ഫത് വ2024-01-17T08:28:34+00:00

EVERY MOMENT COUNTS

ഓരോ കാലത്തും ഉയർന്നുവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് പൂർവ്വകലാ പണ്ഡിതന്മാർ പ്രമാണബന്ധമായി നൽകിയ മറുപടികൾ.

Our Mission
0
ചോദ്യവും മറുപടിയും
0
വിഷങ്ങൾ
0.8k
വായനക്കാർ

LATEST ARTICLES

അവിശ്വാസികൾക്കു ഖുർആൻ?

ചോദ്യം:  അവിശ്വാസികൾക്കു ഖുർആൻ പാരായണം പഠിപ്പിക്കുന്നതിന്റെയും അവർക്കു മുസ്വ്‌ഹഫ് നൽകുന്നതിന്റെയും വിധി എന്ത്? മറുടി: അവിശ്വാസികൾക്കു മുസ്വ്‌ഹഫ് നൽകാൻ പാടില്ല, ഹറാമാണ്. മുസ്ലിമാകുമെന്നു പ്രതീക്ഷയുണ്ടെങ്കിൽ ഖുർആൻ പാരായണം പഠിപ്പിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അതും നിഷിദ്ധമാണ്. (ശർവാനി: 1/154, 4/231 ഇആനത്ത്: 3/112)

അവിശ്വാസികളും ഖുർആനും

6. നബി (സ്വ) ഹിർഖൽ രാജാവിന്നയച്ച കത്തിൽ ഖുർആൻ വാക്യം ഉണ്ടായിരുന്നില്ലെ? ഉണ്ടെങ്കിൽ ഖുർആൻ കാഫി റുകൾക്ക് കൊടുക്കുന്നത് വിരോധമില്ലെന്നല്ലെ

ഉപയോഗശൂന്യമായ മുസ്ഹഫുകൾ

5.ഉപയോഗശൂന്യമായ മുസ്ഹഫുകൾ എന്ത് ചെയ്യണം? കരിക്കുകയോ വെള്ളത്തിൽ കഴുകി കളയുകയോ എന്താണ്ചെയ്യേണ്ടത്? ഉത്തരം: കഴുകി കളയലാണ് നല്ലത്. ഫത്ഹുൽ മുഈനിൽ

നിത്യ അശുദ്ധിക്കാരന്റെ ത്വവാഫ്, സുജൂദ്,ഖുർആൻ തോടൽ

  നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ? നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി ഉണ്ടായാല്‍ മുസ്വ്ഹഫ്

മൊബൈലിലെ ഖുര്‍ആന്‍

  അശുദ്ധിക്കാരന്‍ മൊബൈല്‍ സ്ക്രീനിലെ ആയത്തുകള്‍ സ്പര്‍ശിക്കുന്നതിന്‍റെ വിധിയെന്താണ്? ഹറാമാകുമോ? മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ സ്പര്‍ശിക്കുന്നത് ഹറാമല്ല.

LATEST ARTICLES

തിരുനബി ( സ്വ ) യുടെ വിശേഷണങ്ങൾക്ക് സ്വലാത്ത്

❓ നബി(സ)യുടെ നാമങ്ങളും വിശേഷണങ്ങളുമായ യാസീൻ, ത്വാഹാ, റഹ് മത്തുല്ലിൽ ആലമീൻ, ശഫീഉൽ മുദ്നിബീൻ, പോലെയുളളവ പറയുകയോ കേൾക്കുകയോ ചെയ്യുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്തുണ്ടോ? അതോ മുഹമ്മദ് എന്ന നാമത്തിന്റെ മാത്രം പ്രത്യേകതയാണോ സ്വലാത്ത്? ✅ നബി(സ)യുടെ ഏതു നാമവും ഏതു വിശേഷണവും ഖതീബ് പറയുന്നത് കേട്ടാൽ സ്വലാത്തും

നിസ്ക്കാരശേഷമുള്ള പ്രാർത്ഥന

  ചോദ്യം : നമസ്കാര ശേഷം പ്രാർത്ഥന നടത്തുന്നതിന് വല്ല തെളിവുമുണ്ടോ? നബി(സ) സഹാബികളുമായി നമസ്കരിച്ചതിന് ശേഷം അവിടെയിരുന്ന് ദുആ

ഇഖാമത്ത് കൊടുത്ത ശേഷമാണ് നിൽക്കെണ്ടത്

ചിലയാളുകള്‍ ‘ഖദ്ഖാമതിസ്സ്വലാ’ എന്ന് ഇഖാമത്തില്‍ കേട്ടാല്‍ നിസ്കാരത്തിന് വേണ്ടി എഴുന്നേല്‍ക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇഖാമത്ത് പൂര്‍ണമായും കഴിഞ്ഞതിന് ശേഷമാണ്

രണ്ടാം ജമാഅത്തിന് വേണ്ടി വാങ്കും ഇഖാമത്തും

ഒന്നാം ജമാഅത്തിന് ശേഷം മറ്റൊരു ജമാഅത്ത് നിര്‍വഹിക്കുമ്പോള്‍ കൊടുക്കുന്ന ങ്കില്‍ ശബ്ദം ഉയര്‍ത്തല്‍ സുന്നത്തുണ്ടോ? ഒന്നാം ജമാഅത്ത് നിസ്കാരം കഴിഞ്ഞുള്ള

LATEST ARTICLES

ഇമാമിനേക്കാൾ ഉയർന്നു നിൽക്കൽ

ചോദ്യം:2512 സ്ഥലസൗകര്യം ഉണ്ടായിരിക്കെ പള്ളിയുടെ ഒന്നാം നിലയിൽ നിൽക്കുന്ന ഇമാമിനോടു രണ്ടാം നിലയിൽ വച്ച് തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്? ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുമോ? മറുപടി: ഇമാം നിസ്കരിക്കുന്ന സ്ഥലത്തേക്കാൾ ഉയരമുള്ളതോ താഴ്ന്നതോ ആയ സ്ഥലത്ത് ആവശ്യമില്ലാതെ മഅ്‌മൂം നിൽക്കൽ കറാഹത്താണ്. അതുമൂലം ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. (തുഹ്ഫ: 2/301,321)

ഏഴുവർഷം അറുക്കണമോ ?!

