മയ്യിത്തിനെ കിടത്തേണ്ടത്?
ചോദ്യം :
സാധാരണയായി നമ്മുടെ നാടുകളിൽ വടക്കോട്ടു തലയും തെക്കോട്ട് കാലും വരുംവിധമാണ് മയ്യിത്തിനെ കിടത്താറ്. പടിഞ്ഞാറ് ഭാഗം കാലും കിഴക്ക് തലയും വരുന്ന വിധത്തിലും കാണാറുണ്ട്. ആദ്യം പറഞ്ഞരൂപത്തിൽ മയ്യിത്ത് ചെരിക്കുന്നത് സാധാരണ കാണാറില്ല. അപ്പോൾ രണ്ടാമത് പറഞ്ഞ രൂപമല്ലേ നല്ലത്?
ഉത്തരം:
അതെ. മയ്യിത്തിനെ മലർത്തിക്കിടത്തുമ്പോൾ മുഖവും രണ്ടു കാല്‌പള്ളകളും ഖിബ്’ലയിലേക്കു തിരിക്കപ്പെട്ട വിധമാണ് കിടത്തേണ്ടത്. തുഹ്ഫ: 3-92,97 നോക്കുക. ഖിബ്‌ല നമ്മുടെ നാടുകളിൽ പടിഞ്ഞാറു ഭാഗത്താണല്ലോ.