വ്യത്യസ്ത ഗ്രൂപ്പുകളായാണ് മലക്കുകൾ പ്രവർത്തിക്കുന്നത്. ചുമതല
യുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ഇബാദത്തിന്റെയും അനുസര
ണത്തിന്റെ കാര്യത്തിൽ പൊതുവെ എല്ലാവരും തുല്യരാണെങ്കിലും സുജൂദ്,
റുകൂഅ് തസ്ബീഹ് എന്നീ കർമങ്ങളിൽ ഇടവിടാതെ നില കൊള്ളുന്നവർ
മലക്കുകളിലുണ്ട്.

മനുഷ്യരുടെ അവധി എത്തുന്ന മുറക്ക് അവരുടെ ആത്മാവിനെ പിടിച്ച്
മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു വിഭാഗം മലക്കുകളുണ്ട്. “മല
ക്കുൽ മൗത് അസാഈൽ (അ) ഇവർക്ക് നേതൃത്വം നൽകുന്നു. വിശ്വാസി
യെന്നോ അവിശ്വാസിയെന്നോ വിത്യാസമില്ലാതെ മരണ ദൂതുമായി എത്തു
ന്നത് അസ്റാഈൽ എന്ന മലക്ക് തന്നെയാണ്. അല്ലാഹു പറയുന്നത്
കാണുക : “അല്ലാഹുവിന്റെ പേരിൽ കളളം കെട്ടിച്ചമക്കുന്നവനേക്കാളും തന്റെ
മേൽ യാതൊന്നും ദിവ്യബോധനം നൽകപ്പെടാതിരിക്കെ എനിക്ക് ദിവ്യബോ
ധനം നൽകപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവനേക്കാളും അല്ലാഹു അവതരി
പ്പിച്ചത് പോലെ ഞാനും അവതരിപ്പിക്കുമെന്ന് പറയുന്നവനേക്കാളും വലിയ
ധിക്കാരി ആരാണ്? (ഈ) ധിക്കാരികൾ മരണ വെപ്രാളങ്ങളിലായിരിക്കുമ്പോൾ
നിങ്ങളെ ആത്മാക്കളെ പുറപ്പെടുവിക്കുവീൻ എന്ന് പറഞ്ഞ് കൊണ്ട് മലക്കു
കൾ തങ്ങളുടെ കരങ്ങൾ നീട്ടുന്നത് താങ്കൾ കാണുകയാണെങ്കിൽ (അതൊരു
ഭയാനകമായ കാഴ്ചയായിരിക്കും) (വി.ഖുർആൻ 6/93) അവിശ്വാസികളുടേയും
വ്യാജ്യോക്തികൾ പടച്ച് വിടുന്നവരുടെയും നിന്ദ്യമായ മരണത്തെയാണ് ഖുർ
ആൻ വിശദീകരിക്കുന്നത്. സത്യ നിഷേധികളും ധിക്കാരികളുമായവർക്ക് മര
ണദൂതുമായി എത്തുന്നത് മലക്കുകൾ തന്നെയെന്ന് ഈ വാക്യം വ്യക്തമാ
ക്കുന്നു. മറ്റൊരു സൂക്തം ഇങ്ങനെ കാണാം.
“സുഖകരമായ നിലയിൽ മലക്കുകൾ മരണപ്പെടുത്തുന്നവരാരോ അവരോട്
മരണവേളയിൽ മലക്കുകൾ പറയും : നിങ്ങൾക്ക് രക്ഷ ഉണ്ടാവട്ടെ. നിങ്ങൾ
നന്മ പ്രവർത്തിച്ചിരുന്നത് കാരണം സ്വർഗത്തിൽ പ്രവേശിക്കുവീൻ’ (വി.ഖുർ
ആൻ 16/32)
സത്യ വിശ്വാസികളുടെ മരണത്തെയാണ് ഖുർആൻ പരാമർശി
ക്കുന്നത്.

