ബത്വാഇഹ് പ്രദേശത്തെ ഉമ്മു അബീദ എന്ന ചെറിയ ഗ്രാമ മാണ് ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിക്കുറിച്ച് ശൈഖ് അബ്ദുൽ അബ്ബാസ് അഹ്മദുൽ കബീർ അർരിഫാഈ(ഖ.സി) ക്ക് ജന്മം നൽകി യത്. ലോകമെങ്ങും പരന്നു കിടക്കുന്ന രിഫാഇയ്യ ത്വരീഖത്തിന്റെ സ്ഥാപക ഗുരു. നൂറ്റാണ്ടുകളായി ലോക മുസ്ലിംകൾ ആദരിച്ചു വരുന്ന ആത്മീയ നേതാവ്. ആത്മീയ ജ്ഞാനികളുടെ ചക്രവർത്തി (സുൽത്താ നുൽ ആരിഫീൻ) എന്നു പ്രസിദ്ധനായ പണ്ഡിത പ്രമുഖൻ. അല്ലാഹു വിന്റെ സമീപസ്ഥരായ ഇഷ്ട ദാസന്മാരിൽ വിശിഷ്ടൻ.

 

ഉമ്മു അബീദയിലെ ഹസൻ എന്ന ഉൾപ്രദേശത്താണ് ശൈഖ് രിഫാഈ(റ) ജനിച്ചത്. സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുൽ ഹസൻ അലി(റ) വായിരുന്നു പിതാവ്. മാതാവിന്റെ പേർ ഉമ്മുൽ ഫള്ൽ ഫാത്തിമ അൻസ്വാരിയ്യ എന്നായിരുന്നു. ആധ്യാ ത്മിക ഗുരുവായ ശൈഖ് മൻസൂറുസ്സാഹിദിന്റെ സഹോദരിയായിരുന്നു അവർ

 

ഹിജ്റ വർഷം 500 മുഹർറം (ക്രിസ്താബ്ദം 1106 സെപ്തംബർ മാസത്തിലാണ് ശൈഖ് രിഫാഈ(റ) ഭൂജാതനായത്. ഇമാം സുബ്കി( റ), ഇബ്നു ഖാളി ഷഹ്ബ(റ) എന്നിവർ ഇക്കാര്യം രേഖപ്പെടുത്തി യിട്ടുണ്ട്. സൈനുദ്ദീൻ ഉമറുൽ ഫത്ഹുൽ മുബീ നിലും ഇതേ അഭിപ്രായാണുള്ളത് (1) എന്നാൽ ശൈഖ് അബൂബ ക്കർ അൽ അദ്നിയുടെ അന്ന് മുസ്സാഈ, ശൈഖ് അഹ്മദുബ്നു ഇബ്റാഹീം അൽ ഫാറൂസിയുടെ അന്നഫഹത്തുൽ മിസ്കിയ്യ എന്നീ കാണുന്നതു പ്രകാരം ശൈഖ്(റ) ജനിച്ചത് ഹി: 512 റജബ് മാസം 15 (ക്രിസ്ത്വബ്ദം 1118 ഒക്ടോബർ നവംബർ നായി രുന്നുവെന്നാണ്. (1)

 

