പ്രശ്നം: ഒന്നിൽ കൂടുതൽ മൃഗങ്ങളെ ഉളുഹിയ്യത്തറക്കുന്ന വ്യക്തി അവയിൽ ഒന്നിന്റെ അറവു നടത്തിക്കഴിഞ്ഞശേഷം നഖം, മുടി പോലുള്ളവ നീക്കൽ കറാഹത്താകുമോ? അതല്ല, എല്ലാ മൃഗങ്ങളെയും അറത്തു കഴിഞ്ഞ ശേഷമേ ഇതുപാടുള്ളുവെന്നാണോ?

ഉത്തരം: ഒന്നിലധികം മൃഗങ്ങളെ ഉളുഹിയ്യത്തറക്കുന്നയാൾക്ക് ഒന്നാമത്തേതിന്റെ അറവ് കഴിയുന്നതോടെ മുടി, നഖം പോലുള്ളവ നീക്കുന്നതിന്റെ കറാഹത്ത് ഇല്ലാതാകും. ഉളുഹിയ്യത്തിന്റെ പുണ്യത്തിലും അതു മൂലം ലഭ്യമാകുന്ന മഗ്ഫിറത്ത് പോലുള്ളതിലും നഖം, മുടി പോലുള്ള ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും പങ്കാളിത്തം ലഭിക്കണമെന്നതുകൊണ്ടാണല്ലോ അറവിന്റെ മുൻപ് അവ നീക്കരുതെന്ന് വിലക്ക് വന്നത്. ഒന്നാമത്തേതിന്റെ അറവോടെ ഈ പങ്കാളിത്തം ലഭിച്ചുവല്ലോ. എങ്കിലും എല്ലാ മൃഗങ്ങളെയും അറത്ത് തീരും വരെ മുടിയും നഖവുമൊന്നും നീക്കാതിരിക്കുക തന്നെയാണ് ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം:9-347