തില്‍ കെട്ടിക്കിടക്കുകയും ചെയ്യും, ഇതാണ് പ്രസവ രക്തം ഇത് ഗര്‍ഭാശയം ഒഴിയുന്നതോടെ പുറത്തോക്കൊഴുകുകയും ചെയ്യുന്നു. കുറഞ്ഞത് ഒരു സെക്ക ന്റ് സമയം കൊണ്ട് തീരാം. സാധാരണ നാല്‍പതു ദിവസമാണുണ്ടാവാറ്. എന്നാല്‍ കൂടിയാല്‍ അറുപതു ദിവസം വരെ അത് നീണ്ടു നില്‍ക്കാം .
പ്രസവം
പ്രസവമുണ്ടാവുകയും അതൊരു നനവ് ഉണ്ടാവാതെ ആണെങ്കിലും കുളി നിര്‍ബന്ധമാണ്. മാത്രമല്ല പുറത്ത് വന്നത് ഒരു രക്ത പിണ്ഡമോ മാംസ പിണ്ഡമോആണെങ്കിലും കുളിക്കണം
മരണം
ഒരു മുസ്ലിമായ മനുഷ്യന്‍ മരണപ്പെടുന്നതോടു കൂടി അദ്ധേഹത്തെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മരണം സംഭവിച്ചത് രക്തസാക്ഷിത്വം വഴിയാണെങ്കില്‍ അദ്ധേഹത്തെ കുളിപ്പിക്കാന്‍ പാടില്ല. അത് ഹറാമാണ്.