ദുആഇന്റെ ശ്രേഷ്ഠതകള്‍
പ്രാര്‍ത്ഥന ഒരു ആരാധനയാണ്. മാത്രമല്ല അത് വിശ്വാസിയുടെ ആയുധം കൂടിയാണ്. അടിമയുടെ സന്താപങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ പരിഹാര മാര്‍ഗ്ഗവും ലഭിക്കുന്ന പരമമായ ഒരിടമാണത്. നബി(സ്വ) ഒരിക്കല്‍ അരുള്‍ ചെയ്തു. കുറ്റകരമായതോ കുടുംബ ബന്ധം മുറിക്കുന്നതോ അല്ലാത്ത വിശ്വാസിയുടെ ഏതൊരു പ്രാര്‍ത്ഥനക്കും മൂന്നിലൊരു പ്രതിഫലം സുനിശ്ചിതമാണ്. ഒരു പക്ഷെ അവന്റെ തേട്ടത്തിന് ഉടനടി പരിഹാരമുണ്ടാകും. അതല്ലെങ്കില്‍ പരലോകത്തേക്ക് അതിന്റ പ്രതിഫലം മാറ്റിവെക്കും. അതുമല്ലെങ്കില്‍ വല്ല ആപത്തും അതുമൂലം നീങ്ങിപ്പോകും അതുകൊണ്ടുതന്നെ വിശ്വാസിയുടെ തേട്ടങ്ങള്‍ ഒരു നിലക്കും വിഫലമാവുന്നില്ല. പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. പ്രാര്‍ത്ഥനാ നിരതനാവുക.
ഒരവസരത്തില്‍ തിരുനബി(സ്വ)യോട് ചോദിച്ചു ഏത് പ്രാര്‍ത്ഥനയാണ് നബിയെ ഉടനടി മറുപടി പ്രതീക്ഷിക്കപ്പെടുന്നത്. അവിടുന്ന് പ്രതിവധിച്ചു. പാതിരാ സമയങ്ങളിലും ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍.
ദുആഇന്റെ മര്യാദകള്‍
തന്റ സങ്കടങ്ങളും ആവലാതികളും കേള്‍ക്കാനും പരിഹരിക്കാനും പൂര്‍ണ്ണവും പരമവുമായ ആയ കഴിവുള്ള നാഥനോട് ഇരവ് തേടുമ്പോള്‍ നിര്‍ബന്ധമായും ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ട് പ്രാര്‍ത്ഥനയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് എന്നിവകൊണ്ടായിരിക്കണം. മാത്രവുമല്ല, അവസാനിക്കുമ്പോള്‍ ആമീന്‍ ഉണ്ടായിരിക്കണം. ഇവയെല്ലാം സുന്നത്താണ്.
ശുദ്ധമായ കൈകള്‍ ചുമലിന്റെ നേരെ ഉയര്‍ത്തി ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും ഖിബ്‌ലക്കഭിമുഖമായും നിസ്‌കര ശേഷം ഇമാം വലതുഭാഗം മഅ്മൂമിലേക്കും ഇടതുഭാഗം ഖിബ്‌ലയിലേക്കുമായി തിരിഞ്ഞ് ദുആ ചെയ്യലും ദുആയില്‍ നിന്നും വിരമിക്കുേമ്പോള്‍ കൈകള്‍കൊണ്ട് മുഖം തടവലും സുന്നത്താണ്