ജനിക്കുമ്പോൾ തന്നെ അത്ഭുതകരമായ അവസ്ഥയിലായിരുന്നു ശൈഖ്(റ), ശൈഖ് അലിയ്യുണ്ണൂരി ശൈഖ് ഇമാദുദ്ദീൻ സിൻകിയിൽ നിന്ന് ഉദ്ദരിക്കുന്നു, ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ ഭൂമു ഖത്ത് പിറന്നപ്പോൾ നിസ്കരിക്കുന്നയാൾ വെക്കുന്നത് പോലെ വലത് കൈ നെഞ്ചിന് താഴെയാണ് വെച്ചിരുന്നത്. ഇടത് കൈ തന്റെ ഗുഹ്യ സ്ഥാനത്തും. ഈ സംഭവം ബന്ധപ്പെട്ടവർ ശൈഖ് മൻസറുസ്സാഹി ദിനെ അറിയിച്ചപ്പോൾ അവിടുന്ന് കുട്ടിയുടെ ഇടത് കൈ വേർപെ ടുത്തി നോക്കാൻ പറഞ്ഞു. അത് പ്രകാരം ബന്ധുക്കൾ വേർപെ ടുത്തി നോക്കിയെങ്കിലും കുട്ടി കൈ വീണ്ടും ഗുഹ്യ സ്ഥാനത്ത് തന്നെ വെച്ചു. ഈ വിവരം വീണ്ടും ശൈഖ് മൻസൂറുസ്സാഹിദ്(റ)നെ അറി യിച്ചപ്പോൾ അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. (അൽഹം ദുലില്ലാഹില്ലദീ അള്ഹറ ഫീ ബിനാ നൂറൽ ഹുദൽ മുഹമ്മദിയ്യി മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടിൽ പ്രകടമാക്കിയ അല്ലാഹു വിന് സർവ്വ സ്തുതിയും.

 

പലപ്പോഴും കുട്ടി ചുണ്ടനക്കുന്നതും എന്തൊക്കെയോ ഉരുവിടു ന്നതും മനസ്സിലാക്കിയ ബന്ധുക്കൾ അത് ശൈഖ് മൻസൂറുസ്സാഹിദ്( റ)നോട് പറഞ്ഞു. സുസൂക്ഷ്മം നിരീക്ഷിച്ചാൽ കുട്ടി എന്താണ് ചൊല്ലു ന്നത് എന്ന് കേൾക്കാമെന്നായിരുന്നു ശൈഖ് മൻസൂറുസ്സാഹിദിന്റെ പ്രതികരണം. അങ്ങനെ കുട്ടി എന്താണ് ചൊല്ലുന്നത് എന്ന് അവർ സശ്രദ്ധം വീക്ഷിച്ചു. അപ്പോൾ (സുബ്ഹാനല്ലദീ സ്വവ്വറകും വ നവറകും) എന്ന ദിക്റായിരുന്നു കുട്ടി ചൊല്ലിക്കൊണ്ടിരു ന്നത്. ശൈഖ് ഹുലൈലുബ്നു അബ്ദുല്ലാഹിൽ വാസിത്വി(റ) തൊട്ട് ഉദ്ദരിക്കപ്പെടുന്നു. ശൈഖ് അഹ്മദുൽ കബീർ (ഖ.സി) തങ്ങൾ മുല കുടിക്കുമ്പോൾ വലതു മുല മാത്രമാണ് കുടിച്ചിരുന്നത്. ഇടത് മുല കുടിച്ചിരുന്നില്ല. (4)

 

പിതാവ്

 

