• 6. നബി (സ്വ) ഹിർഖൽ രാജാവിന്നയച്ച കത്തിൽ ഖുർആൻ വാക്യം ഉണ്ടായിരുന്നില്ലെ? ഉണ്ടെങ്കിൽ ഖുർആൻ കാഫി റുകൾക്ക് കൊടുക്കുന്നത് വിരോധമില്ലെന്നല്ലെ വരുന്നത്? കാഫിർ ശുദ്ധിയുള്ളവനല്ലല്ലോ?

ഉത്തരം: ഹിർഖൽ രാജാവിനയച്ച കത്തിൽ ഒരു ആയത്തുണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷേ ഇത് കൊണ്ട് ഖുർആൻ കാഫിറിന് കൊടുക്കാമെന്ന് വരുന്നില്ല. കത്തിൽ ഒന്നോ രണ്ടോ ആയത്തുകളുണ്ടെങ്കിലും ആ കത്ത് കൊടുക്കുന്നതിൽ വിരോധമി ല്ലെന്നേ വരികയുള്ളൂ. അത് കൊണ്ട് തന്നെയാണ് ഒന്നോ രണ്ടോ ആയത്തെഴുതിയ കത്ത് അവർക്ക് കൊടുക്കൽ ജാഇസാണെന്നും മുസ്ഹഫ് കൊടുക്കൽ ഹറാമാണെന്നും കർമശാസ്ത്ര പണ്ഡിത ന്മാർ പറയുന്നത്. അൽ ഫതാവൽ കുബ്റാ വാ: 1, പേ: 37), ശർവാനി വ :1 പേ: 154 എന്നിവ നോക്കുക

എന്നാൽ ഹിർഖലിന്നയച്ച കത്തിലുണ്ടായിരുന്നത് ആയത്തല്ലെന്നും പിന്നീട് അവതരിച്ച ആയത്തിനോടൊത്ത് നബി (സ്വ) യിൽ നിന്നുണ്ടായ വാക്യമാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ഹിർഖലിന്ന് കത്തയച്ചത് ഹിജ്റ 6 ലും ആയത്ത് അവതരി ച്ചത് ഹിജ്റ 9 ലുമായിരുന്നു. പക്ഷേ പ്രസിദ്ധ ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് ഹിജ്റയുടെ ആദ്യ കാലത്ത് തന്നെ ഈ ആയത്ത് അവതരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. ഇതു കൊണ്ടു തന്നെ മറ്റു ചിലർ ആ ആയത്ത് രണ്ട് സന്ദർഭങ്ങളിൽ അവതരിച്ചിട്ടുണ്ടാവുമെന്ന് അഭിപ്രായക്കാരാണ് (ഫത്ഹുൽ ബാരി 1/100)