ചോദ്യം: തറാവീഹ് നമസ്കാരത്തിൽ ചില ഇമാമീങ്ങൾ അവസാന -പത്താമത്തെ- അത്തഹിയ്യാത്തിൽ മാത്രവും മറ്റുചിലർ നന്നാല് റക്അത്തിലുള്ള അത്തഹിയ്യാത്തിലും ഒഴിച്ച് ബാക്കിയുള്ള അത്തഹിയ്യാത്തിൽ ഇഫ്തിറാശിന്റെ ഇരുത്തം ഇരിക്കുന്നതായി കാണുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?
ഉത്തരം: സലാം വീട്ടുന്ന എല്ലാ അത്തഹിയ്യാത്തിലും ‘തവർറുകി’ന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അതിന് വിപരീതമായി പ്രവൃത്തിക്കുന്നതിന് ശാഫിഈ മദ്ഹബിൽ തെളിവില്ല.