വലിയ അശുദ്ധിക്കാരന് ചെറിയ അശുദ്ധിയുള്ള വ്യക്തികള്‍ക്ക് നിഷിദ്ധമായ നിസ്കാരം ത്വവാഫ് സുജൂദ് , ഖുര്‍ആന്‍ സ്പര്‍ശനം എന്നിവക്കു പുറമെ പള്ളിയ്ല് താമസിക്കുക ഖുര്‍ആന്‍ എന്ന ഉദ്ദേശത്തോടെ അത് പാരായണം ചെയ്യുക എന്നിവ ഹരാമാണ്. കുട്ടിയാണെങ്കില്‍ പോലും സ്വശരീരം കേള്‍ക്കും വിധം ഒരു ആയത്തിന്റെ അല്പം പോലും ഓതാന്‍ പാടില്ല.എന്നാല്‍ ആര്‍ത്തവക്കാരിക്കും പ്രസവ രക്തം നിലക്കാത്തവള്‍ക്കും ചെരിയ വലിയ അശുദ്ധി ഉള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍ക്ക് പുറമെ നിസ്കാരം ,നോമ്പ് , എന്നിവ ഹരാമാണ്. ഈ ഘട്ടങ്ങളില്‍ നഷ്ടമായ നോമ്പ് പിന്നീട് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല . എന്നു മാത്രമല്ല അത് നിഷിദ്ധമാണെന്ന് പ്രബലാഭിപ്രായം ഇപ്രകാരം തന്നെ ആര്‍ത്തവം ,പ്രസവരക്തം എന്നിവ നിലനില്‍ക്കുന്ന സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ല വിശേഷിച്ച് സംയോഗം ചെയ്യല്‍ കഠിന പാപമാണ്.