ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ വുളൂഅ് ചെയ്യണം. ചില പ്രത്യേക അംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ സ്‌നാനം ചെയ്യുന്നതിനെയാണ് വുളൂഅ് എന്ന് അര്‍ത്ഥമാക്കുന്നത്. ഇത് വളരെ ശ്രഷ്ടമായ ഒരു ഇബാദത്താണ്. അന്ത്യനാളില്‍ എന്റെ സമുദായം വുളൂഅ് ചെയ്തതുകാരണം കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായി സന്നിഹിതരാകുമെന്ന് തിരുമേനി(സ്വ) ഒരിക്കല്‍ അരുളി. അല്ലാഹുതന്നെ ശുദ്ധിയുടെ പ്രാധാന്യം നമ്മെ അറിയിക്കുകയുണ്ടായി. നിങ്ങളെ ശുദ്ധീരകരിക്കണമെന്നും തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി. (വി.ഖു 5/6)
വുളൂഇന്റെ ശര്‍ത്വുകള്‍
കുളിയുടെ സര്‍ത്വുകള്‍ തന്നെയാണ് വുളൂഇന് ബാധകമായിട്ടുള്ളത്. അത്‌വളരെ വിശദമായി നാം ചര്‍ച്ച ചെയ്തതാണല്ലോ?.
ശര്‍ത്വുകള്‍ അഞ്ചാണ്.
1. ശുദ്ധജലം
മറ്റുവിശേഷണങ്ങളൊന്നും ഇല്ലാതെ വെള്ളം എന്ന് പറയാവുന്നതാണിത്.
2. കഴുകുന്ന അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക
3. വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയങ്ങളില്‍ ഇല്ലാതിരിക്കുക.
4. കഴുകുന്ന അവയവത്തിനും വെള്ളത്തിനും ഇടയില്‍ മറ ഒന്നും ഇല്ലാതിരിക്കുക. അപ്പോള്‍
ചുണ്ണാമ്പ്, മെഴുക്, കുഴമ്പ്, മഷി, മൈലാഞ്ചി പോലുള്ള തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ്.
5. അനിയന്ത്രിത മൂത്രം പോക്ക്, ഇസ്തിഹാളത്ത് രോഗമുളളവരായ സ്ഥിരാശുദ്ധിക്കാരന്‍ സമയം ആയശേഷം ആക്കുക.
വുളുവിന്റെ ഫര്‍ളുകള്‍
ഫര്‍ളുകള്‍ എന്നത് ആ കര്‍മത്തിന്റെ ഭാഗവും അനിവാര്യമായതും ആണ്. വുളുവിന്റെ ഫര്‍ളുകള്‍ ആറെണ്ണമാണ്
1. നിയ്യത്ത്
വുളുഅ് ചെയ്യുന്നു, വുളുഇന്റെ ഫര്‍ള് വീട്ടുന്നു അശുദ്ധി ഉയര്‍ത്തുന്നു അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നു. നിസ്‌കാരത്തിനു വേണ്ടി ശുദ്ധിയാകുന്നു എന്നിങ്ങനെ ഏതുമാകാം .നിയ്യത്ത് എന്നാല്‍ മുഖം കവുകാന്‍ ആരംഭിക്കുമ്പോള്‍ തന്നെ നിയ്യത്ത് ചെയ്യണം കഴുകിത്തുടങ്ങിയ ശേഷമാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അതിനു മുമ്പുള്ള ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.
മുന്‍കൈ, വായ എന്നിവ കഴുകുമ്പോഴും മൂക്കില്‍ വെള്ളം കയറ്റി പിഴിയുമ്പോഴും വുളുഇന്റെ സുന്നത്ത് നിര്‍വ്വഹിക്കുന്നു എന്നു കരുതുക .പിന്നെ മുഖം കഴുകുമ്പോള്‍ വുളുഇന്റെ ഫര്‍ളിനെ വീട്ടുന്നു എന്നും കരുതുക.