പിതാവായ ശൈഖ് അലി(റ)വിന്റെ ചരിത്രം തന്റെ പിതാക്കന്മാരി ലൊരാളായ ഹസനുൽ രിഫാഇയ്യിൽ മക്കിയ്യ(റ) എന്ന മഹാത്മാ വുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിശുദ്ധ മക്കയിൽ താമസിക്കുക യായിരുന്ന ഹസനുൽ രിഫാഈ(റ) ഹിജ്റ 317ൽ ഉൻദുലുസിലെ ഇഷബീലിയയിലേക്ക് താമസം മാറ്റി. അന്നു മക്കയിലുണ്ടായ ചില അനാരോഗ്യകരമായ സംഭവ വികാസങ്ങളായിരുന്നു കാരണം. ഇഷബീ ലിയയിലെത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകാരം ലഭിച്ചു. നല്ലൊരു പണ്ഡിതനും സുവിനീതനുമായിരുന്ന ശൈഖിന്റെ വ്യക്തി വൈശി ഷ്ട്യവും പാണ്ഡിത്യവും മത തൽപരരായ ഉൻദുലുസ് മുസ്ലിംകളെ ഹഠാദാകർഷിച്ചു. ഉൻദുലുസ് അന്ന് അലയടിച്ചുയരുന്ന വിജ്ഞാന സാഗരമാണ്. ഈ വൈജ്ഞാനിക മുന്നേറ്റത്തിനു കരുത്തേകാൻ ഒരു മഹാ മനീഷി കൂടി എത്തിച്ചേർന്നിരിക്കുന്നെന്ന വാർത്ത ആഹ്ലാദാദര ങ്ങളോടെയാണ് ഉൻദുലുസുകാർ ശ്രവിച്ചത്. നാടെങ്ങും ശൈഖ് ഹസ നുർരിഫാഈയുടെ കീർത്തി വ്യാപിച്ചു. അദ്ദേഹത്തിൽ നിന്ന് ജ്ഞാനം സ്വീകരിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാന്വേഷികൾ പ്രവഹി ക്കാൻ തുടങ്ങി. ശൈഖ് ഹസനുർരിഫാഈയുടെ പിൻമുറക്കാരെല്ലാം പണ്ഡിതന്മാ രായിരുന്നു. ദീനീ വിജ്ഞാനത്തിൽ വൽപ്പന്നമായ മഹാന്മാരുടെ കുടുംബമായിത്തീർന്നു അദ്ദേഹത്തിന്റെ കുടുംബം. ആ കുടുംബ പര സര പണ്ഡിത മഹത്തുക്കൾക്ക് ജന്മം നൽകിക്കൊണ്ടേയിരുന്നു.

 

1കുറെ കാലത്തിനു ശേഷം, ആ പരമ്പരയിലെ ശൈഖ് യഹ്യ(റ) പിതൃഭൂമിയായ മക്ക യിലേക്ക് യാത്ര തിരിച്ചു. മക്കയിലെത്തിയ അദ്ദേഹം പരിശുദ്ധ ഹജ്ജും ഉംറയും നിർവ്വഹിച്ചു. അൽപകാലം അവിടെ നിന്ന് ശേഷം ഇറാഖിലെ ബസറയിലേക്ക് പോയി. വിജ്ഞാന രംഗത്ത് ആവുന്ന സേവനങ്ങൾ ചെയ്ത് അവിടെ സ്ഥിര താമസമാക്കുകയായിരുന്നു മഹാനവർകളുടെ ഉദ്ദേശ്യം. ഹിജ്റ വർഷം 450ൽ ആയിരുന്നു ഈ യാത്രയും വാസമുറപ്പിക്കലും.[/mf

 

ബസറയിലെ ജീവിതകാലത്ത് ശൈഖ് (റ) പല മഹാന്മാരു മായും ആത്മബന്ധം സ്ഥാപിച്ചു. അറിയപ്പെട്ട പണ്ഡിതന്മാരും സൂഫി കളുമെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി. അങ്ങനെ യാണ് അദ്ദേഹം ബസറയിലെ പ്രമുഖ പണ്ഡിതനായിരുന്ന അബു സഈദുന്നാറിന്റെ പുത്രി അൽമാ അൽ അൻസാരിയ്യ(റ) എന്ന മഹതിയെ വിവാഹം ചെയ്യാനിടയായത്. ഈ വിശുദ്ധ ബന്ധത്തി ലാണ് ശൈഖ് രിഫാഈ(റ)വിന്റെ അനുഗ്രഹീത പിതാവ് ശൈഖ് അബുൽ ഹസൻ അലി(റ) ജനിക്കുന്നത്. ഹിജ്റ 456ൽ പിതാവായ ശൈഖ് (റ) വഫാത്തായി.