  ❓ മാടിൽ ഒരു വർഷം ഒരു ഏഴിലൊന്ന് ഷെയർ കൂടി ഉള്ഹിയ്യത്ത് അറുത്താൽ പിന്നീട് ആറു വർഷം അറുക്കണമെന്ന്

മഴയെ തേടുന്ന നിസ്കാരം

വെള്ളം കിട്ടാതെ വിഷമിക്കുന്ന അവസരത്തില്‍ നിര്‍വ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്കാരമാണ് സലാത്തുല്‍ ഇസ്ത്തിഖ്സാഅ് അതായത് മഴയെ തേടുന്ന നിസ്കാരം. ഈ

Frequently Asked Questions
മുന്തിക്കേണ്ട ദുആ2023-06-29T11:51:40+00:00

ചോദ്യം: വുളൂഇൽ നിന്ന് വിരമിച്ചതും ബാങ്കു വിളി കഴിഞ്ഞതും ഒരേ സമയമാണെങ്കിൽ ഏത് ദുആയാണ് മുന്തിക്കേണ്ടത്?

ഉത്തരം: വുളൂഇന്റെ ദുആയുടെ ആദ്യ ഭാഗമായ أَشْهَدُ أنْ لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ وَرَسٌولُهُ എന്ന ശഹാദത്ത് ആദ്യം ചൊല്ലുകയും തുടർന്ന് ബാങ്കിന്റെ ദുആ പൂർണ്ണമായും കൊണ്ടു വരികയും ശേഷം اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ മുതൽ വുളൂഇന്റെ പ്രാർത്ഥനയുടെ അവസാന ഭാഗം വരെ ചൊല്ലുകയും ചെയ്യുന്നതാണ് നല്ലതെന്ന് ഇമാം ബുൽഖീനി (റ) പ്രസ്താവിച്ചിട്ടുണ്ട്. (ഫത്ഹുൽ മുഈൻ പേജ്: 102)

: വുളു നിസ്കാരത്തിന്റെ ശർഥാണല്ലോ. പിന്നെ എന്താണ് വുളു എന്ന ഫർളിനെ വീട്ടുന്നു എന്ന് കരുതുന്നത്2021-05-23T09:59:51+00:00

ഫർള് എന്നതിന് ‘ഒഴിച്ചുകൂടാത്തത്’ എന്നർത്ഥമുണ്ട്. അതിനാൽ വുളുഇനെ ഫർള് എന്ന് വിളിക്കാം, പിന്നെ വുളൂഇന്റെ ഫർള് എന്നും കരുതാം. ഞാൻ വുളു എടുക്കുന്നു എന്നുമാത്രം കരുതിയാലും വുളു സഹീഹാകുന്നതാണ് (തുഹ്ഫ: 1/194).

വുളുഇന്റ് നിയ്യത്തോടെ നഗ്നനായി മുങ്ങിയാൽ അയാൾക്ക് വുളൂഅ് ലഭിക്കുമോ?2021-05-23T09:59:56+00:00

ലഭിക്കും. നഗ്നനാവുകയെന്നത് വുളൂഇന്ന് തടസ്സമല്ല. നിയ്യത്ത് വേണമെന്നു മാത്രം.

വുളു എടുക്കുമ്പോൾ മൂന്നു പ്രാവശ്യം കഴുകൽ നിർബന്ധമുണ്ടോ? മുന്നിലും അവയവം ആകമാനം നനയേണ്ടതുണ്ടോ?2021-05-23T09:57:02+00:00

വുളുഇൽ ഒരു പ്രാവശ്യം കഴുകലാണ് നിർബന്ധം, രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തും. കഴുകൽ നിർബന്ധമായ ഭാഗം മുഴുവൻ നനഞ്ഞതിനശേഷമേ രണ്ടാമത്തതും മൂന്നാ മത്തതും സുന്നത്ത് പരിഗണിക്കുകയുള്ളൂ. ഒന്നിലധികം കഴുകിയില്ലെങ്കിൽ സുന്നത്ത്
പൂർണ്ണമായും കിട്ടില്ല, പൂർണ്ണമായും സുന്നത്ത് കിട്ടണമെങ്കിൽ മൂന്നിലും അവയവം ആകമാനം
നനഞ്ഞ് ഒലിക്കേണ്ടതുണ്ട്.

കയ്യിലെ മോതിരം, വള തുടങ്ങിയവ വുളുഇന്ന് തടസ്സമാകുമോ? വുളുഇൻ്റെസമയത്ത് ഊരിക്കേണ്ടതുണ്ടോ2021-05-23T09:56:25+00:00

കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ചേരുന്നതിന് തടസ്സമാവുന്ന ഒന്നും ഇല്ലാതിരിക്കൽ വുളൂഇന്റെ നിബന്ധനയാണ്. സാധാരണയിൽ വളയും മോതിരവുമൊന്നും ഇതിനു തടസ്സമാവാറില്ല. വിരലിനോട് ഒട്ടിനിൽക്കുന്ന മോതിരം വുളൂഇന്റെ സമയത്ത് അനക്കുകയും അവിടെ വെള്ളം ചേർക്കുകയും വേണം.

സുപ്പർവൈറ്റ് കയ്യിലായാത് വുളുഇന്ന് തടസ്സമാവുമോ?2021-05-23T09:54:55+00:00

ഇല്ല. കാരണം, സൂപ്പർവൈവറ്റ് വെള്ളം ചേരലിനെ തടയില്ല. അതുകൊണ്ട് വുളുഇൻകരാറൊന്നുമില്ല.

വെള്ളം ചേരലിനെ തടയുന്ന വല്ലതും ശരീരത്തിലുള്ളപ്പോൾ വുളുഇന്റെ നിയ്യതോടെ വെള്ളത്തിൽ മുങ്ങിയാൽ വുളുത് ലഭിക്കുമോ?2021-05-23T09:54:21+00:00

വുളുഇന്റെ നിയ്യത്തോടെ വെള്ളത്തിൽ മുങ്ങിയാൽ വുളുന്ന് ലഭിക്കും. വെള്ളം ചേരുന്നതിനെ തടയുന്ന എന്തെങ്കിലും വസ്തുക്കൾ വുളുഇന്റെ അവയവങ്ങളിൽ ഉണ്ടാവാൻ പാടില്ല.ശരീരത്തിലെ ഇതര ഭാഗങ്ങളിൽ ഉണ്ടായതുകൊണ്ട് വുളുവിന്ന് പ്രശ്നമില്ല.