2. മുഖത്തിന്റെ ബാഹ്യ ഭാഗം മുഴുവന്‍ കഴുകല്‍
സാദാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റം വരെ നീളത്തിലും ഇരു ചെവികള്‍ക്കുമിടയിലുള്ള ഭാഗം വീതിയിലുമാണ് മുഖ പരിധി . താടിയെല്ല് പൂര്‍ണ്ണമായും മുഖത്തിലുള്‍പ്പെടും
കൃതാവ് ,താടി രോമങ്ങള്‍ മീശ ഇമ പുരികം കീഴ് ചുണ്ടിനും താടിക്കും ഇടയിലെ മുടി കവിള്‍ താടി തുടങ്ങിയവയും കഴുകല്‍ നിര്‍ബന്ധമാണ്..
3. രണ്ടു കൈയും മുട്ടുള്‍പ്പെടെ കഴുകല്‍ മുന്‍കൈയും കണങ്കയ്യും ഉള്‍പ്പെടെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തെ രോമങ്ങളും നഖവും കൂടി കഴുകല്‍ നിര്‍ബന്ധമാണ്.
4. തലയില്‍ നിന്ന് അല്പം തടവല്‍
തലയുടെ പരിധിയില്‍പ്പെട്ട ചര്‍മ്മമോ മുടിയോ അല്‍പം തടവിയാല്‍ തന്നെ വുളുഅ് സാധുവാകും
5. കാലുകള്‍ ഞെരിയാണി ഉള്‍പ്പെടെ കഴുകല്‍ എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാല്‍ കഴുകലിനു പകരം പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി ഖുഫ്വ തടവലുമാകാം
6. ക്രമം പാലിക്കല്‍
മുഖം കവുകിയ ശേഷം കൈകള്‍ പിന്നെ തല കാലുകള്‍ എന്നിങ്ങനെ ക്രമത്തിലാവണമെന്നാണ് നിര്‍ബന്ധം . വുളു ഇല്ലാത്ത ഒരാള്‍ നിയ്യത്തോടു കൂടി വെള്ളത്തില്‍ മുങ്ങിയാല്‍ അവന് വുളു ലഭിക്കും. വുളുവിന് നിയ്യത്ത് ച്‌യ്ത ശേഷം വെള്ളം കോരിയൊഴിക്കുകയാണെങ്കില്‍ അവിടെ ശരിയായ ക്രമം പാലിക്കണം.
വുളൂഇന്റെ സുന്നത്തുകള്‍
വുളൂഇന്റെ മര്യാദകളില്‍ പെടുന്നതാണ് അതിന്റെ സുന്നത്തുകള്‍ പാലിക്കുക എന്നത്. ആദ്യമായി വുളൂഇന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലുക. രണ്ട് മുന്‍കൈ കഴുകലാണ് വുളൂഇന്റെ സുന്നത്ത്. ശേഷം ഉരമുള്ള വസ്തുകൊണ്ടുള്ള ദന്ത ശുചീകരണം നടത്തണം. എന്നാല്‍ പല്ല് തേക്കുന്നതിന് മുമ്പ് പല്ലിടകുത്തി വൃത്തിയാക്കല്‍ സുന്നത്തുണ്ട്. ഉച്ചക്ക് ശേഷം മിസ്‌വാക്ക് ചെയ്യല്‍ നോമ്പുകാരന് കറാഹത്താണ്. മിസ്‌വാക്ക് കഴിഞ്ഞ ഉടനെ വായകഴുകുകയും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റലും സുന്നത്തുണ്ട്. എന്നാല്‍ വെള്ളം വായിലിട്ട് കുലുക്കി തുപ്പിക്കളയലും അടിസ്ഥാന സുന്നത്തിന് അനിവാര്യമല്ലെങ്കിലും അപ്രകാരം ചെയ്യല്‍ സുന്നത്തുണ്ട്. ഇവ ഓരോന്നും മൂന്ന് കോരല്‍ വെള്ളംകൊണ്ടായിരിക്കണം. മാത്രവുമല്ല ഓരോ കോരല്‍കൊണ്ടും ആദ്യം വായിലം പിന്നെ മൂക്കിലും വെള്ളം എത്തിക്കുക. അതുപോലെതതന്നെ തലതടവുന്ന സമയത്ത് തലമുഴുവന്‍ തടവല്‍ സുന്നത്താണ്. എന്നാല്‍ തല അല്‍പമേ തടവുന്നുള്ളൂവെങ്കില്‍ അത് മൂര്‍ത്താവിലായിരിക്കുന്നതാണ് സുന്നത്ത്. പൂര്‍ണ്ണമായി തടവുന്നതിന്റെ രൂപം ഇങ്ങനെയാണ്. ചൂണ്ടുവിരല്‍ അല്‍പം ചേര്‍ത്ത് കൈകള്‍ തലയുടെ മുന്‍ഭാഗത്ത് വെക്കുക. പെരുവിരലുകള്‍ ഇരുവശത്തെയും ചെന്നിയില്‍ വെക്കുക. പിന്നീട് ചൂണ്ടുവിരലുകള്‍ തള്ളവിരലുകളൊഴിച്ചുള്ള വിരലുകളോടുകൂടി പിരടിയിലേക്ക് നീക്കുക. ശേഷം തിരിച്ച് പഴയ സ്ഥാനത്തേക്ക് തന്നെ മടക്കുക.
