❓ചോദ്യം:5210

ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടിയോ സ്വാലിഹീങ്ങളെ മറമാടപ്പെട്ട മഖ്ബറയിൽ മറവു ചെയ്യാൻ വേണ്ടിയോ മരണപ്പെട്ട പ്രദേശവാസികളുടെ മഖ്‌ബറയേക്കാൾ ദൂരമുള്ള മറ്റൊരു മഖ്ബറയിലേക്ക് മയ്യിത്ത് കൊണ്ടുപോകുന്നതിന്റെ വിധിയെന്ത്?

🔰മറുപടി:മഹല്ലുകാരുടെ മഖ്‌ബറയേക്കാൾ ദൂരമുള്ള മറ്റൊരു മഖ്ബറയിലേക്ക് ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടി മയ്യിത്തിനെ കൊണ്ടുപോകാൻ പാടില്ല. കുളിപ്പിച്ചു കഫൻ ചെയ്തു നിസ്കരിച്ച ശേഷം സ്വാലിഹീങ്ങളെ മറമാടപ്പെട്ട മഖ്ബറയിലേക്ക് മയ്യിത്തിനെ കൊണ്ടുപോകൽ അനുവദനീയമാണെന്ന് നിഹായ: 3-38ലും മുഗ്‌നി: 1-496ലും വ്യക്തമാക്കിയിട്ടുണ്ട്.