പ്രശ്നം:

 

ഈ നാട്ടിൽ പുരുഷൻ മരണപ്പെട്ടാൽ 3 കഫൻതുണിക്ക് ഉള്ളിലായി ഒരു മുണ്ടും അതിനുള്ളിലായി ചെറിയ ട്രൗസർ പോലുള്ളതും(തുണി കൊണ്ടുള്ള) ധരിക്കുന്നത് കാണാറുണ്ട്. ഈ രൂപത്തിന് വല്ല അടിസ്ഥാനവുമുണ്ടോ?

 

 

ഉത്തരം:

 

രക്തസ്രാവമുള്ള സ്ത്രീകൾ ധരിക്കുന്ന ആകൃതിയിൽ തുണി കൊണ്ട് രണ്ട് ചന്തികളും കൂട്ടിക്കെട്ടൽ സുന്നത്താണ്. തുഹ്ഫ: 3-126. ഈ നിലക്കാണ് ഷെഡ്ഡിയുടെ ആകൃതിയിൽ തുണി കൊണ്ടു കെട്ടുന്നത്. മുട്ടുപൊക്കിളിനിടയിൽ ഒരു മുണ്ടു ധരിക്കുന്നത് മയ്യിത്തിൻ്റെ ബഹുമാനാർത്ഥമാകാം. മുണ്ടുടുക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഒരു കുറവാണല്ലോ. എന്നാൽ, പുരുഷ മയ്യിത്തിനെ ശരീരം മഴുക്കെ മറയ്ക്കുന്ന മൂന്നു വസ്ത്രം കൊണ്ട് കഫൻ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ട‌ം. : 3-117,1