 

പിതാവിന്റെ വിയോഗാനന്തരം മാതുലന്റെ സംരക്ഷണത്തിലാണ് അബുൽ ഹസൻ അലി(റ) വളർന്നത്. സാഹചര്യം സൃഷ്ടിച്ച വില ങ്ങുതടികൾ തട്ടിമാറ്റി ശൈഖ് അലി ഉന്നത ജ്ഞാനം നേടാൻ നിര ന്തര ശ്രമങ്ങളിൽ ഏർപ്പെട്ടു. വിശുദ്ധ ഖുർആൻ ഹൃദയംഗമമായി പാരായണം ചെയ്യുമായിരുന്ന അദ്ദേഹം വളരെ പെട്ടെന്ന് ഖുർആൻ തീർത്തും ഹൃദിസ്ഥമാക്കി. വിവിധ വിജ്ഞാന ശാഖകളിൽ നൈപുണ്യം നേടിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

 

ആധ്യാത്മിക ജ്ഞാനത്തിന്റെ ശിലാച്ചയങ്ങൾ കീഴടക്കിയ ശൈഖ് അലി(റ) ശൈഖ് സയ്യിദ് ഹസനുബ്നു സയ്യിദ് മുഹമ്മദ് ഹ അമക്കി(റ) എന്ന മഹാന്റെ ആത്മീയ ശിക്ഷണത്തിലാണ് വളർന്ന ത്. മഹാനിൽ നിന്ന് തന്നെയാണ് ഖിർഖ സ്ഥാനവസ്ത്രം) സ്വീകരിച്ചതും. തന്റെ മാതുലനും ബത്വാഇഹിലെ വിശ്രുത പണ്ഡിതനുമായി രുന്ന ശൈഖ് യഹ്യന്നജ്ജാരിയിൽ നിന്ന് വിവിധ വിജ്ഞാനങ്ങളിൽ വിപുലമായ പത്തി നേടി. അവിടുത്തെ മാഹാത്മ്യം ഗ്രഹിച്ച പല പണ്ഡിതരും അവിടുന്ന് വിലായത്തിന്റെ പദവിയിലെത്തിയതായി പ്രഖ്യാപിച്ചു. ശൈഖ് അഹ്മദുൽ കബീർ രിഫാഈയെപ്പോലെ പിതാവും സുൽത്താൻ ആരിഫീൻ എന്നു വിളിക്കപ്പെട്ടിരുന്നു.

 

ശൈഖ് അലി(റ)യുടെ കുടുംബം പിൽക്കാലത്ത് ബത്വാഇഹിലെ ഉമ്മു അബീദയിലേക്ക് താമസം മാറ്റി. അവിടെ വെച്ച് ഹിജ്റ 497ൽ അദ്ദേഹം വിവാഹിതനായി. മാതുലനും ഗുരുവുമായ ശൈഖ് യഹ്യ ജാറിന്റെ പുത്രിയായിരുന്നു വധുവായ ഉമ്മുൽ ഫള്ൽ ഫാത്തിമ നജ്ജാരിയ്യ അൻസ്വാരിയ്യ ശൈഖ് അഹ്മദുൽ കബീർ രിഫാഈ ഉൾപ്പെടെ നാലു സന്താനങ്ങളായിരുന്നു അവർക്ക്. സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ, സയ്യിദ് സിത്തുന്നബ് എന്നിവരാണ് മറ്റുള്ളവർ. സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ എന്നിവരുടെ മക്കളാണ് സയ്യിദ് അഹ്മദുബ്നു ഇസ്മാഈൽ, സയ്യിദ് ഫറജബ്നു ഉസ്മാൻ, സയ്യിദ് മുബാറക് തുടങ്ങിയവർ. ഏക പുത്രിയെ ശൈഖ് യഹ്യയുടെ സഹോ ദര പുത്രനായ സൈഫുദ്ദീൻ ഉസ്മാൻ എന്ന മഹാനാണ് വിവാഹം ചെയ്തത്. സയ്യിദ് അഹ്മദുൽ കബീർ രിഫാഈ(റ)ക്ക് ശേഷം രിഫാഈ ത്വരീഖത്തിന്റെ ഖലീഫമാരായിരുന്നത്. ഇവരുടെ മക്കളായ സയ്യിദ് അബ്ദുറഹീം, സയ്യിദ് അലി എന്നിവരായിരുന്നു.