നഖങ്ങളിൽ ഇടുന്ന ‘ക്യൂട്ടക്സ്’ വാളന് തടസ്സമാവുമോ?2021-05-23T09:52:53+00:00

വെള്ളം ചേരുന്നതിനെ തടയുന്നതൊന്നും വുളൂഇന്റെ അവയവങ്ങളിൽ പാടില്ല. ഇത് വുളൂഇന്റെ നിബന്ധനകളിൽ പെട്ടതാണ്. ക്യൂട്ടക്സിന്റെ കട്ടിയുള്ള പോളിഷ് നഖത്തിനെമറക്കും. ഈ ഭാഗത്ത് വെള്ളം ചേരില്ല. അതുകൊണ്ട് സാധാരണ ക്യൂട്ടക്സ് വുളുഇന്ന് തടസ്സമാണ്. മൈലാഞ്ചി ഇടുമ്പോഴുള്ള നിറംമാറ്റം മാത്രമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ തകരാറില്ല

കഞ്ഞിവെള്ളം കൊണ്ടും ഐസ് വെള്ളം കൊണ്ടും വുളു ചെയ്യാമോ?2021-05-23T09:52:05+00:00

വുളു എടുക്കുന്നത് മുതലഖായ വെള്ളം കൊണ്ടായിരിക്കൽ ശർഥാണ്. മറ്റു വല്ലതും കലർന്നു പേരു മാറിപ്പോയാൽ അതിനു മൂത് ലഖായ വെള്ളമെന്നു പറയുകയില്ല, അക്കാരണത്താൽ കഞ്ഞിവെള്ളം വുളുഇന് പറ്റുകയില്ല. എന്നാൽ ഐസ്തളം കൊണ്ട് വുളുഎടുക്കാവുന്നതാണ്.

നിർബന്ധമായ കുളിയോ,വുളുവോ കഴിഞ്ഞ ശേഷംഅവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്നു മനസ്സിലായാൽ വുളു ഉം കുളിയും മടക്കേണ്ടതുണ്ടോ?2021-05-23T09:49:04+00:00

ഉ: മടക്കേണ്ടതില്ല, ആ സ്ഥലത്ത് വെള്ളം ഒലിപ്പിച്ചു കഴുകണം. വുളുവിലാണെങ്കിൽ അതിനു ശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. വുളുവിൽ തർത്തീബ് (കമപാലനം) നിർബന്ധമാണല്ലോ കുളിയിൽ ആ സ്ഥലം കഴുകിയാൽ മാത്രം മതി.

വുളു മുറിയാതെ ജനാബത്തുണ്ടാകുമോ? എങ്കിൽ കുളിച്ചാൽ വുളു എടുക്കാത നിസ്കരിക്കാമോ?2021-05-23T09:47:32+00:00

വുളു മുറിയാതെ ജനാബത്തുണ്ടാകാം. ഇരിപ്പിടം ഭദ്രമാക്കി ഇരുന്നുറങ്ങുമ്പോൾ
സ്ഖലനമുണ്ടാവുക, വുളു ഉള്ളവൻ വികാരത്തോടെ നോക്കിയിട്ടോ, വികാര പരമായ കാര്യങ്ങൾആലോചിച്ചിട്ടോ ലനമുണ്ടാവുക തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അങ്ങനെ സംഭവിച്ചവർക്ക് കുളിച്ച്, വുളു എടുക്കാതെ നിസ്കരിക്കാം. പക്ഷേ, കുളിക്കുമ്പോൾ വുളുമുറിയുന്ന കാര്യങ്ങളുണ്ടാവാതിരിക്കണം.

റീഫില്ലറിലെ മഷി ശീരത്തിൽ എവിടെയെങ്കിലും ആയാൽ വുളു, കുളി എന്നിവ സാധുവാകാതിരിക്കുമോ?2021-05-23T09:43:41+00:00

മഷി കാരണം വെള്ളം ചേരാതിരുന്നാൽ വുളും കുളിയും സഹീഹാവുകയില്ല.

വുളുഇന്റ് നിയ്യത്തോടുകൂടി കോരി ഒഴിച്ചു കുളിച്ചാൽ വുളു ലഭിക്കുമോ?2021-05-23T09:43:02+00:00

ലഭിക്കും. തർതീബ് ( ക്രമപാലനം) വേണം, ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല, പിന്നെകാൽ എന്ന വിധത്തിൽ.

മുടിക്ക് കറുത്ത ചായം കൊടുക്കുന്നതിന്റെ വിധിയെന്ത്? ത്വഹാറത്തിന്റെ വെള്ളം ചേരുന്നതിന് ചായം തടസമാവലും ഇല്ലാതിരിക്കലും മാനദണ്ഡമാണോ?2021-05-23T09:36:01+00:00

ഉത്തരം: ഇമാം നവവി (റ) പറയുന്നു. താടിക്കും തലക്കും കറുപ്പ് ചായം കൊടുക്കൽ ആക്ഷേപിക്കപ്പെട്ടതാണെന്ന് കർമ ശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ച വിഷയമാണ്. പക്ഷേ ഇമാം ഗസ്സാലി (റ) ഇഹ്യാഇലും ഇമാം ബഗ്വി (റ) തഹ്ദീബിലും അതു പോലെ മറ്റു ചിലരും ഇത് കറാഹതാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഹറാമാണെന്നുള്ളതാണ് പ്രബലാഭിപ്രായം. . എന്നല്ല; അതാണ് വാസ്തവവും

ഇബ്നു അബ്ബാസ് (റ) വഴിയായി അബുദാവൂദും (റ) നസാഇ (റ)യും മറ്റും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. നബി (സ്വ) പറഞ്ഞു: “പിൽക്കാലത്ത് മുടിക്ക് കറുപ്പ് ചായം കൊടു ക്കുന്ന ഒരു വിഭാഗം വരും. അവർ സ്വർഗത്തിന്റെ വാസന പോലും എത്തിക്കില്ല” ഈ വിഷയത്തിൽ സ്ത്രീകളും പുരുഷന്മാരും സമ മാണ്. (ശർഹുൽ മുഹദ്ദബ് വാ: 1, പേ: 294)

ഈ പറഞ്ഞതിൽ നിന്ന് മുടി കറുത്തതാണെങ്കിലും കറുപ്പ് ചായം കൊടുക്കൽ നിഷിദ്ധമാണെന്ന് ഗ്രഹിക്കാം. എന്നാൽ ചില ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ തന്നെ നരച്ച മുടിക് കറുപ്പ് ചായം കൊടു ക്കൽ നിഷിദ്ധമാണെന്ന് കാണാം. ഇതിൽ നിന്ന് മുടി കറുത്തതാ ണെങ്കിൽ കറുത്ത ചായം കൊടുക്കൽ ഹറാമില്ലെന്ന് ഗ്രഹിക്കാവുന്നതല്ല.

