നബി (സ) യുടെ പേരിലുള്ള സ്വലാത്തിന് പൊതു വായി ഒട്ടനേകം ശ്രേഷ്ഠയുണ്ട്. വെള്ളിയാഴ്ച രാവും പകലും അതിന് പ്രതിഫലമേറെമാണ് ഔസ് ബ്നു ഔസിൽ നിന്ന് നിവേദനം, നബി തങ്ങൾ പറയുന്നു: നിങ്ങളുടെ ദിനങ്ങളിൽ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയാണ് .അന്ന് എൻ്റെ മേൽ സ്വലാത്തിനെ അധികരിപ്പിക്കൂ.അത് എനിക്ക് വെളിപ്പെടുത്തപ്പെടും.
സ്വഹാബികൾ തിരിച്ച് ചോദിച്ചു: നിങ്ങൾ മണ്ണടഞ്ഞാൽ എങ്ങനെ വെളിപ്പെടുത്തപ്പെടും
നബി പറഞ്ഞു: നബിമാരുടെ ദേഹം അല്ലാഹു മണ്ണിന് നിഷേധിച്ചതാണ്
قال: قال النبي صلَّى الله عليه وسلم: “إنَّ من أفضَلِ أيامِكُم يومَ الجُمُعة؛ فأكْثِرُوا علي مِن الصلاة فيه، فإن صلاتكم معروضةٌ عليَّ”، قال: فقالوا: يا رسولَ الله، وكيف تُعرَضُ صلاتُنا عليك، وقد أرَمْتَ؟ قال: يقولون بَليتَ، قال: “إن الله حرَّم على الأرضِ أجْسادَ الأنبياء”[1].
ഹദീസിൽ പ്രതിപാധിച്ച പ്രകാരം വെള്ളിയാഴ്ചയിലെ സ്വലാത്തിൻ്റെ സവിശേഷത നമുക്കും ലഭിക്കും. മറ്റൊരു ഹദീസ് ശ്രദ്ധിക്കൂ: സൂര്യനുദിക്കുന്ന ദിനങ്ങളിൽ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയാണ്. അതിലാണ് ആദമിനെ സൃഷ്ടിച്ചത്, അന്നാണ് അദ്ധേഹത്തിനെ സ്വർഗത്തിൽ താമസിപ്പിച്ചത്, അവിടെ നിന്ന് പറഞ്ഞയച്ചതും
قال النبي صلى الله عليه وسلم: «خير يوم طلعت عليه الشمس يوم الجمعة، فيه خُلق آدم، وفيه أدخل الجنة، وفيه أُخرج منها»[2].
അല്ലാഹുവിങ്കൽ വിശിഷ്ഠമായതും ദിനങ്ങളുടെ നേതാവും വെള്ളിയായ് ചയാണ്.അബൂ ലുബാബത് ബ്നു അബ്ദുൽ മുൻദിറിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു. ” ജുമുഅ ,ദിനങ്ങളുടെ നേതാവാണ്. റബ്ബിൻ്റെ അടുക്കൽ രണ്ട് പെരുന്നാൾ ദിനങ്ങളേക്കാൾ വിശിഷ്ടവും. അതിൽ സുപ്രധാനമായ 5 സംഭവങ്ങൾ നടന്നിട്ടുണ്ട്. ആദം നബിയുടെ സൃഷടിപ്പ്, അദ്ധേഹത്തിനെ ഭൂമിയിലിറക്കിയത്, ആദം നബിയുടെ വഫാത്ത്, ചോദിക്കുന്നതെന്തും കൊടുക്കുന്ന ഒരു സമയമന്നുണ്ട്,അന്നാണ് അന്ത്യനാൾ, മലക്കുകൾ, ആകാശം, ഭൂമി, കാറ്റ്, പർവ്വതം ,സമുദ്രം എല്ലാം അന്നാണ് സൃഷ്ടിക്കപ്പെട്ടത്.
قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ، وَفِيهِ سَاعَةٌ لَا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلَّا أَعْطَاهُ، مَا لَمْ يَسْأَلْ حَرَامًا، وَفِيهِ تَقُومُ السَّاعَةُ، مَا مِنْ مَلَكٍ مُقَرَّبٍ، وَلَا سَمَاءٍ، وَلَا أَرْضٍ، وَلَا رِيَاحٍ، وَلَا جِبَالٍ، وَلَا بَحْرٍ، إِلَّا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ»[3].