 

ഹിജ്റ 519ൽ ഇറാഖിലെ ഭരണകൂടത്തിൽ ചില ആഭ്യന്തര പ്രശ്ന ങ്ങളുണ്ടായി. ഇന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ശൈഖ് അലി(റ) ഇതേത്തുടർന്ന് ഖലീഫ മുസ്തർഷിദ് ബില്ലാഹിയെ ഉപദേശിച്ചു നന്നാ ക്കാൻ ബാഗ്ദാദിലേക്കു പോയി. കൊട്ടാരത്തോടനുബന്ധമായുണ്ടാ യിരുന്ന, മാലിക്ബ്നു മുസയ്യബ് അഖിലിയുടെ ഭവനത്തിലാണ് അദ്ദേഹം താമസിച്ചത്. നിലവിലുള്ള കലുഷിത അന്തരീക്ഷത്തെക്കു റിച്ചും സ്ഥിതിഗതികൾക്കു മാറ്റം വന്നില്ലെങ്കിലുണ്ടായേക്കാവുന്ന ഭവി ഷ്യത്തുക്കളെക്കുറിച്ചും ശൈഖ് അലി(റ) ഖലീഫയെ ഒരുപാട് ഉപദേ ശിച്ചു. ഖലീഫയുടെ പദവിയെക്കുറിച്ചും ഇസ്ലാമിക സമൂഹത്തെ ക്കുറിച്ചുമെല്ലാം തന്നെക്കൊണ്ടാവുംവിധമെല്ലാം അദ്ദേഹം പറഞ്ഞു നോക്കിയെങ്കിലും ഖലീഫക്ക് ഇളക്കമൊന്നും കണ്ടില്ല. തന്റെ ദൗത്യം ഫലം പ്രാപിക്കുന്നില്ലെന്ന് കണ്ടപ്പോൾ മുസ്ലിം സമുദായത്തിന്റെ ഭാവിയോർത്ത് ആ നല്ല മനുഷ്യന്റെ മനസ്സ് വേദനിച്ചു. ചിന്താഭാരത്താൽ നീറുന്ന മനസ്സുമായി അദ്ദേഹം കഴിഞ്ഞുകൂടി. ഇക്കാരണത്താലാ ണെന്നു പറയുന്നു. അദ്ദേഹത്തിന് ശാരീരികാസുഖങ്ങൾ ബാധിച്ചു. രോഗം കലശലാവുകയും ഹിജ്റ 519ൽ മാലിക് മുസയ്യബിന്റെ ബാഗ്ദാദിലെ ഭവനത്തിൽ വെച്ച് അദ്ദേഹം വഫാത്താവുകയും ചെയ്തു. ഖബറടക്കം അവിടെത്തന്നെയായിരുന്നു. മാലിക്ക് മുസയ്യബ് ശൈഖ് തങ്ങളുടെ ഖബറിനു മീതെ ഖുബ്ബ കെട്ടിപ്പൊക്കു കയും അതിനടുത്തായി ഒരു പള്ളി പണിയുകയുമുണ്ടായി. പ്രസ്തു തത് സ്ഥലം മസാറു സയ്യിദ് സുൽത്താൻ അലി എന്നറിയപ്പെടുന്നു. സുൽത്താനുൽ ആരിഫീൻ എന്ന സ്ഥാനപ്പേർ ചുരുങ്ങി സുൽത്താൻ എന്നായിരുന്നു മഹാനാവർകൾ അറിയപ്പെട്ടിരുന്നത്. പിന്നീട് സുൽത്താൻ എന്നു മാത്രവും അദ്ദേഹത്തെക്കുറിച്ച് പ്രയോഗിച്ചു വന്നി

 

മാതാവ്

 