വെള്ളം ചേരലും ചേരാതിരിക്കലുമല്ല മാനദണ്ഡം. പക്ഷേ അതിനെ ആശ്രയിച്ച് നിൽക്കുന്നതാണ് വുളൂഅ്, കുളി എന്നിവയുടെസാധുതയും അസാധുതയും.

എന്നാൽ യുദ്ധത്തിൽ പുരുഷന്മാർക്ക് ഇതിൽ ഇളവുണ്ടെന്ന് ശറഹുൽ മുഹദ്ദബ് വാ: 1, പേ: 294ൽ പ്രസ്താവിച്ചിട്ടുണ്ട്.

വുളൂഇന്റെ അംഗങ്ങളിൽ എവിടെയെങ്കിലും പ്ലാസ്റ്റർ ഇട്ടത് കാരണം വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരികയും ആ ഭാഗത്തിന് വേണ്ടി തയമ്മും ചെയ്ത് നിസ്കരിക്കുകയും ചെയ്താൽ ആ നിസ്കാരം പിന്നീട് മടക്കേണ്ടതുണ്ടോ?2021-05-23T09:35:07+00:00

ഉത്തരം: പ്ലാസ്റ്റർ തയമ്മുമിന്റെ അംഗത്തിലാണെങ്കിൽ (മുഖം, രണ്ട് കൈകൾ) നിസ്കാരം മടക്കൽ നിർബന്ധമാണ്. വുളൂഉം പകരമുള്ള തയമ്മുമും അപൂർണമായതാണ് കാരണം. ഇനി തയമ്മു മിന്റെ അംഗത്തിലല്ലെങ്കിൽ പ്ലാസ്റ്റർ പിടിച്ച് നിൽക്കാൻ ആവശ്യമായ തിലും അപ്പുറം ഭാഗം മുറിയില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററിൽ ഉൾപ്പെടുകയോ ആവശ്യമായതിലും കൂടുതൽ പ്ലാസ്റ്ററിന്റെ ഉള്ളിൽ പെട്ടിട്ടില്ലെങ്കിൽ തന്നെ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത അവസ്ഥയിൽ പ്ലാസ്റ്റർ ഇടുകയോ ചെയ്താൽ പിന്നീട് ആ നിസ്കാരം മടക്കേണ്ടതാണ്. മുറിവില്ലാത്ത ഭാഗത്ത് നിന്ന് പ്ലാസ്റ്റർ നിൽക്കാനാവശ്യമായ ഭാഗം മാത്രം പ്ലാസ്റ്ററിന്റെ ഉള്ളിൽ പെടുമ്പോൾ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധി യായ അവസ്ഥയിലാണ് പ്ലാസ്റ്റർ ഇട്ടതെങ്കിലും മുറിവിൽ അപ്പുറം തീരെ പ്ലാസ്റ്ററിന്റെ ഉള്ളിൽ പെട്ടിട്ടില്ലെങ്കിലും പ്ലാസ്റ്റർ ധരിച്ചത് ശുദ്ധിവരുത്തിയ ശേഷമല്ലെങ്കിൽ തന്നെയും നിസ്കാരം മടക്കേണ്ടതില്ല. (തർശീഹ് പേ: 24, 25))

അപ്പോൾ ഉപദ്യുക്ത അഞ്ചവസ്ഥകളിൽ നിന്ന് മൂന്നവസ്ഥയിൽ മടക്കൽ നിർബന്ധമാവും. രണ്ടവസ്ഥയിൽ മടക്കൽ നിർബന്ധമി ല്ലാത്തതുമാകുന്നു. എന്നാൽ തയമ്മത്തിന്റെ അംഗങ്ങൾ അല്ലാ ത്തവ എന്ന വ്യത്യാസം ഇമാം നവവി(റ)യുടെ റൗളയിലുള്ളതാണ്. മുഗ് നിയിലും നിഹായയിലും ഇതാണ് പ്രബലമായിട്ടുള്ളത്. ഇമാം നവവി(റ)യുടെ ശറഹുൽ മുഹദ്ദബിൽ ഇപ്രകാരം പ്രസ്താവിച്ചിരി ക്കുന്നു. ഉപദ്യുക്ത വ്യത്യാസമില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും വ്യത്യാസപ്പെടുത്താതെയുള്ള വാക്കിന്റെ താത്പര്യം. തുഹ്ഫയുടെ ബാഹ്യവും ഇത് തന്നെ. (തർശീഹ് പേ: 25))

വുളൂഇൽ മുഖം കഴുകുമ്പോൾ കണ്ണിന്റെ അകത്തേക്ക് വെള്ളം ചേർക്കേണ്ടതുണ്ടോ?2021-05-23T09:33:05+00:00

ഉത്തരം: കണ്ണിൻ്റെ ഉള്ളിൽ വെള്ളം ആക്കൽ നിർബന്ധമോ സുന്നത്തോ ഇല്ല. കറാഹത്താണെന്ന് ചില പണ്ഡിതന്മാൻ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബഹു: ഇബ്നു ഹജർ (റ) തുഹ്ഫ വാ: 1, പേ: 202ൽ വ്യക്തമാക്കിയിട്ടുണ്ട്.

.അംഗശുദ്ധി (വുളു) നിർബന്ധമാക്കിയ തിലുള്ള രഹസ്യമെന്ത്? അംഗശുദ്ധിക്ക് പ്രത്യേക അവയവങ്ങളും രൂപവും തിരഞ്ഞെടുത്തതിൽ വല്ല രഹസ്യവുമുണ്ടോ?2021-05-23T09:33:30+00:00

ഇസ്ലാം നിർദ്ദേശിച്ച വിശ്വാസാചാരങ്ങൾ പരിശോധിച്ചാൽ അവയിൽ പല രഹസ്യങ്ങൾ അടങ്ങിയതായും പലതരം നന്മകൾ ഒരേ അവസരത്തിൽ ഉദ്ദേശിക്കപ്പെട്ടതായും കാണാവുന്നതാണ്. അഞ്ചുനേരത്തെ നിസ്കാരത്തോടൊപ്പം ശുദ്ധീകരണവും നിർബന്ധമാക്കി. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും നജസിൽനിന്ന് ശുചീകരിച്ചെങ്കിലെ നിസ്കാരം അംഗീ കൃതമാവുകയുള്ളൂ. ഇതേപ്രകാരം വലിയ അശുദ്ധിയുള്ളവർ കുളിക്കുകയും വേണം. മാത്രമല്ല, കൈകാലുകളും മുഖവും വായയും പല്ലും നാവും മുക്കും കഴുകി വൃത്തിയാക്കുകയും വേണം.

