അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹ ത്തിന്റെ (നബി(സ്വ)യുടെ) മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ (അഹ്സാബ്)
തൈമിയ്യ(റ) നിവേദനം: നബി(സ്വ) അരുളി. എന്റെ മേൽ നിങ്ങ ൾ സ്വലാത്ത് ചൊല്ലുക, കാരണം എന്റെ മേലുള്ള സ്വലാത്ത് നിങ്ങ ൾക്ക് പാപമോചനവും അഭിവൃദ്ധിയുമാണ്. എന്റെ മേൽ ഒരു സ്വലാ ത്ത് ഒരാൾ ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് നന്മ ചെയ്യും. അഹ്മദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ഉന്നതനായ എന്റെ റബ്ബി ങ്കൽ നിന്ന് ഒരാൾ വന്നു പറഞ്ഞു. തങ്ങളുടെ സമുദായത്തിൽ പെട്ട ഒരാൾ അങ്ങയുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണ മായി അല്ലാഹു അവന് പത്ത് നന്മ രേഖപ്പെടുത്തുകയും പത്ത് പാപം പൊറുക്കുകയും പത്ത് പദവി ചേർക്കുകയും അത് പോലെയുള്ള പത്ത് അനുഗ്രഹങ്ങൾ അവന് നൽകുകയും ചെയ്യും.
ത്വബ്റാനി(റ) നിവേദനം: എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലി യവന് അല്ലാഹു പത്ത് നന്മയും പത്ത് സ്വലാത്ത് ചൊല്ലിയവന് നൂറ് ഗുണവും ചെയ്യും. നൂറ് സ്വലാത്ത് ചൊല്ലിയവന് നരകത്തിൽ നിന്നും കപട വിശ്വാസത്തിൽ നിന്നും പ്രത്യക്ഷമായി മോചനം നൽകും. അന്ത്യദിനത്തിൽ അവനെ ശുഹദാക്കളോടൊപ്പം താമസിപ്പിക്കും.
ഇബ്നു അസാകിർ(റ) നിവേദനം: എന്റെ മേൽ നിങ്ങൾ സ്വലാത്ത് വർദ്ധിപ്പിക്കുക. എന്റെ മേലുള്ള സ്വലാത്ത് നിങ്ങളുടെ പാപ ങ്ങൾ പൊറുപ്പിക്കുന്നതാണ്. എനിക്ക് വസീല എന്ന പദവി തേടുക, എന്റെ വസീല അല്ലാഹുവിങ്കൽ നിങ്ങൾക്കുള്ള ശിപാർശയാകുന്നു.
ഉബയ്യുബ്നു കഅ്ബ്(റ)ൽ നിന്ന് രാത്രിയുടെ മൂന്നിൽ രണ്ടു ഭാഗം കഴിഞ്ഞാൽ നബി(സ്വ) ഇപ്രകാരം പറയുമായിരുന്നു. ജനങ്ങ ളേ, നിങ്ങൾ അല്ലാഹുവെ ഓർക്കുവിൻ നടുക്കുന്ന സംഭവം വന്നു. അതിനു പിന്നാലെ മറ്റൊന്നും. മരണം ഭീകരതയോടെ വരുന്നു. ഉബ യ്യ്(റ) പറയുന്നു. ഞാൻ നബി(സ്വ)യോട് ചോദിച്ചു: ഞാൻ സ്വലാത്ത് വർദ്ധിപ്പിക്കുന്നു. എത്രയാണ് ഞാൻ ചൊല്ലേണ്ടത്? നബി(സ്വ): “താങ്ക ൾ ഉദ്ദേശിച്ചത് വീണ്ടും ചോദിച്ചു. ദിവസത്തിന്റെ കാൽ ഭാഗം ചൊല്ല ട്ടെയോ? “ഇഷ്ടം പോലെ’യെന്ന് വീണ്ടും മറുപടി, വർദ്ധിപ്പിച്ചാൽ നന്ന്’ എന്നും പറഞ്ഞു. പകുതി ഭാഗമായാലോ? നബി (സ്വ). “താങ്ക ളുടെ ഇഷ്ടം പോലെ, വർദ്ധിപ്പിച്ചാൽ നന്ന്’ മൂന്നിൽ രണ്ടായാലോ? നബി(സ്വ): ‘താങ്കളുടെ ഇഷ്ടം. വർദ്ധിപ്പിച്ചാൽ നന്ന്. ഉബയ്യ്(റ) മുഴുവൻ സമയമായാലോ? എന്നാൽ താങ്കളുടെ മനഃക്ലേശം നീങ്ങു കയും പാപം പൊറുക്കുകയും ചെയ്യും’ (തിർമുദി). ത്വബ്റാനി(റ) നിവേദനം: ഒരാളുടെ അടുത്ത് എന്റെ പേർ പറയപ്പെടുകയും അയാൾ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താൽ അവൻ സ്വർഗത്തിലേ ക്കുള്ള മാർഗം തെറ്റിയവനാകുന്നു.