ശൈഖ് രിഫാഈയുടെ മാതാവായ ഉമ്മുൽ ഫള്ൽ ഫാത്തിമ അൻസാരിയ്യ: ആധ്യാത്മിക ഗുരുവായിരുന്ന ശൈഖ് മൻസുറുസ്സാഹി ദിന്റെ സഹോദരിയാണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ആ മഹതി യുടെ ശ്രേഷ്ഠത ഏറ്റവുമധികം മനസ്സിലാക്കിയതും ശൈഖ് മൻസൂർ(റ) തന്നെയായിരുന്നു. ആത്മീയ സാന്ദ്രമായ ചുറ്റുപാടിൽ ജനിച്ചു വളർന്ന ഫാത്തിമ(റ) ചെറുപ്പത്തിലേ ഇബാദത്തിലും ദിക്റിലുമായി ജീവിതാ നന്ദം കണ്ടെത്തിയിരുന്നു. തന്റെ സഹോദരിയിലൂടെ അല്ലാഹു ഒരു യുഗപുരുഷനെ നൽകുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞ ശൈഖ് മൻസൂർ സഹോദരിയെ ബഹുമാനിക്കുകയും മറ്റുള്ളവരോട് ബഹുമാനിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു. ആ കാലഘട്ടത്തിലെ സ്ത്രീക ളുടെ നേതാവാണ് മഹതി ഫാത്വിമയെന്നു ശൈഖ് മൻസൂർ പറഞ്ഞു. ശൈഖ് രിഫാഈ(റ)യുടെ ആഗമനം മുൻകൂട്ടി കണ്ടുകൊണ്ടായിരു ന്നു ആ പ്രഖ്യാപനം. പ്രവർത്തന സൂക്ഷ്മതയും സ്വഭാവ വൈമല്യവും നിറഞ്ഞുനിന്ന ഫാത്വിമ(റ)യുടെ ജീവിതം ഭൗതിക വിരക്തിയിൽ അടി സ്ഥാപിതമായിരുന്നു. സുന്നത്ത് നോമ്പുകളിലും സുന്നത്ത് നിസ്കാ രങ്ങളിലും കണിശത പുലർത്തിയിരുന്ന മഹതി തന്റെ മാതൃകാ ജീവി തത്തിലൂടെ മറ്റുള്ളവരിൽ നന്മയിലേക്ക് ആഗ്രഹം ജനിപ്പിച്ചു. കുടും ബത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിൽ അവരും കണ്ണിയായി.

ജീവിത സായാഹ്നത്തിൽ ശൈഖ്(റ)ന്റെ മാതാവ് രോഗബാധിത യായി. ഇത് ഉമ്മയുടെ അവസാന രോഗമാണെന്ന് മനസ്സിലാക്കിയ ശൈഖ്(റ) ഉമ്മയുടെ ഒരു സൈഡിൽ ഇരുന്നു. തുടർന്ന് ഉമ്മയോട് പറഞ്ഞു. എന്റെ ഉമ്മാ, മരണം സത്യമാണ്. മകന്റെ അപ്രതീക്ഷിത മായ വാക്കിൽ നിന്ന് എന്തോ സൂചന ലഭിച്ച പോലെ ആ അധരം പ്രതിവചിച്ചു. മോനേ ഇനി ഞാനെന്ത് ചെയ്യണം? തൽസമയം ശൈഖ്(റ)ന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഉമ്മാ, നിങ്ങൾ (അ ശ്ഹ….) ശഹാദത്ത് കലിമ ചൊല്ലുക. മകന്റെ നിർദ്ദേശപ്രകാരം ആ മാതാവ് ഷഹാദത്ത് കലിമ ചൊല്ലിയതും ആത്മാവ് വേർപിരിഞ്ഞ് യാത്രയായതും ഒപ്പമായിരുന്നു. ന

 

വംശാവലി

 