മനുഷ്യൻ സ്പർശിക്കുന്ന സാധനങ്ങളിൽ പലതരത്തിലുള്ള അടുക്കുകളും വിഷബീജ ങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇടക്കിടെ കൈകഴുകിവൃത്തിയാക്കിയില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ മുഖേനയോ മറ്റോ ആ മാലിന്യങ്ങൾ ശരീരത്തിൽ കടന്നുകൂടാനും രോഗമുണ്ടാകാനും കാരണമാകും. അവൻ തൊടുന്ന വസ്തുക്കൾ അശുദ്ധമായിത്തീരും. അതു കൊണ്ടാണ് ദിവസം അഞ്ചുനേരം മൂന്നു പ്രാവശ്യം അവയവങ്ങൾ കഴുകണമെന്നു കൽപ്പിച്ചത്. ഇതെ പ്രകാരം നമ്മെ ബാധിക്കുന്ന രോഗങ്ങളിൽ പലതും വായയും പല്ലും വൃത്തിയാക്കാത്തതുകൊണ്ടാണ്. ഇസ്ലാം കൽപ്പിക്കുന്നത് ദിവസം അഞ്ചുനേരം പല്ലും നാവും അഴുക്കുകൾ നീക്കി വ്യത്തിയാക്കണമെന്നാണ് ഈ കൽപ്പന അനുസരിക്കുന്നവർക്ക് രോഗം ബാധിക്കാൻ സാദ്ധ്യത കുറയുന്നു. മൂക്കിൽ പറ്റിയ പൊടിയും മറ്റു വിഷവസ്തുക്കളും പോകുന്നത് ശ്വാസകോശ ത്തിലേക്കാണ്. അത് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. ദിവസം അഞ്ചുനേരം മൂക്കിന്റെഉൾഭാഗം വൃത്തിയാക്കി വെള്ളം കയറ്റിച്ചീറ്റുമ്പോൾ ഇത്തരം രോഗങ്ങൾ വരാൻ സാധ്യത കുറയുന്നു. പിന്നീട് കഴുകേണ്ടത് മുഖമാണല്ലോ. ആരോഗ്യപരമായി അതിനു വളരെ പ്രാധാന്യമുണ്ട്. മനുഷ്യശരീരത്തിലെ ഒരു മർമ്മസ്ഥാനമാണത്. ആ മർമ്മസ്ഥാനം ശുദ്ധിയാക്കുകയും ഇടക്കിടെ തണുപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബോധക്ഷയം വന്നാൽ വെള്ളം തളിക്കുന്നത് മുഖത്താണല്ലോ, ബോധക്ഷയം പലപ്പോഴും ആരോഗ്യപരമായ ക്ഷിണത്തിന്റെ ഫലമാണ്. വെള്ളം തട്ടാതിരുന്നാൽ ക്ഷീണം ബാധിക്കുകയോ വർധിക്കുകയോ ചെയ്യുമെന്ന് ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്. ക്ഷീണിച്ചു വരുന്നവർ ഒരിടത്തിരുന്ന് വിയർപ്പു വറ്റിയശേഷം മുഖം കഴുകിയാൽ പെട്ടെന്ന് ക്ഷീണം വിട്ടതായി അനുഭവപ്പെടുന്നു. മാത്രമല്ല, മുഖം കഴുകാത്തവന്റെ സൗന്ദര്യം ശോഭിച്ചു കാണുകയുമില്ല. അവനെ അപരിഷ്കൃതനായിട്ടേ ഗണിക്കപ്പെടുകയുള്ളൂ. മാന്യന്മാരുടെ ഗണത്തിൽ എണ്ണപ്പെടുകയുമില്ല.

മുഖം കഴുകുമ്പോൾ കണ്ണിന്റെ എല്ലാ ഓരങ്ങളും ശരിക്ക് ശ്രദ്ധിച്ചു കഴുകണം. പിന്നീട് രണ്ടു കൈകളും മുട്ടുൾപ്പെടെ വൃത്തിയാക്കുന്നു. മനുഷ്യന്റെ പ്രധാന ഞരമ്പുകളാണ് കൈകാലുകളിൽ എടിപ്പിച്ചിരിക്കുന്നത്. അത് കഴുകുന്നതുകൊണ്ട് അഴുക്കുകളിൽനിന്നും രോഗാണുക്കളിൽ നിന്നും വൃത്തിയാകുന്നതോടൊപ്പം ശരീരമാസകലം വള്ളത്തിന്റെ തണുപ്പ് എത്തിച്ചേരുന്നു. നാം കൈപടം കഴുകി വൃത്തിയാക്കുന്നത് അതുമുഖേന മറ്റവയവങ്ങൾ വ്യത്തിയാക്കാൻ വേണ്ടിയാണ്. കൊഴുകിയ ശേഷം നനഞ്ഞ കൈകൊണ്ട് തലമുവൻ തുടച്ച് വൃത്തിയാക്കാനും ഇസ്ലാം കൽപ്പിക്കുന്നു. മനുഷ്യന്റെ ശരീരത്തെ ആകമാനം നിയന്ത്രിക്കുന്നത് തലച്ചോറാണ് തലയോട്ടിയുടെ ഉള്ളിലാണത് സൂക്ഷിച്ചിട്ടുള്ളത്. ആ തലച്ചോറിന് നാശം സംഭവിക്കാതിരിക്കാനാണ് സുശക്തമായ ഒരു പെട്ടിക്കുള്ളിൽ ഭായി അതിനെ സൂക്ഷിച്ചത്. തല ഒന്നു കഴുകിയായി എന്നെ എത്ര സുഖം തോന്നും. തലമുടിയിൽ എപ്പോഴും പൊടിയും മറ്റ് അശുദ്ധ വസ്തുക്കളും പറ്റിക്കൊണ്ടിരിക്കും. അപ്പോൾ തലമുഴുവനും മൂന്നു പ്രാവശ്യം തടവേണ്ടിയിരിക്കുന്നു. തല തടവിയ ശേഷം ചെവി രണ്ടും ഉള്ളും പുറവും തുടച്ചു വൃത്തിയാക്കേണ്ടതാണ്.