ചെവികള്‍ തടവലാണ് വുളൂഇന്റെ മറ്റൊരു സുന്നത്ത്. ചെവികള്‍ ഇരുപുറവും ചെവിക്കുഴികളും തടവണം. വുളൂഇല്‍ അവയവങ്ങള്‍ തേച്ചുകഴുകണം. തിങ്ങിയതാടി വിരല്‍ കോര്‍ത്തു കഴുകലും വലതുകൈവിരലുകള്‍ വിടര്‍ത്തി താഴ്ഭാഗത്തുനിന്ന് കഴുകലും അതിനായി പ്രത്യേകം വെള്ളമെടുക്കലും ശ്രേഷ്ഠമാണ്. കൈകഴുകുന്ന സമയത്ത് കൈവിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ട് ഇടയകത്തി കഴുകലും ഏതെങ്കിലും വിധത്തില്‍ കാല്‍വിരലുകള്‍ ഇടയകത്തി കഴുകലും സുന്നത്താണ്. ഇടതുകയ്യിന്റെ ചെറുവിരല്‍കൊണ്ട് വലതുകാലിന്റെ ചെറുവിരല്‍ മുതല്‍ അടിഭാഗത്തിലൂടെ ക്രമത്തില്‍ ഇടയകത്തി വന്ന് ഇടതുകാലിന്റെ ചെറുവിരലില്‍ അവസാനിപ്പിക്കലാണ് ഇതിന്റെ ഏറ്റവും നല്ല രൂപം.
ഇതുപോലെ വുളൂഅ് ചെയ്യുന്ന വ്യക്തി മുഖവും കൈകാലുകളും കുറച്ചേറെ കയറ്റിക്കഴുകണം. സുന്നത്താണ്. മുഖം കഴുമ്പോള്‍ മുന്‍ഭാഗം, ചെവികള്‍, കഴുത്തിന്റെ പാര്‍ശ്വങ്ങള്‍ എന്നിവ കഴുകുക. കൈകഴുകുമ്പോള്‍ മേല്‍ കൈയില്‍ നിന്നല്‍പഭാഗവും കാലിന്റെ കൂടെ കണങ്കാലിന്റെ ഭാഗവും കഴുകുക.
വുളൂഇന്റെ ഓരോ ഘട്ടത്തിലുള്ള കഴുകല്‍, തടവല്‍, തേച്ചുകഴുകല്‍, ഇടയകറ്റല്‍, മിസ്‌വാക്ക് ചെയ്യല്‍, ബിസ്മി, ദിക്‌റ് എല്ലാം മൂന്ന് പ്രാവശ്യമാക്കലും സുന്നത്തുണ്ട്. മത്രവുമല്ല വലതുഭാഗത്തിന് മുന്‍ഗണന നല്‍കണം.