ശൈഖ് അഹ്മദുബ്നുൽ ജലാൽ(റ) എഴുതുന്നു: ഔന്നത്യവും മഹത്വവുമുള്ളത് തിരുനബി(സ)യോടുള്ള കുടുംബ ബന്ധത്തിലും ഖുർ ആനിലും സ്വഭാവ വിശേഷങ്ങളിലും അവിടുത്തെ അനന്തരവകാശി യാവുന്നതിലുമാണ്. ലോകസൃഷ്ടിക്ക് തന്നെ അവിടുന്ന് കാരണ ക്കാരനായി എന്നതുകൊണ്ടാണിത്. എല്ലാ പ്രകാശങ്ങളിലും ആ പൂർണ്ണ ചന്ദ്രനിൽ നിന്നുള്ളതാണ്. അവിടുന്നില്ലായിരുന്നെങ്കിൽ ലോകം സൃഷ്ടിക്കുകയോ ആദംനബി(സ)യെ മലക്കുകളുടെ സു ദിലൂടെ ആദരിക്കുകയോ ചെയ്യില്ലായിരുന്നു. നബി(സ)യോടുള്ള ബന്ധം രണ്ടുതരത്തിലാണ്.

 

1.ബറാബാത്ത് സൂരിയ്യ

 

2. ഖറാബത്ത് മവിയ്യ

 

പ്രവാചക പുത്രിയായ ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പര യിൽപെടുക എന്നതാണ് ഒന്നാമത്തേത് കൊണ്ടുള്ള വിവക്ഷ. ഖിയാ മത്ത് നാളിൽ എല്ലാ കാരണങ്ങളും കുടുംബ ബന്ധങ്ങളും മുറിഞ്ഞു പോകും എന്റെ കുടുംബബന്ധവും ഞാൻ കാരണക്കാരനാകലുമൊ ഴികെ എന്ന് നബി(സ) പറഞ്ഞത്. ഇതിനെക്കുറിച്ചാണ്. നബി(സ) യുടെ ജീവിത സരണി അനുധാവനം ചെയ്യുക എന്നതാണ് ഖറാബത്ത് മവിയ്യ കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ തഖ്വയുള്ളവരും എന്റെ കുടുംബമാണെന് ഹദീസിന്റെ ആശയം ഈ ബന്ധമാണ്. മനസ്സിലാക്കുക, ഈ മഹാനായ വലിയ്യിനും അവരുടെ പൂർവ്വ പിതാക്കൾക്കും

 

അല്ലാഹു ഈ രണ്ട് ബന്ധങ്ങളും നൽകിയിരുന്നു. ‘ അതിവിശുദ്ധ

 

ജന്മം കൊണ്ടനുഗ്രഹീതനായ ശൈഖ്(റ)ന്റെ പിതൃ വംശാവലി തിരു നബി(സ)യിലാണ് സന്ധിക്കുന്നത്. പുണ്യം നിറഞ്ഞ ആ വഴിത്താര ആത്മീയജ്ഞാനികളുടേതും പുണ്യപുരുഷരുടേതുമായിരുന്നു.

 

ഫാത്തിമ ബീവി(റ)യിലൂടെ തിരുനബി(സ)യിലെത്തിച്ചേരുന്ന ശൈഖ് രിഫാഈ(റ)വിന്റെ പിതൃ പരമ്പര വായിക്കുക.

 

1) സയ്യിദ് അബുൽ ഹസൻ അലിയ്യ്(റ) 2) സയ്യിദ് യഹ്യ നഖീബ് (റ)

 

3) സയ്യിദ് സാബിത്ത് (റ) 4) സയ്യിദ് ഹാസിം (റ)

 

5) സയ്യിദ് അബൂ അലി അ മദ് മുർതള (റ) 6) auglš meil (o)

 

7) സയ്യിദ് ഹസൻ രിഫാഅത്തുൽ മക്കിയ്യ. (ഇദ്ദേഹത്തിലേക്ക്

 

ചേർത്താണ് ശൈഖ് അവർകളെ രിഫാഈ എന്നു വിളിക്കുന്നത്).

