നിസ്കാരം ഒരു വൻ ഉപേക്ഷിച്ചാൽ 15 ശിക്ഷകൾ കൊണ്ട് അള്ളാഹു അവനെ ശിക്ഷിക്കുന്നതാണ് .ഈ ലോകത്ത് വെച്ച് 6 ഉം. മരണസമയത്ത് 3 ഉം. ഖബറിൽ വെച്ച് 3ഉം, അവന്റെ രക്ഷിതാവിനെ കാണുന്ന സമയത്ത് 3 ഉം ആണ് ശിക്ഷകൾ.
ഈ ലോകത്ത് വെച്ച് കിട്ടുന്ന ശിക്ഷകൾ
1, തന്റെ ജീവിതത്തിൽ നിന്ന് ബറക്കത്തിനെ നീക്കപ്പെടും
2, തന്റെ മുഖത്ത് നിന്ന് സജ്ജനങ്ങളുടെ ലക്ഷണം മായ്ക്കപ്പെടും
3, തന്റെ മറ്റ് സൽകർമ്മങ്ങൾക്ക് പ്രതിഭലം ലഭിക്കുകയില്ല
4, തന്റെ പ്രാത്ഥന സ്വീകരിക്കപ്പെടുകയില്ല
5 ,സജ്ജനങ്ങളുടെ പ്രാ’ത്ഥനയിൽ അവൻ ഉൾപ്പെടുകയില്ല
6, ഈമാൻ കൂടാതെ തന്റെ ആത്മാവ് പുറപ്പെടും
മരണസമയത്തുള്ള 3 ശിക്ഷകൾ
…….. :….. ……..
|, നിന്ദ്യനായി മരിക്കും
2, വിശന്നവനായി മരിക്കും
3, ദാഹിച്ചവനായി മരിക്കും ( തൽക്ഷണം ഒരു സമുദ്രത്തിലെ വെള്ളം മുഴുവൻ കുടിച്ചാലും അവന്റെ ദാഹം മാറുകയില്ല)
ഖബറിൽ വെച്ചുള്ള 3 ശിക്ഷകൾ
1, തന്റെ വാരിയെല്ലുകൾ പരസ്പരം കോർക്കുന്ന നിലയിൽ ഖബർ ഇടുക്കമാകും
2, തന്റെ ഖബറിൽ തീ കത്തിക്കപ്പെടുകയും രാവും പകലും അവനാ തീയിൽ കിടന്ന് വെന്തുരുകുകയും ചെയ്യും
3, ശുജാഹുൽ അഖ്റഹ് എന്ന സർപ്പത്തെഅവന്റെ മേൽ അധികാരപ്പെടുത്തും. നിസ്കാരം പാഴാക്കിയതിന്റെ കണക്കനുസരിച്ച് ഭയങ്കര ശബ്ദത്തിൽ അതവനെ കൊത്തിക്കൊണ്ടിരിക്കും. ഓരോ കൊത്തിനും അവൻ എഴുപത് മുഴം ഭൂമിയിൽ ആണ്ട് പോകും. ഞാൻ നിന്നെ കൊത്തിക്കൊണ്ടിരിക്കാൻ എന്റെ രക്ഷിതാവെന്നെ ചുമതലപ്പെടുത്തിയെന്ന് സർപ്പം പറയും.
അള്ളാഹുവിനെ കാണുന്ന സമയത്ത് (ഖിയാമത്ത് നാളിൽ) ഉള്ള 3 ശിക്ഷകൾ
1, ആകാശം പൊട്ടിപ്പിളർന്നാൽ എഴുപത് മുഴം വലിപ്പമുള്ള ചങ്ങലയുമായി ഒരു മലക്ക് വരും എന്നിട്ടതവന്റെ കഴുത്തിൽ കെട്ടും അതവന്റെ വായിലൂടെ കടത്തി പിൻദ്വാരത്തിലൂടെ പുറപ്പെടുവിക്കും.ശേഷം ഇപ്രകാരം പറയും ഇത് നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷയാണ്.
2, അള്ളാഹു അവനിലേക്ക് അനുഗ്രഹത്തിന്റെ നോട്ടം നോക്കുകയില്ല
3, അവന് കഠിനമായ വേദനയുള്ള ശിക്ഷ ലഭിച്ച് കൊണ്ടിരിക്കും അവൻ ശുദ്ധീകരിക്കപ്പെടുകയില്ല
സവാജിർ – ഇബ്നു ഹജർ(റ)
നബി (സ) യിൽ നിന്ന് നിവേദനം ഒരു വൻ നിസ്കാരം അതിന്റെ കൃത്യ സമയത്ത് നിസ്കരിക്കാതെ പിന്തിക്കുകയും പിന്നീടതിനെ ഖളാ വീ ട്ടിയാലും അവനെ നരകത്തിലിട്ട് ഒരു ഹു കുബ ശിക്ഷിക്കും
ഒരു ഹു കുബ എൻപത് വർഷവും ഒരു വർഷം 360 ദിവസവും പരലോകത്തെ ഒരു ദിവസം ഈ ലോകത്തെ ആയിരം വർഷത്തിന് തുല്യമാണ് ഈ കണക്ക് പ്രകാരം ഒരു ഹു കുബ 2.88.00 600 വർഷമാണ്