.

ദക്ഷിണേന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രം
തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഏര്‍വാടിയിലാണ് മഹാനായ ഇബ്രാഹിം ബാദുഷ (റ) യും അവരുടെ കുടുംബവും അനുയായികളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏര്‍വാടി ദര്‍ഗ.
12-ാം നൂറ്റാണ്ടില്‍ പ്രവാചകര്‍ (സ്വ)യുടെ ആത്മീയ നിര്‍ദ്ദേശ പ്രകാരം മദീന ശരീഫില്‍ നിന്നും കുടുംബ സമേതം ഇന്ത്യയിലെത്തിയതാണ് റസൂല്‍ (സ്വ) യുടെ പതിനെട്ടാം പൗത്രനായ ബാദുഷ(റ) ന്റെ കുടുംബം.
ഹിജ്‌റ 530-ല്‍ ജനിച്ച മഹാനവര്‍കള്‍ ചെറുപ്രായത്തില്‍ തന്നെ വിജ്ഞാനം നേടുന്നതില്‍ അതീവ തത്പരനായിരുന്നു. റൗളാശരീഫില്‍ നിന്നും പ്രബോധന ദൗത്യവുമായി ആദ്യമായി സിന്ധിലാണെത്തിയത്. അനാചാരവും ബഹുദൈവാരാധനയും നടമാടിയിരുന്ന പാണ്ഡ്യനാട്ടില്‍ മഹാനവര്‍കള്‍ ഏകദൈവ സന്ദേശം പ്രചരിപ്പിച്ചുതുടങ്ങി. മഹാനവര്‍കളുടെയും അനുയായികളുടെയും ജീവിത വിശുദ്ധി കണ്ട് ധാരാളം അവിശ്വാസികള്‍ ഇസ്‌ലാമിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഒരുവേള സത്യത്തിന്റെ നിലനില്‍പ്പിനായി ക്രൂരന്‍മാരായ പാണ്ഡ്യ സൈന്യവുമായി ഏറ്റുമുട്ടേണ്ട സ്ഥിതി വിശേഷം സംജാതമായി. ഇസ്‌ലാമിക പക്ഷം വിജയം വരിക്കുകയും ബാദുഷ (റ) ഭരണ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. സാമാധാന പൂര്‍ണ്ണമായ ഭരണം നടന്നുവരുന്നതിനിടെ ശത്രുക്കള്‍ വീണ്ടും വീണ്ടും അക്രമിക്കുകയും ബാദുഷ (റ) ഉള്‍പ്പെടെയുള്ളവര്‍ യുദ്ധത്തില്‍ ശഹീദാകുകയും ചെയ്തു.
മഹാനവര്‍കളോടൊപ്പം മഹത്തുക്കളായ ധാരാളം പോര്‍ ശഹീദായിട്ടുണ്ട്. ഏല്‍വാടിയിലും കാട്ടില്‍ പള്ളി, വാല്‍നോക്കം തുടങ്ങിയ പരിസര പ്രദേശങ്ങളിലും അവരുടെ മഖാമുകള്‍ സ്ഥിതിചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിന്റെയും ഭ്രാന്ത് പോലെയുള്ള മാറാരോഗ ശമനത്തിന്റെയും നൂറുനൂറ് അനുഭവങ്ങള്‍ നിത്യവും ഏര്‍വാടിക്ക് പറയാനുണ്ട്