 

8) സയ്യിദ് മഹ്ദി (റ)

 

9) സയ്യിദ് അബ്ദുൽ ഖാസിം മുഹമ്മദ് (റ)

 

10) സയ്യിദ് ഹസൻ (റ)

 

11) സയ്യിദ് ഹുസൈൻ ഖത്വീഇ (റ)

 

12) സയ്യിദ് അഹ്മദ് (റ)

 

13) സയ്യിദ് ഇബ്റാഹീമുൽ മുർതളാ (റ)

 

14) സയ്യിദ് മുസൽ കാളിം (റ)

 

15) സയ്യിദ് മുസൽ കാളിം (റ)

 

16) ഇമാം ജഅ്ഫറുസ്സാദിഖ് (റ) 11) ഇമാം മുഹമ്മദ് ബാഖിർ (റ)

 

18) ഇമാം സൈനുൽ ആബിദീൻ (റ)

 

19) ഇമാം ഹുസൈൻ (റ) 20) സയ്യിദത്ത് ഫാത്തിമത്തുസ്സഹ്റാ (റ)

21) അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)

 

ശൈഖ് രിഫാഈ (റ)യുടെ പിതാക്കളെ മാത്രം അടിസ്ഥാന മാക്കിയുള്ള ബന്ധമാണിത്. എന്നാൽ മാതാക്കൾ മുഖേനയുള്ള ചില ബന്ധങ്ങളിലൂടെ അവിടുന്ന് ഇമാം ഹസൻ(റ) തങ്ങളിലും അബൂബ ക്കർ സിദ്ദീഖ്(റ)ലും എത്തിച്ചേരുന്നുണ്ട്. ശൈഖിന്റെ പിതാക്കളിലൊ രാളായ ഇമാം മുഹമ്മദ്(റ)ന്റെ മാതാവായ ഫാത്തിമ(റ), അലി(റ)ന്റെ പുത്രനായ ഹസൻ(റ)ന്റെ മകൻ ഹസനുൽ മുസന്നയുടെ മകളാണ്. അബൂബക്കർ സിദ്ദീഖ്(റ) തങ്ങളുമായുള്ള കുടുംബബന്ധം ഇമാം ജഅ്ഫർ സാദിഖ്(റ) മുഖേനയാണ്. അബൂബക്കർ സിദ്ദീഖ്(റ)ന്റെ മകൻ മുഹമ്മദ് എന്ന മഹാന്റെ മകൻ ഖാസിം (റ)ന്റെ മകളായ ഉമ്മ ഫർവത്താണ് ജഅ്ഫർ സാദിഖ്(റ)ന്റെ മാതാവ്. (*) നിരവധി ഷ വ്യക്തിത്വങ്ങളാലും പണ്ഡിതരാലും സമൃദ്ധമായിരുന്നു ശൈഖ്(റ)ന്റെ പരമ്പര എന്നാണ് ഇവയൊക്കെ അറിയിക്കുന്നത്.

 

ശൈഖ് അവർകളുടെ മാതൃ കുടുംബം സ്വഹാബി വര്യനായ അബു അബുൽ അൻസാരിയുടെ ശേഷക്കാരാണ്. അത് ഇങ്ങനെ വയിക്കാം

1) ഉമ്മുൽ ഫള്ൽ ഫാത്തിമ അൻസാരിയ്യ 2) ശൈഖ് അബു സഈദ് യഹ്യ

 

3) ശൈഖ് മൂസ

 

4) ശൈഖ് കാമിൽ

 

5) ശൈഖ് യഹ് കബീർ

 

6) ശൈഖ് മുഹമ്മദ്

 

7) ശൈഖ് അബൂബക്കർ അൽ വാസിത്വി

 

8) ശൈഖ് മൂസ

 

9) ശൈഖ് മൻസൂർ

 

10) ശൈഖ് ഖാലിദ്

 

11) ശൈഖ് സൈദ്