പ്രശ്നം: ഇമാമോടു കൂടി തറാവീഹ് നമസ്കരിക്കുന്നുവെന്ന് ഒരാൾ നിയ്യത്തു ചെയ്താൽ അതു മതിയാകുമോ? ഉസ്വല്ലിത്തറാവീഹ എന്നാണല്ലോ ഏറ്റവും ചുരുങ്ങിയ നിയ്യത്തായി ഇമാമുകൾ വ്യക്തമാക്കിയത്. തറാവീഹിനെ ഞാൻ നിസ്കരിക്കുന്നുവെന്നാണല്ലോ ഇതിന്നർത്ഥം. അതിൽ ഞാൻ എന്നതിനെ ഒഴിവാക്കി നിസ്കരിക്കുന്നുവെന്നു കരുതിയാൽ മതിയാകുമോ എന്നാണു സംശയം.

ഉത്തരം: തറാവീഹ് നിസ്കരിക്കുന്നയാൾ തറാവീഹ് നമസ്ക്കരിക്കുന്നുവെന്നു കരുതിയാൽ അതു മതിയാകുന്നതാണ്. ഉസ്വല്ലിത്തറാവീഹ-തറാവീഹിനെ ഞാൻ നിസ്കരിക്കുന്നു എന്നത് ഒരുദാഹരണം പറഞ്ഞതാണ്. തുഹ്ഫ: 2-5 നോക്കുക.