.
നിസ്കാരത്തിന്റെ ശര്‍ത്തുകള്‍
അടിമ അവന്റെ യജമാനനോടുള്ള കൂടിക്കാഴ്ച്ചക്ക് മുന്നൊരുക്കം അത്യാവശ്യമാണ്. ഇത്തരം മുന്നൊരുക്കള്‍ക്കായി രക്ഷിതാവ് തന്നെ ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇത്തരം നിബന്ധനകളില്‍ പ്രധാനപ്പെട്ടവയാണ് ശര്‍ത്തുകള്‍ .ഇവ അഞ്ചാണ്
1അശുദ്ധിയിൽ നിന്ന്
ശുദ്ധിയാവല്‍
( ത്വഹാറത്ത) നിസ്‌കാരത്തിന്റ ശര്‍ത്തുകളില്‍ പ്രധാനപ്പെട്ടതും ആദ്യത്തേതുമാണിത്. ശുദ്ധി എന്നാല്‍ ചെറുതും വലുതും ആയ അശുദ്ധികളില്‍ നിന്നുള്ള ശുദ്ധിയാവല്‍ യഥാര്‍ത്ഥത്തില്‍ അശുദ്ധി മൂലമോ നജസ് കാരണമോ സംഭവിച്ച തടസ്സം നീക്കുക എന്നതാണതിന്റെ മതപരമായ വിവക്ഷ
അംഗ ശുദ്ധി (വുളു) വരുത്തുന്നതോടു കൂടിയാണ് ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നത്,എന്നാല്‍ വലിയ അശുദ്ധിയുള്ള വ്യക്തി ശുദ്ധിയാകുന്നത് കുളിക്കുന്നതോടെയാണ്.
- ദേഹം വസ്ത്രം സ്ഥലം എന്നിവ നജസില്‍ നിന്ന് മുക്തമാവാന്‍
നിസ്‌കരിക്കുന്ന വ്യക്തിയുടെ ശരീരം മുഴുവനും വായ,മൂക്ക്,കണ്ണ് എന്നിവയടക്കം .അവന്റെ വസ്ത്രവും നിസ്‌കാര സ്ഥലവും വിട്ടുവീഴ്ചയില്ലാത്ത നജസില്‍ നിന്ന് മുക്തമായിരിക്കണം.കാരണം തന്റെ രക്ഷിതാവുമായുള്ള സംഭാഷണത്തില്‍ അടിമ ലക്ഷ്യമാക്കുന്നത് ആത്മ സംശുദ്ദീകരണമാണ്. ഇതിനായി അവന്റെ ബാഹ്യ പ്രകടനങ്ങളില്‍ ശുദ്ധി പാലിക്കല്‍ അവന്‍ നിര്‍ബന്ധിതമാവുകയാണ്. - നഗ്നത മറക്കല്‍
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ മൂന്നാമത്തേതാണ് നഗ്നത മറക്കല്‍ . പുരുഷന്‍മാരും അടിമകളായ സ്തീകളും മുട്ടുകാലിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള സ്ഥലത്തെ നഗ്നത മറക്കലാണ് നിര്‍ബന്ധം എന്നാല്‍ സ്വതന്ത്രയായ സ്ത്രീ അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെങ്കിലും മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കാണാത്ത വിധത്തിലുള്ള വസ്ത്രമാണ് നഗ്നത മറക്കാന്‍ ഉപയോഗിക്കേണ്ടത് മാത്രമല്ല മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കല്‍ നിര്‍ബന്ധമാണ്. നിസ്‌കാരത്തിലല്ലാത്തപ്പോഴും വിജന സ്ഥലത്താണെങ്കിലും നഗ്നത മറക്കല്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാണ്. - സമയം ആയെന്നറിയല്‍
നിര്‍ദ്ദിഷ്ഠ സമയങ്ങളിലുള്ള നിസ്‌കാരങ്ങളാണ് അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ എന്നത് കൊണ്ട് തന്നെ അത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതും അനിവാര്യം തന്നെ. അത് കൊണ്ട് ഈ നിസ്‌കാരങ്ങളുടെ സമയം പ്രവേശിച്ചുവെന്നറിയാന്‍ നിസ്‌കാരം സ്വീകാര്യമാവാന്‍ ശര്‍ത്താണ്.
5. ഖിബ് ലയിലേക്ക് മുന്നിടല്‍
നാഥനിലേക്ക് താഴ്മയോടെ കീഴടങ്ങുന്ന അടിമ രക്ഷിതാവിന്റെ ഗേഹമായ ഖിബ് ലയിലേക്ക് മുന്നിടല്‍ ശര്‍ത്താണ്. ഇതു മൂലം അവന്‍ പ്രകടമാക്കുന്നത് തന്റെ രക്ഷിതാവിനേടുള്ള കീഴ് വഴക്കവും അനുസരണയുമാണ്. ഒരഭിമുഖ സംഭാഷണത്തിന്റെ മര്യാദയെന്നോണം ഇവിടെയും നിസ്‌കരിക്കുന്ന വ്യക്തി നെഞ്ചു കൊണ്ടാണ് ഖിബ്ലയെ മുന്നിടേണ്ടത്. മാത്രവുമല്ല ഖിബ് ലയുടെ ഭാഗത്തേക്കായാല്‍ പോര മറിച്ച് ഖിബ് ലയുടെ അഭാവത്തിലും അഭിമുഖമായിട്ടെന്നവണ്ണം നിസ്‌കരിക്കുന്നയാള്‍ നില്‍ക്കണം