ഈ ദിനം ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം സ്വലാത്ത് തന്നെയാണ്. നല്ല പ്രവർത്തനങ്ങൾക്ക് സമയത്തിൻ്റെ ശ്രേഷ്ഠത അനുസരിച്ച് പ്രതിഫലവും വർദ്ധിക്കും. അതു കൊണ്ടാണ് വെള്ളിയാഴ്ച എൻ്റെ മേൽ സ്വലാത്ത് പർദ്ധിപ്പിക്കൂ എന്ന് നബിപഠിപ്പിച്ചത്. മറ്റു പ്രവർത്തനങ്ങളെക്കാൾ പതിന്മടങ്ങാണതിൻ്റെ പ്രതിഫലം നല്ല നേരം നല്ലത് ചെയ്യൽ എത്ര ഹാർദ്ദമാണ്! അതു കൊണ്ട് നേതൃപദവി അലങ്കരിക്കുന്ന ദിനം ലോകനേതാവിന് ഖിദ്മത്തെടുക്കാനുള്ള അവസരമാണിത്.
“فإن العمل الصالح يزيد فضلًا بواسطة فضل الوقت”[4]، ولهذا قال: “فأكثِروا عليَّ مِن الصَّلاةِ فيه”[5]؛ “أي في يوم الجمعة، فإن الصلاة من أفضل العبادات، وهي فيها أفضل من غيرها لاختصاصها بتضاعف الحسنات إلى سبعين على سائر الأوقات، ولكون إشغال الوقت الأفضل بالعمل الأفضل، هو الأكمل والأجمل، ولكونه سيد الأيام، فيصرف في خدمة سيد الأنام عليه الصلاة والسلام”[6
അനസ് (റ) പറയുന്നു: നബിതങ്ങൾ പറഞ്ഞു: വെള്ളിയാഴ്ച രാവും പകലും നിങ്ങളെൻ്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കൂ. നിങ്ങൾക്ക് ഒന്നിനു പകരം പത്ത് തിരിച്ചു കിട്ടും. ഇതിനെ ഖാളി വിശദീകരിക്കുന്നത് നബിയുടെ കാരുണ്യവും ഇരട്ടിച്ച പ്രതിഫലവും ലഭിക്കുമെന്നാണ്. അല്ലാഹു പറഞ്ഞില്ലേ ” ആരെങ്കിലും ഒരു നന്മയുമായി വന്നാൽ അവന് അതുപോലൊത്ത പത്ത് തിരിച്ച് കിട്ടുമെന്ന് (അൻആം 160)
عَنْ أَنَسٍ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: “أَكْثِرُوا الصَّلَاةَ عَلَيَّ يَوْمَ الْجُمُعَةِ وَلَيْلَةَ الْجُمُعَةِ؛ فَمَنْ صَلَّى عَلَيَّ صَلَاةً صَلَّى الله عَلَيْهِ عَشْرًا”[7]، قال القاضي: “معناه رحمته وتضعيف أجره؛ كقوله تعالى: ﴿ مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ﴾ [الأنعام: 160]”[8].
സവിശേഷതയിൽ മറ്റൊന്ന് ,നബി തങ്ങൾ സ്വലാത്ത് ചൊല്ലാനുള്ള പ്രേരണ നൽകുന്നതോടൊപ്പം ആ ദിവസത്തിലെ മലാഇകതിൻ്റെ സാന്നിധ്യത്തെയും പറയുന്നുണ്ട്.
അബിദർദാഅ (റ) പറയുന്നു: നബി തങ്ങൾ പറഞ്ഞു: വെള്ളിയാഴ്ച ഒരു പാട് സ്വലാത്ത് വർദ്ധിപ്പിക്കുന്നു. മലാഖമാരതിനു സാക്ഷിയാവും. ചെല്ലുന്നവ എനിക്ക് വെളിപ്പെടുത്തും.
സ്വഹാബികൾ ആശ്ചര്യപ്പെട്ടു: മരണ ശേഷമോ?