മുഖം കഴുകുമ്പോള്‍ മുന്‍ഭാഗത്തുനിന്നും കൈകാലുകള്‍ അഗ്രഭാഗത്തുനിന്നും തുടങ്ങലാണ് സുന്നത്ത്. മുഖം കഴുകാന്‍ ഇരുകൈകളും ചേര്‍ത്ത് വെള്ളമെടുക്കുക. കോരിയെടുക്കുകയാണെങ്കില്‍ പാത്രം വലതും ചെരിച്ചെടുക്കുകയാണെങ്കില്‍ ഇടതും വശങ്ങളില്‍ വെക്കുക.
കാല്‍ മടമ്പുകളും കടക്കണ്ണും പീളക്കുഴിയും സൂക്ഷിച്ചുകഴുകുക. വുളൂഅ് കഴിയുന്നതുവരെ ഖിബ്‌ലക്ക് അഭിമുഖമാവുക. ദിക്‌റല്ലാത്ത ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക. എന്നിവയും സുന്നത്തുണ്ട്. മാത്രമല്ല വുളൂഇന് ശേഷം അകാരണമായി വുളൂഇന്റെ വെള്ളം തുടച്ചുകളയാതിരിക്കണം. വുളൂഅ് കഴിഞ്ഞ് രണ്ട് ശഹാദത്ത് ചൊല്ലണം. സുന്നത്താണ്. ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് ഇരുകകളും കണ്ണുകളും ആകാശത്തേക്ക് ഉയര്‍ത്തിചൊല്ലണം.
പിന്നെ നബി(സ്വ)യുടെയും കുടുംബത്തിന്റെയും മേല്‍ സ്വലാത്ത് സലാം ചൊല്ലിയ ശേഷം ഖിബ് ലക്ക് അഭിമുഖമായിത്തന്നെ കണ്ണും കയ്യും ഉയര്‍ത്താതെതന്നെ * സൂറത്ത് മൂന്ന് പ്രാവശ്യം ഓതലും സുന്നത്തുണ്ട്. മാത്രമല്ല എല്ലാ അവയവങ്ങള്‍ കഴുകുമ്പോഴും
*****
എന്നും ചൊല്ലല്‍ സുന്നത്തുണ്ട്.
വുളൂഇന് ശേഷം ശേഷിക്കുന്ന വെള്ളത്തില്‍ നിന്ന് അല്‍പം കുടിച്ചാല്‍ രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ഇപ്രകാരം കുടിക്കല്‍ സുന്നത്തുണ്ട്. വുളൂഇന് ശേഷമുളള രണ്ട് റക്അത്ത് നിസ്‌കരിക്കം.
വുളൂഇല്‍ ശ്രദ്ധിക്കേണ്ടവ
വുളൂഅ് വിശ്വാസിയുടെ ആരാധനയുടെ ഭാഗമായതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ശ്രദ്ധയും കണിശതയും പാലിച്ചുകൊണ്ടായിരിക്കണം അതുനിര്‍വഹിക്കേണ്ടത്. അതുകൊണ്ട് ഓരോ ശരീരഭാഗങ്ങളും സ്‌നാനം ചെയ്യുന്ന വേളയില്‍ വെള്ളം കൃത്യമായ സ്ഥലങ്ങളില്‍ എത്തി എന്ന് ഉറപ്പുവരുത്തണംയ
മുഖത്തിന്റെ മുകള്‍ അതിരായ തലമുടിമുളക്കുന്ന സ്ഥലം മുതല്‍ താഴെ അതിര്‍ത്തിയായ താടിയെല്ലിന്റെ ഭാഗം വരെയും അപ്രകാരം ഇടത്തും വലത്തും അതിരുകളായ ഒരുചെവിമുതല്‍ മറ്റേ ചെവിവരെ വൃത്താകൃതിയില്‍ പൂര്‍ണ്ണമായും കഴുകിയെന്ന് ഉറപ്പുവരുത്തണം. അതിനുവേണ്ടി മുഖത്തിന്റെ എല്ലാവശങ്ങളും കൈകറക്കി കഴുകണം. കൈമുട്ടിന്റെ പിന്‍ഭാഗം