ഇബ്നു അബീ ആസ്വിം(റ) നിവേദനം: ജനങ്ങളിലെ ഏറ്റവും വലിയ ലുബ്ധൻ ആരാണെന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരട്ടെ യോ? സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, പറഞ്ഞുത ന്നാലും, നബി(സ്വ) എന്റെ പേര് അവന്റെ അടുക്കൽ പറഞ്ഞിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവനാണ് ജനങ്ങളിലെ അറു പിശുക്കൻ,
അബൂബക്ർ(റ)വിൽ നിന്ന് വെള്ളം തീ കെടുത്തുന്നതിനെ ക്കാൾ നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് പാപങ്ങളെ അണ യ്ക്കുന്നതാണ്. നബി(സ്വ)യുടെ മേലിൽ സലാം ചൊല്ലുന്നത് അടി മത്ത മോചനത്തെക്കാൾ ശ്രേഷ്ഠമാകുന്നു. നബി(സ്വ)യോടുള്ള സ്നേഹം ആത്മാക്കൾക്കുള്ള ദാനത്തെക്കാൾ, അല്ലെങ്കിൽ അല്ലാ ഹുവിന്റെ മാർഗത്തിലുള്ള വാളിന്റെ വെട്ടിനെക്കാൾ മഹത്വമുള്ളതത്രെ
നബി(സ്വ) അരുളി: “അല്ലാഹുവിന്റെ തണലല്ലാതെ മറ്റു തണ ലില്ലാത്ത ദിവസം തണൽ ലഭിക്കുന്ന മൂന്നു പേരുണ്ട്. സ്വഹാബി കൾ ചോദിച്ചു. അവർ ആരാണ്? നബി(സ്വ). “എന്റെ സമുദായത്തിൽ പെട്ട ആളുടെ പ്രയാസം തീർക്കുന്നവൻ എന്റെ ചര്യ സജീവമാക്കു ന്നവൻ, എന്റെ മേൽ കൂടുതൽ സ്വലാത് ചൊല്ലുന്നവൻ
നബി(സ്വ) പറഞ്ഞു: ഒരു എഴുത്തിൽ ഒരാൾ എന്റെ മേൽ സ്വലാ ത്ത് എഴുതിയാൽ അതു നിലനിൽക്കുന്ന കാലത്തോളം മലക്കുകൾ അയാൾക്ക് പൊറുക്കൽ തേടും. തൈമിയ്യ്(റ) നിവേദനം: “അഹ് ലു സ്സുന്നയുടെ അടയാളം നബി(സ്വ)യുടെ മേൽ സ്വലാത്ത് വർദ്ധിപ്പി കലാകുന്നു. ഇബ്നു ജൗസി(റ) പറയുന്നു. ആദം നബി (അ) ഹവ്വാഅ് (അ)യുമായി വിവാഹത്തിലേർപ്പെടാൻ ഉദ്ദേശിച്ചപ്പോൾ അല്ലാഹു മഹ്ർ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാ വേ, ഞാൻ എന്താണ് മഹ്ർ നൽകേണ്ടത്? അല്ലാഹു പറഞ്ഞു: എന്റെ പ്രേമഭാജനമായ മുഹമ്മദ് നബി(സ്വ)യുടെ മേൽ ഇരുപത് സ്വലാത്ത് ചൊല്ലുക. അങ്ങനെ അദ്ദേഹം ആ കൽപ്പന നിറവേറ്റി. (സവതിൽ അാൻ),
കഅ്ബുൽ അഹ്ബാർ (റ) പറയുന്നു. മൂസാ നബി(അ)ന് അല്ലാ ഹു വഹ്യ് അറിയിച്ചു. “അന്ത്യദിനം ദാഹിക്കാതിരിക്കാൻ ആഗ്രഹ മുണ്ടോ?’ മൂസാ(അ): “അതേ”, അല്ലാഹു പറഞ്ഞു: “എങ്കിൽ മുഹ മ്മദ് നബി(സ്വ)യുടെ മേൽ സ്വലാത്ത് കൂടുതലാക്കുക,
ഇസ്റാഈല്യരിൽ പെട്ട പാപിയായ ഒരാൾ മരണപ്പെട്ടപ്പോൾ ജനങ്ങൾ കുളിപ്പിക്കുകയും നിസ്കരിക്കുകയും ചെയ്യാതെ മയ്യി ത്തിനെ അവഗണിച്ചു. അപ്പോൾ അല്ലാഹു മൂസാ നബി(അ)ന് വഹ് യ്യ് അറിയിച്ചു. അദ്ദേഹത്തെ കുളിപ്പിച്ച് മയ്യിത്ത് നിസ്കരിക്കുക, അയാ ളുടെ പാപങ്ങൾ ഞാൻ പൊറുത്തിരിക്കുന്നു. മൂസാ(അ) ചോദിച്ചു: അയാൾക്ക് പൊറുത്തുകൊടുക്കാൻ എന്താണ് കാരണം? അല്ലാഹു അയാൾ ഒരിക്കൽ തൗറാത്ത് തുറന്നപ്പോൾ മുഹമ്മദ്നബി(സ്വ)യുടെ നാമം അതിൽ കണ്ടു സ്വലാത്ത് ചൊല്ലി. അക്കാരണത്താൽ അയാ ളുടെ ദോഷങ്ങൾ ഞാൻ പൊറുത്തു.