രണ്ടു കാലുകളും ദിവസം അഞ്ചപാവശ്യം കഴുകി വൃത്തിയാക്കാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യവും ശ്രദ്ധേയമാണ്. വൃത്തികേടുള്ള സ്ഥലങ്ങളിലാണ് മനുഷ്യൻ സഞ്ചരിക്കുന്നത്, പല രോഗാണുക്കളും കാലിലും അതിന്റെ വിരലുകൾക്കിടയിലും നഖത്തിനും താഴെയും മറ്റും പറ്റിപ്പിടിക്കും. പല രോഗങ്ങളും പടർന്നു പിടിക്കുന്നതും ആ വഴിക്കാണ്. തന്നിമിത്തം ദിവസം നേരം നിർബന്ധമായി കാൽ കഴുകാൻ ഇസ്ലാം കൽപ്പിച്ചു. ഇങ്ങനെ വുളുവും മറ്റു ശുദ്ധീകരണ പ്രവർത്തികളും മനുഷ്യനെ വൃത്തിയോടെ ജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും പ്രാപ്തനാക്കുന്നു. ഇപ്പറഞ്ഞതിൽനിന്ന് ആരോഗ്യപരമായ നേട്ടങ്ങൾ മാത്രമാണ് വുളുവിന്റെ ലക്ഷ്യമെന്ന്ധരിക്കരുത്. ചില വശങ്ങൾ എടുത്തുകാണിച്ചുവെന്നു മാത്രം സർവ്വജ്ഞനായ അല്ലാഹു മറ്റു പല രഹസ്യങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാഹ്യമായ അഴുക്കുകളിൽനിന്നും മനുഷ്യനെ ‘വളു ശുദ്ധിയാക്കുന്നതു പോലെത്തന്നെ ആന്തരികമായ അഴുക്കളിൽ (തെറ്റുകുറ്റങ്ങൾ) നിന്നും അത് ശുദ്ധിയാക്കുന്നുണ്ട്. നബി(സ) അരുളുന്നു. സത്യവിശ്വാസിയായ മനുഷ്യൻ ‘വളു’വിൽ മുഖം കഴുകുമ്പോൾ കണ്ണുനിമിത്തം ഉണ്ടായിട്ടുള്ള എല്ലാ പാപങ്ങളും അവസാനത്ത തുള്ളി വെള്ളത്തോടൊപ്പം മുഖത്തുനിന്ന് ഒഴുകി പോകുന്നതാണ്. കൈകഴുകുമ്പോൾ കൈകൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും അവസാനത്തെ വെള്ളത്തുള്ളിയോടൊപ്പം ഒഴുകിപ്പോകുന്നതാണ്. നടത്തത്തിലൂടെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും കാൽകഴുകുമ്പോൾ അവസാനവെള്ളത്തുള്ളി യോടൊപ്പം പോകുന്നതാണ്. അങ്ങനെ അവൻ പാപങ്ങളിൽ നിന്നും പരിശുദ്ധനാവുന്നു (മുസ്ലിം). വുളുവിൽ അവയവങ്ങൾ കഴുകുമ്പോൾ വെള്ളം ഒലിച്ചുപോകുന്നതോടൊപ്പം ആ അവയവങ്ങൾ ചെയ്ത് ചെറിയ കുറ്റങ്ങളും ഒഴുകിപോകുമെന്നാണ് ഈ ഹദീസിൽ പറഞ്ഞത്. അപ്പോൾ ‘വളു’ സാധാരണ നിലക്കുള്ള ഒരു ശുദ്ധിയല്ലെന്ന് ഇത് വ്യക്തമാകുന്നുണ്ട്. ആയിരുന്നുവെങ്കിൽ ശരിക്കു തേച്ചുകുളിച്ചു വൃത്തിയായാൽ പിന്നെ വുളുവിന് ആവശ്യമുണ്ടാകുമായിരുന്നില്ല. പ്രത്യക കമീകരണവും വ്യവസ്ഥയും വേണ്ടിയിരുന്നില്ല. ചുരുക്കത്തിൽ ‘വുളു’ വെറും ശുദ്ധിയല്ല മറിച്ച് ആരാധനാ പരമായ ശുദ്ധിയാണ്. അതിന് പ്രത്യേക വ്യവസ്ഥ സ്വീകരിച്ചേ പറ്റു.

പോളിംഗ് ബൂത്തിനിന്ന് ചുണ്ടുവിരലിൽ ഇറ്റിക്കുന്ന മഷി വുളുഇന് തടസ്സമാകുമോ?2021-05-23T09:08:21+00:00

വെള്ളം ചേരലിനെത്തടയുന്ന ഒന്നും വുളുഇന്റെ അവയവങ്ങളിൽ ഇല്ലാതിരിക്കലാണ്നിബന്ധന. പോളിംഗ് ബൂത്തിലെ മഷി വെള്ളം ചേരലിനെ തടയില്ല. പെയിന്റിലും ഇത്തിളിലു മൊക്കെയുണ്ടാകുന്ന തടി ഈ മഷിയിലില്ല. ചുരണ്ടിയെടുക്കാവുന്ന തടി ഉണ്ടാവുമ്പോഴാണ് വെളളം ചേരാതിരിക്കുന്നത്. ബൂത്തിലെ മഷി മൈലാഞ്ചി പോലെയാണ്. വുളൂഇന് തകരാറില്ല.

വുളു ചെയ്തവന് ശരീരത്തിൽ നജസായാൽ എന്താണു വിധി? കഴുകി മാത്രം മതിയോ? പുതിയ വുളു എടുക്കേണ്ടതുണ്ടോ?2021-05-23T09:07:46+00:00

നജസ് ശരീരത്തിലാവുന്നത് വുളുഇനെ ബാധിക്കില്ല. പുതിയ വുളൂഇന്റെ ആവശ്യമില്ല.നിസ്കരിക്കണമെങ്കിൽ ആ ഭാഗം കഴുകി ശുദ്ധിയാക്കണമെന്ന് പറയേണ്ടതില്ലല്ലോ!