മനുഷ്യരുടെ നന്മ തിന്മകൾ രേഖപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട് ഒരുവിഭാഗം മലക്കുകൾ ഉണ്ട് ; “കിറാമൻ കാതിബിൻ” എന്നാണ് ഖുർആൻ
ഇവരെ വിളിച്ചത്; മാന്യൻമാരായ എഴുത്തുകാർ എന്ന്, നന്മ തിന്മകൾ പര
സപരം മാറിപ്പോവുകയോ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുകയോ ചെയ്യാതെ
കൃത്യ റിപ്പോർട്ടാണ് ഇവർ തയാറാക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാന
ത്തിൽ മനുഷ്യർ വിചാരണ ചെയ്യപ്പെടുന്നു. നന്മകൾക്ക് പ്രതിഫലവും തിന്മ
കൾക്ക് ശിക്ഷയും നൽകുന്നു. ഖുർആൻ പറയുന്നു :
“തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ് അവ
നോട് മന്ത്രിക്കുന്നത് നാം അറിയുന്നുണ്ട്. ജീവ ധമനിയേക്കാൾ നാം അവി
നോട് അടുത്തവനത്ര. (മനുഷ്യന്റെ പ്രവർത്തികളെക്കുറിച്ച്) ഭരമേൽപ്പിക്ക
പ്പെട്ടവ രണ്ട് മലക്കുകൾ (അവൻ) വലതു ഭാഗത്തും ഇടതുഭാഗത്തുമിരുന്നു.
(നന്മ തിന്മകളുടെ ഏടുകളിൽ) സ്ഥിരീകരിക്കുന്ന സന്ദർഭം (ഓർക്കുക)
അവൻ ഏതൊരു വാക്കുച്ചരിക്കുകയാണെങ്കിലും അവന്റെ അടുക്കൽ റഖീ
ബ്, അത്തീദ് എന്നീ മലക്കുകളുടെ സാന്നിധ്യമുണ്ട്
. (വി.ഖുർആൻ 50/16-18)
മനുഷ്യന്റെ തിന്മകൾ രേഖപ്പെടുത്താൻ ഇടതുഭാഗത്തും നന്മകൾ എഴു
താൻ വലതു ഭാഗത്തുമായി മലക്കുകളുണ്ടെന്ന് ഖുർആൻ പണ്ഡിതർ വിശദീകരിക്കുന്നു. മലമൂത്രാദികൾക്ക് പുറപ്പെടുമ്പോഴും ഭാര്യാഭർത്യ ബന്ധം നട
ക്കുമ്പോഴും മാത്രമേ ഈ മലക്കുകൾ മാറിനിൽക്കുന്നുള്ളുവെന്ന് വ്യക്തമാ
ക്കുന്ന ഹദീസ് ഇമാം തിർമുദി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഓരോ മനുഷ്യനും തന്റെ നന്മ തിന്മകളുടെ റിപ്പോർട്ട് ചുമന്ന് കൊണ്ട്
തന്നെയാണ് നടക്കുന്നത്. മലക്കുകൾ തയാറാക്കിയ ഈ റിപ്പോർട്ട് ഒടുവു
നാളിൽ ഓരോ മനുഷ്യരും നൽകപ്പെടുമെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.
സൽക്കർമികൾക്ക് വലത് കൈയിലും പാപികൾക്ക് ഇടത് കയ്യിലുമാണ് അതി
നൽകപ്പെടുക. സജ്ജനങ്ങൾ അത് നോക്കി ആശ്വാസം കൊള്ളുമ്പോൾ
അധർമകാരികൾ തങ്ങളുടെ ദൂഷ് ചെയ്തികളുടെ സാക്ഷ്യപത്രം നോക്കി.
നെടുവീർപ്പിടുന്നു. ഖുർആൻ വിശദീകരിക്കുന്നത് നോക്കു :
“നന്മ തിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ വിശ്വാസിയുടെ വലത്
കയിലും അവിശ്വാസിയുടെ ഇടത് കൈയിലും നൽകപ്പെടും. അപ്പോൾ
അക്രമികൾ അതിന്റെ ഉള്ളടക്കത്തെ ചൊല്ലി ഭയചകിതരാവും. അവർ പറയും
ഞങ്ങളുടെ നാശമേ! ഈ ഗ്രന്ഥത്തിനെന്ത്? ചെറുതോ വലുതോ ആയ ഒരു
പാപത്തെയും ഇത് രേഖപ്പെടുത്താതെ വിട്ട് കളഞ്ഞിട്ടില്ലല്ലോ. അവർ
പ്രവർത്തിച്ചതെല്ലാം കൺമുമ്പിൽ അവർ എത്തിക്കും. താങ്കളുടെ രക്ഷിതാവ്
ആരേയും ആക്രമിക്കുകയില്ല.” (വി.ഖുർആൻ 18/49)

മലക്കുകളേയും അവരുടെ പ്രവർത്തന മേഖലയേയും നിരീക്ഷണങ്ങളാണ് നാം വിവരിച്ചത്. ഇവിടെ വിവരിച്ചതിന്
പുറമേ അനുഗ്രഹത്തിന്റെ മലക്കുകൾ, ശിക്ഷയുടെ മലക്കുകൾ, അർശിനെ
കാക്കുന്ന മലക്കുകൾ, തുടങ്ങി വിവിധ വിഭാഗം മലക്കുകൾ ഉണ്ട്. അല്ലാഹു
വിന്റെ ആജ്ഞാനുവർത്തികളായി മലക്കുകൾ പ്രവർത്തിക്കുന്നു.

മലക്കുകൾ അല്ലാഹുവിന്റെ പെൺകുട്ടികളാണെന്ന മുശ്രിക്കുകളുടെ
വിശ്വാസവും അവർ ദേവീദേവന്മാരാണെന്ന് പുത്തൻവാദികളുടെ വിശ്വാ
സവും ഇസ്ലാം ശക്തമായി നിരാകരിക്കുന്നു. മലക്കുകൾ അല്ലാഹു
വിന്റെ അടിമകളും അവന്റെ വിശുദ്ധരായ സ്യഷ്ടി വിഭാഗവുമാണെന്ന്
മുസ്ലിങ്ങൾ വിശ്വസിക്കുന്നു