വള്ളുഹ- അലംനഷ്‌റഹ് സൂറത്തുകള്‍ പോലെ നിരുനബി(സ്വ)യുടെ പ്രകീര്‍ത്തനത്തിന്റെ ഖുര്‍ആനിക ഭാവങ്ങളെ വരച്ചുകാണിക്കുന്ന ഏറ്റവും ചെറിയ സൂറത്താണിത്. തിരുനബി(സ്വ)യുടെ മദ്ഹ് തന്നെയാണ് ഈ സൂറത്തിന്റെയും മുഖ്യവിഷയം. റസൂലുല്ലാഹി(സ്വ)മക്ക് അനശ്വരമായ പുണ്യങ്ങളുടെയും നന്മയുടെയും ആശീര്‍വാദങ്ങള്‍ നല്‍കുമ്പോള്‍ അവിടുത്തെ ശത്രുവ്യൂഹത്തിനുമേല്‍ അല്ലാഹുവിന്റെ ശാത്തിന്റെയും നിന്ദ്യതയുടെയും ശകാരവര്‍ഷങ്ങള്‍. ആണ്‍മക്കള്‍ ഉണ്ടാകുന്നതില്‍ അഭിമാനം കൊണ്ട അറേബ്യന്‍ സംസ്‌കാരത്തിന്റെ നിന്ദ്യമുഖം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
ശത്രുക്കള്‍ ഇതുപയോഗിച്ച് തിരുനബി(സ്വ)യെ വേദനിപ്പിച്ചു. ഈ ആക്ഷേപത്തില്‍ തിരുഹൃദയം നന്നായി വേദനിക്കുമെന്നറിഞ്ഞ അല്ലാഹു അവന്റെ അനശ്വരവും ദിവ്യവുമായ കാരുണണ്യംകൊണ്ട് അണച്ചുകൂട്ടി സാന്ത്വനിപ്പിക്കുകയും വംശം മുറിഞ്ഞവര്‍ നിങ്ങളാണെന്ന് ശത്രുക്കളുടെ മേല്‍ ശാപവാക്കുകള്‍ ചൊരിയുകയും ചെയ്യുന്ന ഈ സൂറത്തിന് പ്രത്യേക മഹത്വങ്ങളുണ്ട്,
തിരുനബി(സ്വ)യുടെ വലിയ മദ്ഹ് ഉള്‍ക്കൊള്ളുന്ന ചെറിയ സൂറത്താണിത്. അതുകൊണ്ടുതന്നെ ഇത് പാരായണം ചെയ്യുന്നവര്‍ക്ക് മഹത്തായ പല പ്രയോജനങ്ങളും ലഭിക്കുന്നതാണ്. ആരെങ്കിലും സൂറത്തുല്‍ കൗസര്‍ ഓതിയാല്‍ ആ വ്യക്തിക്ക് അല്ലാഹു സ്വര്‍ഗത്തിലെ അരുവികളില്‍ നിന്ന് കുടിപ്പിക്കുന്നതാണ്. (ദുറുന്നളീം).
ഇമാം തമീമി(റ) പറയുന്നു: കൗസര്‍ സൂറത്ത് പതിവാക്കിയാല്‍ ഹൃദയം വിശാലമാകും. അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വഴിയൊരുക്കും. മഴ പെയ്യുമ്പോള്‍ ഈ സൂറത്ത് 100 പ്രാവശ്യം പാരായണം ചെയ്ത ശേഷം ദുആ ചെയ്താല്‍ ഉടനെ ഉത്തരം കിട്ടും. അനുഭവ സാക്ഷ്യമാണിത്. (ഖസീന…)
സൂറത്തുല്‍ കൗസര്‍ എഴുതികെട്ടിയാല്‍ സുരക്ഷിതത്വം ലഭിക്കും. ശത്രുക്കളുടെ ദ്രോഹം ഫലിക്കില്ല. ആ ശരീരത്തിലുള്ളപ്പോള്‍ ഒരാപത്തും ചതിപ്രയോഗവും ആര്‍ക്കും നടത്താന്‍ കഴിയുകയില്ല. (ഖവാസ്സുല്‍ ഖുര്‍ആന്‍).
സൂറത്തുല്‍ കൗസര്‍ പനിനീരില്‍ മന്ത്രിക്കുക, അതു ദിനേന കണ്ണില്‍ ഉറ്റിച്ചാല്‍ കാഴ്ചയും തിളക്കവും വര്‍ദ്ധിക്കും. (ഖസീന..)
വെള്ളിയാഴ്ച രാവില്‍ 1000 പ്രാവശ്യം കൗസറും 1000 സ്വലാത്തും ചൊല്ലി ശുദ്ധിയുള്ള സ്ഥലത്തു ഹൃദയ ശുദ്ധിയും ശരീര ശുദ്ധിയോടു കൂടിയും കിടന്നാല്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കാണാന്‍ കഴിയുമെന്ന് നിരവധി മഹത്തുക്കള്‍ പഠിപ്പിക്കുന്നു.