മൂത്ര തടസ്സം ഉണ്ടാവുന്ന രോഗികൾക്ക് മൂത്രനാളിയിൽ ട്യൂബ് കടത്തി മൂത്രം പുറത്തെടുക്കുന്ന ചികിത്സാരീതി സാധാരണ ഉണ്ടാവാറുണ്ടല്ലോ. ഇങ്ങനെ ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട ഒരാൾക്ക് നിസ്കരിക്കാൻ നിത്യ അശുദ്ധിക്കാരൻ്റെ നിബന്ധനകൾ അനുസരിച്ചാൽ മതിയാകുമോ?2021-05-23T09:30:47+00:00

മതിയാകുന്നതാണ്. ദിവസങ്ങളോളം ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട അത്തരം രോഗികൾ അ ശുദ്ധിയിൽ നിന്ന് മോചിതനല്ലല്ലോ. ഈ കലയളവിൽ എല്ലാം നിസ്ക്കാരിക്കൽ നിർബന്ധവുമാണ്. ട്യൂബ് ഘടിപ്പിക്കപ്പെട്ടവൻ സുഖപ്പെടുംവരെ ഈ നില തുടരണമെന്ന് ഒരു നീതിമാനായ ഡോക്ടർ നിർദ്ദേശിച്ചാൽ ട്യൂബ് നിലനിർത്തിക്കൊണ്ട് നിസ്കരിക്കൽ നിർബന്ധമാണ്

കൈയിൽ തറുവിരലുള്ള ഒരാൾ ആറാംവിരൽ കൊണ്ടോ, രണ്ട് കൈപ്പത്തി യുള്ളയാൾ രണ്ടാം കൈപ്പത്തി കൊണ്ടോ ഗുഹ്യഭാഗം സ്പർശിച്ചാൽ വുളു മുറിയുമോ?2021-05-23T09:30:10+00:00

കൂടുതലായി ഉണ്ടായ വിരലുകൾ സമനിലയിൽ നിൽക്കുന്നവയാണെങ്കിൽ അതുകൊണ് തൊട്ടാൽ വുളു മുറിയും. പ്രവർത്തനക്ഷമമായ കൈപ്പത്തിയാണെങ്കിൽ രണ്ടാം കൈപ്പത്തികൊണ്ട് ഗുഹ്യഭാഗം തൊട്ടാലും വുളു മുറിയും. ഒന്നിനു മാത്രമേ പ്രവർത്തന ശേഷിഉള്ളുവെങ്കിൽ അതുകൊണ്ട് സ്പർശിച്ചാലേ വുളു മുറിയൂ

ഒരു സ്ത്രീ രൂപാന്തരപ്പെട്ട് പുരുഷനായി മാറിയാൽ മറ്റു പുരുഷന്മാരെ തൊട്ടാൽ അവളുടെ വുളു മുറിയുമോ?2021-05-23T09:28:33+00:00

ഈ സ്ത്രീ എല്ലാ അർത്ഥത്തിലും പുരുഷനായി മാറിയിട്ടില്ലെങ്കിൽ, അഥവാ ചില ഗുണങ്ങളിൽ മാത്രമാണ് മാറിയതെങ്കിൽ അവൾ സ്ത്രീ തന്നെയാണ്. സ്ത്രീകളുടെ വിധിയാണ് അവൾക്കുള്ളത്, എല്ലാ താർതാത്തിലും അവൾ സാക്ഷാൽ പുരുഷനായിട്ടു ണ്ടെങ്കിൽ ഇപ്പോൾ

അവൾ പൂരുഷനാണ് (ശർവാനി 1/117 കാണുക.)

 

ഭർതൃപിതാവിനെ തൊട്ടാൽ വുളു മുറിയുമോ? വിവാഹബന്ധം വേർപ്പെട്ടതിന് ശേഷമാണങ്കിൽ എന്താണു വിധി?2021-05-23T09:27:07+00:00

വിവാഹബന്ധം നിഷിദ്ധമായവരെ സ്പർശിച്ചാൽ വുളു മുറിയില്ല. ഭർതൃപിതാവിനെ ഒരു കാലത്തും വിവാഹം ചെയ്യുന്നത് അനുവദനീയമല്ല. അതിനാൽ ബന്ധം വേർപ്പെട്ടാലും തൊട്ടാൽ വുളു മുറിയില്ലെന്നാണു വിധി, ഭർത്താവിനെ സംബന്ധിച്ച്,ഭാര്യാമാതാവിന്റെ വിധിയും ഇപ്രകാരമാണ്.

ഭാര്യയുടെ ജ്യേഷ്ഠാനുജത്തിമാരെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:25:27+00:00

വുളു മുറിയുന്നതാണ്.

പിതാവ് ത്വലാഖ് ചൊല്ലി ഒഴിവാക്കിയ രണ്ടാം ഭാര്യയെ മകൻ തൊട്ടാൽ വുളു റിയുമോ?2021-05-23T09:23:46+00:00

മൂറിയുകയില്ല. (ഫത്ഹുൽമുഈൻ 315)

ഭാര്യയുടെ ഉമ്മയുടെ ജ്യേഷ്o ത്തിമാരെയും ഭാര്യയുടെ പിതാവിന് രണ്ടാം ഭാര്യയെയും തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:23:18+00:00

രണ്ടുകൂട്ടരെ തൊട്ടാലും വുളു മുറിയുന്നതാണ്

എളാൽ മുത്താമാരുടെ മക്കളെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:21:06+00:00

വിവാഹബന്ധം അനുവദനീയമായവരാണ് അവർ അതുകൊണ്ട് അവരെ തൊട്ടാൽ വുളമുറിയന്നതാണ്.

അംഗശുദ്ധി വരുത്തിയ ഒരാളുടെ ഗുഹ്യസ്ഥാനം മറ്റൊരാൾ തൊട്ടാൽ രണ്ടുപേരുടെയും വുളു മുറിയുമോ?2021-05-23T09:20:28+00:00

തൊട്ട വ്യക്തിയുടെ വുളു മുറിയും, രണ്ടുപേരും ഒരു വർഗ്ഗമാണെങ്കിൽ അപരന്റെ വുളുവിന് തകരാറില്ല,

അഞ്ചോ ആറോ വയസ്സായ പെൺകുട്ടിയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:19:20+00:00

സാധാരണ ഗതിയിൽ കണ്ടാൽ വികാരം ജനിക്കുന്ന വളർച്ചയെത്തിയിട്ടുണ്ടെങ്കിൽ വുളുമുറിയും

.അമുസ്ലിംകളതൊട്ടാൽ വുളു മുറിയുമോ?2021-05-23T09:17:41+00:00

അമുസ്ലിംകൾ എന്ന നിലക്കു മുറിയുകയില്ല. തൊടുന്നത് സ്ത്രീ പുരുഷന്മാർ തമ്മിലാണെങ്കിൽ വുളു മുറിയും.

ഭാര്യയും ഭർത്താവും തമ്മിൽ തൊട്ടാൽ വുളു മുറിയാത്ത മദ്ഹബ് ഉണ്ടോ?2021-05-23T09:16:28+00:00

ഉണ്ട്. ഇമാം അബൂ ഹനീഫയുടെ മദ്ഹബിൽ വുളു മുറിയുകയില്ല. പക്ഷേ, ഏതൊരു മദ്ഹബ് പ്രകാരവും ഒരു അമൽ ചെയ്യണമെന്നതിൽ ആ അമലിന്റെ നിബന്ധനകൾ വ്യക്തമായി മനസ്സിലാക്കുകയും അത് പ്രകാരം ആ അമലിൽ ആദ്യാവസാനം ആ മദ്ഹബ് പ്രകാരം തന്നെ
പ്രവർത്തിക്കുകയും വേണം. അല്ലാത്ത പക്ഷം ആ അമൽ സ്വഹീഹാകുകയില്ല.

