കൈയിട്ട് വുളൂഅ് ചെയ്യുന്ന പളളി ഹൗളുകള്‍, ടാങ്കുകള്‍, സമ്മേളന നഗരിയിലേയും മററും തല്‍ക്കാലിക ഹൗളുകള്‍ എന്നിവയിലൊക്കെ ഏകദേശം 200 ലിറ്റര്‍ വെള്ളമുള്ളപ്പോള്‍ മാത്രമേ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യാവൂ. ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒന്നിച്ച് വുളൂഅ് ചെയ്യുമ്പോഴും പലപ്പോഴും ഇത്രയും അധികം വെള്ളം ഹൗളുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യരുത്. മാത്രവുമല്ല വുളൂഅ് ചെയ്യാനുപയോഗിച്ച് വെള്ളം അതിലേക്ക് തെറിക്കുന്നതും സൂക്ഷിക്കണം. ഏതെങ്കിലും ഒരാള്‍ വുളൂഇന്റെ നിയ്യത്ത് ചെയ്ത് മുഖം കഴുകിയ ശേഷം ഹൗളിലെ 200 ലിറ്ററില്‍ കുറഞ്ഞ വെള്ളത്തില്‍ കയ്യിട്ടാല്‍ പിന്നീട് ആ വെള്ളം ഏകദേശം 200 ലിറ്റര്‍ തികയാത്തിടത്തോളം അതില്‍ നിന്ന് കോരിയെടുത്ത് വുളൂഅ് ചെയ്യാവതല്ല