*السبع المنجيات*

ഇമാം സ്വാവി(റ) വിവരിക്കുന്നു: അൽ മുൻജിയാത്ത് എന്ന പേരുള്ള സൂറത്തുകൾ ഏഴണ്ണമാണ്.

1)അസ്സജദ:

2) യാസീൻ

3)ദുഖാൻ

4) അൽ വാഖിഅ:

5) ഹൽ അതാ

6)മുൽക്

7 )ബുറൂജ് എന്നിവയാണവ (തഫ്സീർ സ്വാവി: 3/ 244)

 

 

1.സൂറത്തു യാസീൻ

നിരവധി മഹാത്മ്യം നിറഞ്ഞ ഒന്നാണ് യാസീൻ സൂറത്ത്.

നബി(സ്വ) പറയുന്നു:

إن لكل شيئ قلبا وقلب القرآن يس وأيما مسلم قرأها يريد بها وجه الله غفر الله له وأعطي من الأجر كأنما قرأ القرآن اثنتين وعشرين مرة

 

എല്ലാ വസ്തുക്കൾക്കും ഹൃദയമുണ്ട്. ഖുർആനിൻ്റെ ഹൃദയം യാസീൻസൂറത്താണ്. അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ച് യാസീൻ പാരായണം ചെയ്യുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുകയും ഇരുപത്തിരണ്ടു തവണ ഖുർആൻ ഖത്മ് തീർത്തോ തിയ പ്രതിഫലം ആ വ്യക്തിക്ക് നൽകുകയും ചെയ്യും (തഫ്സീർ ബൈളാവി)

 

 

2.സൂറത്തു ദുഖാൻ

 

വളരെ പ്രാധാന്യമുള്ള ഒരു സൂറത്താണ് ദുഖാൻ.

 

*عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم من قرأ حم الدخان في ليلة أصبح يستغفر له سبعون ألف ملك*

നബി(സ്വ) പറയുന്നു: ആരെങ്കിലും രാത്രി സൂറത്തു ദുഖാൻ പാരായണം ചെയ്താൽ എഴുപതിനായിരം മലക്കുകൾ അവനു പാപമോചനം തേടുന്ന നിലയിൽ അവൻ പ്രഭാതത്തിലാവും ( തഫ്സീർ ഇബ്നി കസീർ : 7/ 245 )

3.സൂറത്തുൽ മുൽക്

 

നിരവധി പുണ്യങ്ങൾ നിറഞ്ഞ ഒരു സൂറത്താണ് തബാറക സൂറത്ത്. അൽമുൽക് എന്ന പേരിലും അതു പ്രസിദ്ധമാണ്.

قال رسول الله صلى الله عليه وسلم مَن قرأ سورة الملك كأنما أحيا ليلة القدر

 

നബി(സ്വ) പറയുന്നു: ആരെങ്കിലും സൂറത്തുൽ മുൽക് ഓതിയാൽ ലൈലത്തുൽ ഉറക്കമൊഴിച്ച് ഇബാദത്ത് ചെയ്തവനെ പോലെയാണ്. (അത്ര പ്രതിഫലം ലഭിക്കും.)

 

 4.സൂറത്തുൽ ഇൻസാൻ* (ഹൽ അതാ)

 

തിരുനബി(സ്വ) പ്രത്യേക തരത്തിൽ പുണ്യം പഠിപ്പിച്ച ഒരു സൂറത്താണ് അൽ ഇൻസാൻ . ”ഹൽ അതാ ” സൂറത്ത് എന്നും അതിനു പറയാറുണ്ട്.

قال رسول الله صلى الله عليه وسلم مَن قرأ سورة هل أتى كان أجره على الله الجنة وحريرا

നബി(സ്വ) പറയുന്നു: ആരെങ്കിലും ഹൽ അതാ സൂറത്ത് പാരായണം ചെയ്താൽ അതിനു അല്ലാഹു നൽകുന്ന പ്രതിഫലം സ്വർഗവും അതിലെ പട്ട് വസ്ത്രവുമാണ്.

 

5.സൂറത്തുൽ ബുറൂജ്

 

വമ്പിച്ച ഓഫൽ തിരുനബി(സ്വ) അറിയിച്ച ഒരു സൂറത്താണ് ബുറൂജ് .

قال النبي الله صلى الله عليه وسلم مَن قرأ سورة البروج أعطاه الله بِعدد كل جمعة وعرفة تكون في الدنيا عشر حسنات

നബി(സ്വ) പറയുന്നു: സൂറത്തുൽ ബുറൂജ് ഓതുന്നവനു ഈ ലോകത്തുണ്ടാകുന്ന ജുമുഅ: യുടെയും അറഫ: യുടെ എണ്ണമനുസരിച്ച് പത്ത് നന്മകൾ വീതം അല്ലാഹു നൽകും.

 

 

6.സൂറത്തു സജദ

 

സജദ സൂറത്ത് വളരെ പ്രധാനപ്പെട്ടതാണ്. സുജൂദിൻ്റെ ആയത്തുള്ള സൂറത്താണത്. പ്രസ്തുത സൂറത്തിൻ്റെ മഹത്വം വിവരിച്ച് കൊണ്ട് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.

قال النبي صلى الله عليه وسلم مَن قرأ الم تنزيل كأنما أحيا ليلة القدر

 

നബി(സ്വ) പറയുന്നു: ആരെങ്കിലും ” അലിഫ് ലാമീം തൻസീൽ ” (സൂറതു സജദ ) ഓതിയാൽ ലൈലത്തുൽ ഖദ്റിൽ ഉറക്കമൊഴിച്ച് ഇബാദത്ത് നിർവ്വഹിച്ചവനെ പോലെയാണ്.

قال النبي صلى الله عليه وسلم مَن قرأ الم تنزيل في بيته لم يدخل الشيطان بيته ثلاثة أيام

ആരെങ്കിലും, സൂറത്തു സജദ വീട്ടിൽ വെച്ച് ഓതിയാൽ മൂന്നുദിവസം അങ്ങോട്ട് പിശാച് പ്രവേശിക്കില്ല.

 

 

7.സൂറത്തുൽ വാഖിഅ:

 

ഒട്ടേറെ മഹത്വം നിറഞ്ഞ ഒരു സൂറത്താണ് വാഖിഅ:

قال النبي صلى الله عليه وسلم مَن قرأ سورة الواقعة في كل ليلة لم تصبه فاقة أبدا

നബി(സ്വ) പറയുന്നു: എല്ലാ രാത്രിയും വാഖിഅ: സൂറത്ത് പരായണം ചെയ്യുന്നവനു ഒരു കാലത്തും ദാരിദ്ര്യം ഉണ്ടാവില്ല.

 

ഹാഫിള് ദൈബഈ (റ) ഹൽ അതായും ബുറൂജും എണ്ണിയിട്ടില്ല. പകരം സൂറത്തുൽ ഫുസ്സിലത്തും സൂറത്തുൽ ഹശ്റുമാണ് എണ്ണിയത്. (അൽ ബാഖിയാത്തുസ്വാലിഹാത്ത്: – സയ്യിദ് അലവിസ്സഖാഫ്: മുസ്വന്നിഫ് തർശീഹ് – പേജ്: 8)