എന്റെ ജ്യേഷ്ഠന്റെ ഭാര്യയെ തൊട്ടാൽ എന്റെ മകന്റ് വുളു മുറിയുമോ?2021-05-23T09:14:12+00:00

മകൻ തൊട്ടാൽ അവന്റെ വുളു മൂറിയും. നിങ്ങൾ തൊട്ടാൽ നിങ്ങളുടേതും.

അന്യ സ്ത്രീപുരുഷ സ്പർശം വുളുഇനെ മുറിക്കുമല്ലോ. തൊട്ടത് മയ്യിത്തിനെ യാണെങ്കിൽ എന്താണ് വിധി? ആരുടെയെങ്കിലും വുളു മുറിയുമോ? മയ്യിത്തിന് വീണ്ടുംവുളു എടുത്തു കൊടുക്കേണ്ടതുണ്ടോ?2021-05-23T09:11:30+00:00

തൊട്ടത് മയ്യിത്തിനെയാണെങ്കിലും വുളു മുറിയുമെന്നാണ് വിധി. എന്നാൽ മയ്യിത്തിന്റെ വുളു മുറിയുന്നതല്ല. അതിനാൽ മയ്യിത്തിന് വീണ്ടും വുളൂ എടുപ്പിക്കേണ്ട ആവശ്യമില്ല

ഒരു നവമുസ്ലിം അവന്റെ അമുസ്ലിമായ ഉമയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:10:44+00:00

മുറിയുകയില്ല. മുസ്ലിമാണങ്കിലും അവന്റെ മാതാവ് തന്നെയാണല്ലോ

ഭർതൃപിതാവി (അമ്മാശൻ)നെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:04:57+00:00

വുളു മുറിയുകയില്ല. വിവാഹബന്ധം നിഷിദ്ധമായവരെ സ്പർശിച്ചാൽ വുളു മുറിയില്ലെന്നാണ് നിയമം. ഭർത്താവിന്റെ പിതാവിനെ വിവാഹം കഴിക്കൽ നിഷിദ്ധമാണ്.

ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകൻ രണ്ടാം ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:04:11+00:00

ബാപ്പ വിവാഹം കഴിച്ച സ്ത്രീയായതിനാൽ തൊട്ടാൽ വുളു മുറിയുകയില്ല. വിവാഹബന്ധം ഹറാമായതാണ് കാരണം

ഭാര്യാ ഭർത്താക്കൾ പരസ്പരം സ്പർശിച്ചാൽ വുളു മുറിയുമൊന്നും ഇല്ലെന്നും കേൾക്കുന്നു. ഏതാണ് ശരി?2021-05-23T09:02:04+00:00

വുളു മുറിയും എന്നതാണ് ശരി. സ്ത്രീയെ തൊട്ടാലുണ്ടാകുന്ന വൈകാരികാനുഭവമാണ് മൂറിയാനുള്ള കാരണം. ഭാര്യയെ സ്പർശിക്കുമ്പോളിത് ഉണ്ടാകും. ഉമ്മ പെങ്ങന്മാരെ തൊടുമ്പോൾ ഈ വികാരം ഉണ്ടാവുന്നില്ല. ഭർത്താവ് ഭാര്യയെ തൊട്ടാൽ വുളു മുറിയുമെന്നു ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (നിസാഅ് സൂറത്തിലെ 42-ാം സൂക്തത്തിൽ) ഇതിനെ ശക്തിപ്പെടുത്തുന്ന ധാരാളം ഹദീസുകളും വന്നിട്ടുണ്ട്.

തൊട്ടാൽ മുറിയില്ല എന്നു പറഞ്ഞതൊക്കെ മറയുള്ളിടത്താണ്. സ്ത്രീകളെ തൊടുമ്പോൾ പൊതുവെ എല്ലാവർക്കും വികാരം ഉണ്ടാവും. ചില സമയത്ത് ഇതുണ്ടായില്ലെങ്കിലും നിയമത്തിന് മാറ്റമില്ല.

ബുദ്ധിമുട്ടുകളുണ്ടാവുന്നതുകൊണ്ടാണ് ദീർഘമായ യാത്രയിൽ നിസ്കാരം ചുരുക്കാൻ നമൂക്കനുവാദം ലഭിച്ചത്. ഇനി ബുദ്ധിമുട്ടു ണ്ടായില്ലെങ്കിലും ഈ ഇളവ് ബാധകമാണ്. വികാരം ഉണ്ടായോ ഇല്ലയോ എന്നുള്ളതല്ല, സ്പർശനമുണ്ടായോ എന്നതാണ് പ്രശ്നം

വുളു എടുത്ത ഒരു സ്ത്രീ അമൂസ്ലിം സ്ത്രീയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T08:43:10+00:00

ഉറക്കം കൊണ്ടോ മറ്റോ ബുദ്ധിയുടെ വകതിരിവ് നീങ്ങൽ, മുൻദ്വാരത്തിൽ കൂടിയോ പിൻദ്വാരത്തിൽ കൂടിയോ ഇന്ദ്രിയമല്ലാത്ത മറ്റുവല്ലതും പുറപ്പെടൽ, വലിയവരായ അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ, മുൻകയ്യിന്റെ പള്ളകൊണ്ട് മനുഷ്യരുടെ ഗുഹ്യസ്ഥാനം

സ്പർശിക്കൽ എന്നിവയാണ് വുളു മുറിയുന്ന കാര്യങ്ങൾ. സ്ത്രീകൾ തമ്മിൽ ഏതുമതക്കാരായും തൊടുന്നതുകൊണ്ട് വുളുവിന് ഒരു ഭംഗവും സംഭവിക്കില്ല

മൂത്താപ്പാന്റേയും എളാപ്പാന്റേയും മക്കാള തൊട്ടാൽ വുളു മുറിയുമോ?2021-05-23T08:46:04+00:00

വുളു മുറിയുന്നതാണ്. അവരെ വിവാഹം ചെയ്യൽ അനുവദനീയമാണല്ലോ! വിവാഹം.
ചെയ്യൽ ഹറാമായവരെ (ഉദാ: സഹോദര പൂതി) തൊട്ടാലാണ് വുളൂ മുറിയാതിരിക്കുക