നബി പറഞ്ഞു: അതേ മരണശേഷവും നബിമാരുടെ ദേഹം തിന്നാൻ മണ്ണിന് അല്ലാഹു അനുമതി നൽകിയിട്ടില്ല.
قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “أَكْثِرُوا الصَّلَاةَ عَلَيَّ يَوْمَ الْجُمُعَةِ، فَإِنَّهُ مَشْهُودٌ تَشْهَدُهُ الْمَلَائِكَةُ، وَإِنَّ أَحَدًا لَنْ يُصَلِّيَ عَلَيَّ إِلَّا عُرِضَتْ عَلَيَّ صَلَاتُهُ حَتَّى يَفْرُغَ مِنْهَا” قَالَ: قُلْتُ: وَبَعْدَ الْمَوْتِ؟ قَالَ: “وَبَعْدَ الْمَوْتِ، إِنَّ اللَّهَ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ”، فَنَبِيُّ اللَّهِ حَيٌّ يُرْزَقُ”[9
മലാഇകതുകൾ ഈ ദിനത്തെ യൗമുൽമസീദ് ( വർദ്ധനവിൻ്റെ ദിനം) എന്ന് വിളിക്കാറുണ്ട്.
അത് കൊണ്ട് ഈ ദിനം സ്വലാത്ത് കൊണ്ട് സജീവമാക്കുക
reference
[1] أبو داود، سليمان بن الأشعث بن إسحاق بن بشير بن شداد بن عمرو الأزدي السِّجِسْتاني، (المتوفى: 275هـ)؛ السنن، تحقيق: شعَيب الأرنؤوط، نشر: دار الرسالة العالمية، (ط1 /1430هـ – 209 م)، أبواب فضائل القرآن، باب في الاستغفار، (حديث رقم: 1531 ج2/ 636)، الحديث صحيح لغيره.
[2] مسلم، صحيح مسلم، كتاب الجمعة، باب فضل يوم الجمعة، (حديث رقم: 854،ج2/ 585).
[3] ابن ماجه، أبو عبدالله محمد بن يزيد القزويني، وماجة اسم أبيه يزيد (المتوفى: 273هـ)، السنن، تحقيق: محمد فؤاد عبدالباقي، نشر: دار إحياء الكتب العربية، كتاب إقامة الصلاة والسنة فيها، باب في فضل الجمعة، (حديث رقم:1084،ج1/ 344)، والحديث ضعفه الشيخ الألباني، وحسَّنه الشيخ الأرنؤوط.
[4] السندي، محمد بن عبدالهادي التتوي، أبو الحسن، نور الدين السندي (المتوفى: 1138هـ)؛ حاشية السندي على سنن النسائي، مكتب المطبوعات الإسلامية – حلب (ط2/ 1406 – 1986)، ج3/ 91.
[5] أبو داود، السنن، تفريع أبواب الجمعة، باب فضل يوم الجمعة وليلة الجمعة، (حديث رقم: 1047 ج 1 /275 )، حكم الألباني: صحيح.
[6] العظيم آبادي، محمد أشرف بن أمير بن علي بن حيدر، أبو عبدالرحمن، شرف الحق، الصديقي (المتوفى: 1329هـ)، عون المعبود وحاشية ابن القيم، نشر: دار الكتب العلمية – بيروت (ط2/ 1415 هـ)، ج3/ 260.
[7] البيهقي: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: 458هـ)؛ السنن الكبرى، تحقيق: محمد عبدالقادر عطا، نشر: دار الكتب العلمية، بيروت – لبنان، (ط3/ 1424 هـ – 2003 م)، كتاب الجمعة، باب ما يؤمر به في ليلة الجمعة ويومها، (حديث رقم: 5994 ج3/ 353)، حكم الألباني: حسن.
[8] النووي: أبو زكريا محيي الدين يحيى بن شرف النووي (المتوفى: 676هـ)؛ شرح النووي على مسلم؛ تحقيق: دار إحياء التراث العربي – بيروت (ط2/ 1392)، ج4/ 128.
[9] ابن ماجه؛ السنن، كتاب الجنائز، باب ذكر وفاته ودفنه صلى الله عليه وسلم، (حديث رقم: 1637 ج1/524)، حكم الألباني: حسن لغيره.