ആഇശ(റ) ഒരു രാത്രി എന്തോ തുന്നിക്കൊണ്ടിരുന്നപ്പോൾ വിള ക്ക് അണഞ്ഞുപോയി. സൂചി നിലത്തു വീഴുകയും ചെയ്തു. അപ്പോൾ നബി(സ്വ) അങ്ങോട്ട് പ്രവേശിച്ചു. നബി(സ്വ)യുടെ പ്രകാശത്താൽ മുറി പ്രകാശപൂരിതമായി. വീണുപോയ സൂചി മഹതിക്ക് ലഭിക്കു കയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂ ലേ, അങ്ങയുടെ മുഖത്തിനെന്തൊരു പ്രകാശം? നബി(സ്വ)പറഞ്ഞു. എന്റെ മഹത്വം അറിയാത്തവർക്ക് നാശം. ആഇശ(റ): ആരാണവർ നബി(സ്വ). അറുപിശുക്കൻ തന്നെ. ആഇശ(റ). ആരാണ് അറുപിശു ക്കൻ? നബി(സ്വ). എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തയാൾ. (ശറഫിൽ മുസ്തഫാ(സ്വ)).
അബൂനഈം ‘ഹിൽയത്ത്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഒരാൾ വേട്ടയാടിപ്പിടിച്ച് ഒരു മാനുമായി നബി(സ്വ)യുടെ അടുത്തു കൂടി പോയപ്പോൾ എല്ലാ വസ്തുക്കളെയും സംസാരിപ്പിക്കാൻ കഴിവുള്ള അല്ലാഹു ആ മാനിനെ സംസാരിപ്പിച്ചു. അതിങ്ങനെ പറഞ്ഞു: അല്ലാ ഹുവിന്റെ റസൂലേ, എനിക്ക് മൂല കുടിക്കുന്ന കുഞ്ഞുങ്ങളുണ്ട്. അവ മിപ്പോൾ വിശന്നിരിക്കുന്നുണ്ടാകും. അതുകൊണ്ട് ഈ മനുഷ്യനോട് ഞാനവർക്ക് മുലയൂട്ടി തിരിച്ചുവരുന്നത് വരെ എന്നെ വിടാൻ പറ ഞ്ഞാലും, നബി(സ്വ) മാനിനോടു ചോദിച്ചു: നീ തിരിച്ചു വന്നില്ലെ ങ്കിലോ? മാൻ. ഒരാളുടെ അടുത്ത് വെച്ച് അങ്ങയുടെ പേർ കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്ത ആളെ അല്ലാഹു ശപിക്കും പോലെ എന്നെ അല്ലാഹു ശപിക്കട്ടെ. ഉടനെ ആ വേടനോട് മാനിനെ വിട്ടയക്കാൻ നബി(സ്വ) പറഞ്ഞു. ഞാൻ അതിന് ഉത്തരവാദിയാണെന്നും പറ ഞ്ഞു. അയാൾ മാനിനെ വിട്ടയച്ചു. കുഞ്ഞുങ്ങളെ മുലയൂട്ടി അധികം വൈകാതെ അത് തിരിച്ചുവന്നു. അപ്പോൾ ജിബ്രീൽ (അ) ഇറങ്ങി ഇങ്ങനെ അറിയിച്ചു. മുഹമ്മദ്, താങ്കൾക്ക് അല്ലാഹുവിന്റെ സലാം, അല്ലാഹു പറയുന്നു. എന്റെ മഹത്വവും ശ്രേഷ്ഠതയും തന്നെ സത്യം, ഈ മാനിന് അതിന്റെ കുഞ്ഞുങ്ങളോടുള്ളതിനെക്കാൾ കരുണ എനിക്ക് അങ്ങയുടെ ഉമ്മത്തിനോട് ഉണ്ട്. താങ്കളുടെ അടുത്തേക്ക് ഈ മാൻ വന്നത് പോലെ അവരെ ഞാൻ താങ്കളിലേക്ക് അയക്കു ന്നതാണ്.
നമ്മെ മുഹമ്മദ്നബി(സ്വ)യുടെ സമുദായത്തിൽ ഉൾപ്പെടുത്തിയ
അല്ലാഹുവിന് സർവ്വസ്തുതിയും