ഉള്‍പ്പെടെ മുട്ട് പൂര്‍ണ്ണമായും കഴുകിയെന്ന് ഉറപ്പുവരുത്തുക. തഴമ്പും ചുളിവും ഉള്ള ഭാഗമായതിനാല്‍ വെള്ളം ഒഴിക്കുന്നതോടൊപ്പം മറ്റേകൈകൊണ്ട് നന്നായി തേച്ചുകഴുകണം. കാല്‍കഴുകുന്ന ഞെരിയാണി ഉള്‍പ്പെടെ കഴുകിയെന്ന് ഉറപ്പുവരുത്താന്‍ കാലിന്റെ പിന്‍ഭാഗം വെള്ളം ഒഴിക്കുന്നതോടുകൂടി തേച്ചുകഴുകുകയും വേണം. സ്ത്രീകള്‍ പ്രത്യേകിച്ച് പാചകവൃത്തിയിലും മറ്റും ഏര്‍പ്പെടുന്ന സമയത്ത് അവരുടെ നഖത്തിനടിയില്‍ അടിഞ്ഞുകൂടുന്ന കരി, മാവ് തുടങ്ങിയ വസ്തുക്കള്‍ വുളൂഇന്റെ വേളയില്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നഖത്തിനടിയില്‍ ഇത്തരം വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
തലതടവുമ്പോള്‍ തലയുടെ പരിധിയിലുള്ള മുടിയോതൊലിയോ ആണ് തടവേണ്ടത്. എന്നാല്‍ തലയുടെ പരിധിവിട്ട് ഇറങ്ങിയ മുടിയോ അതിന്റെ അഗ്രഭാഗമോ തടവിയാല്‍ വുളഅ് ശരിയാവുന്നതല്ല. നീണ്ട മുടിയുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ അശുദ്ധിയുടെ കാരണങ്ങള്‍ അഥവാ വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
നാലുകാരണങ്ങള്‍കൊണ്ട് വുളൂഅ് നഷ്ടമാകും
ഒന്ന്
ശുക്ലമല്ലാത്ത വല്ലതും ഗുഹ്യത്തിലൂടെ പുറത്തുവന്നെന്നുറപ്പാവുക. നനവുള്ളതോ ഇല്ലാത്തതോ വെറും വായുവോ മൂത്രം സാധാരണമോ അര്‍ശ്ശസ്സിനാലോ മറ്റോ വരുന്ന രക്തം പോലെ അപൂര്‍വ്വമോ ആകാം അത്.
രണ്ട്
ഉറക്കം, ഭ്രാന്ത്, ബോധക്ഷയം, ലഹരിപ്രയോഗം എന്നിവകൊണ്ട് വിവേകം നഷ്ടമാകല്‍.
എന്നാല്‍ ഇരിപ്പുറച്ചിരുന്ന് ഉറങ്ങയാല്‍ വുളൂഅ് മുറിയില്ല.
മൂന്ന് മനുഷ്യന്റെ ഗുഹ്യമോ അത് നീക്കം ചെയ്ത സ്ഥലമോ കൈവെള്ളകൊണട് സ്പര്‍ശിക്കല്‍ . ഗുഹ്യം മൃതശരീരത്തിന്റെയോ കുട്ടിയുടെയോ മലദ്വാരമോ എന്ന വ്യത്യാസം ഒന്നുമില്ല.
നാല്
അന്യരും വലിയവരുമായ സ്ത്രീ പുരുഷന്‍മാരുടെ ചര്‍മ സ്പര്‍ശമാണ് വികാരമില്ലാതെയാണെങ്കലും ബലാല്‍ക്കാരമാണെങ്കിലും മൃതശരീരത്തിന്റെയാണെങ്കിലും സ്പര്‍ശിച്ചവന്റെയും വിധേയന്റെയും വുളൂഅ് മുറിയും. മുടി പല്ല് നഖം എന്നിവയില്‍ തൊടുന്നതുകൊണ്ട് വുളൂഇന് പ്രശ്‌നമില്ല. (വിവാഹബന്ധം ഹറാമായവര്‍ തമ്മിലുള്ള സ്പര്‍ശനംകൊണ്ട് വുളൂഅ് മുറിയുകയില്ല).