ഒരു ജീവിയെ അനാവശ്യമായി ജീവഹാനി വരുത്തലും ഭക്ഷയോഗ്യമല്ലാത്ത ജീവിയെ അറുക്കലും നിഷിദ്ധമാണ്. ആഹാരയോഗ്യമായ ജീവികളെ ഭക്ഷിക്കാൻ അറവ് നടത്തൽ നിർബന്ധമാണ്. മത്സ്യവും വെട്ട്കിളിയും ഇതിൽ നിന്ന് ഒഴിവാണ്. അവയെ ചത്താലും ഭക്ഷിക്കാവുന്നതാണ്. ഇവിടെ മത്സ്യം എന്നതിൽ സമുദ്രത്തിലെ മുഴുവൻ ജീവികളും ഉൾപ്പെ ടും കരയിലും സമുദ്രത്തിലും താമസിക്കുന്നത് ഇതിൽ പെടില്ല. സമുദ്രത്തിലെ ജീവികൾക്ക് മത്സ്യത്തിന്റെ രൂപം വേണമെ ന്നില്ല. കരയിൽ ഭക്ഷിക്കപ്പെടാത്ത മനുഷ്യന്റെയോ നായ യുടെയോ രൂപത്തിലായാലും ശരി, വലിയ മത്സ്യങ്ങളെ അറവ് നടത്തൽ സുന്നത്താണ്. കരയിൽ ജീവിക്കുന്നതും അറവ് നട ത്താൻ സൗകര്യപ്പെടുന്നതുമായ ജീവികളെ അറുക്കുമ്പോൾ ശ്വാസനാളവും അന്നനാളവും മുഴുവൻ മുറിക്കൽ നിർബന്ധ മാണ്.

അറിവിന്റെ ഫർളുകൾ 

1. അറവ് നടത്തുന്നവൻ.

2. അറവിന് വിധേയമാകുന്ന ജീവി,

3. അറവ് നടത്താനുപ യോഗിക്കുന്ന ആയുധം.

4. അറുക്കുകയെന്ന കർമ്മം.

അറവ് തുടങ്ങി അവസാനിക്കുന്നത് വരെ അറവ് നടത്തുന്നവൻ മുസ് ലിമോ വിവാഹം ചെയ്യൽ അനുവദനീയമായ വേദക്കാരനോ ആയിരിക്കണം. അവിശ്വാസയോ  മുർതദ്ദോ അറവ് നടത്തിയത് ഭക്ഷിക്കൽ ഹറാമാണ്. വകതി രിലെത്താത്ത കുട്ടി, ഭ്രാന്തൻ, മസ്ത് ബാധിച്ചവൻ, അന്ധൻ എന്നിവർ അറുത്തത് ഭക്ഷിക്കൽ അനുവദനീയമാണെങ്കിലും കറാഹത്താണ്. അവർക്ക് പിഴവ് പറ്റാൻ സാധ്യതയുണ്ടല്ലോ. സ്വന്തം കരങ്ങളാൽ ബലികർമ്മം നടത്തലാണ് സുന്നത്ത്. ബ ലി കർമ്മം നടത്തുന്നവൻ പുരുഷനും അറവിന് കഴിവുള്ളവനുമാണെങ്കിലാണ് സുന്നത്താവുക. അപ്പോൾ സ്ത്രീ, നപുംസകം , അറവിന് കഴിയാത്ത പുരുഷൻ എന്നിവർക്ക് കഴിവു ള്ളവരെ ഏൽപ്പിക്കലാണ് ഉത്തമം.

അറുക്കപ്പെടുന്ന ജീവി ഭക്ഷ്യയോഗ്യമായിരിക്കണം. അറവ് തുടങ്ങുമ്പോൾ മൃഗത്തിൽ നിലനിൽപ്പിനാവശ്യമായ ജീവൻ ഉണ്ടായിരിക്കണം. അറവിന് ശേഷം ശക്തിയായ പിടയൽ പോലുള്ളത് വെളിവായാലും അനുവദനീയമാകും. ഒരു ജീവി യെ മുറിവാക്കപ്പെടുകയോ ഭാരമുള്ളത് അതിന്റെ മേൽ വീഴു കയോ ചെയ്തുവെന്ന് കരുതുക, നിലനിൽപ്പിനാവശ്യമായ ജീ വൻ അതിലുണ്ടായിരിക്കേ അതിനെ അറുത്താൽ ഭക്ഷിക്കാവു ന്നതാണ്. അൽപ്പം കഴിഞ്ഞാൽ അതിനെ അറുത്തില്ലെങ്കിൽ ചാവുമെന്ന് ഉറപ്പുണ്ടെങ്കിലും ശരി, അപകടം സംഭവിച്ചപ്പോൾ നില നിൽപ്പിനാവശ്യമായ ജീവൻ ഇല്ലെങ്കിൽ അത് അനുവദനീയമല്ല.

അറവ് നടത്താനുപയോഗിക്കുന്ന ആയുധം ഇരുമ്പ്, സ്വ ർണ്ണം, വെള്ളി, ചെമ്പ്, ഇയ്യം, മരം, മുള, കല്ല്, പളുങ്ക് ഇവകളാ ൽ നിർമ്മിച്ച ഏതുമാവാം. മൂർച്ചയേറിയതാവുമ്പോൾ ആത്മാവിനെ വേഗം പുറപ്പെടീക്കും, മൂർച്ച കുറഞ്ഞതാവുമ്പോൾ അ ത് അറുക്കപ്പെടുന്ന ജീവിയെ പ്രയാസപ്പെടുത്തലാവും. മൂർച്ച യില്ലാത്ത വസ്തു കൊണ്ട് അറവ് നടത്തിയാൽ അറുക്കുന്നവ ന്റെ ശക്തി കൊണ്ടോ ആയുധത്തിന്റെ ഖനം കൊണ്ടോ ആ യിരിക്കും ജീവൻ നഷ്ടപ്പെടുക. അത് ഭക്ഷിക്കൽ അനുവദനീ യമല്ല താനും. നഖം, പല്ല്, എല്ല് എന്നിവ കൊണ്ട് അറവ് നട ത്താൻ പാടില്ല. ഹദീസിൽ വ്യക്തമായ വിരോധന വന്നിട്ടുണ്ട്. അന്നനാളവും, ശ്വാസനാളവും മുറിയുക, തുടർച്ചയോടെ അറവ് നടത്തുക, അറവിനെ ഉദ്ദേശിക്കുക. നിലനിൽപ്പിനാവശ്യമാ യ ജീവനുണ്ടാവുക തുടങ്ങിയവ നിബന്ധനയാണ്. ഒരു ജീവി യെ ശക്തമായ ഓട്ടമോ പറക്കലോ കാരണമായി അറുക്കാൻ സാധിക്കുന്നില്ലെങ്കിൽ അമ്പ് കൊണ്ടോ വാള് കൊണ്ടോ മൃഗ ത്തിന്റെ ശരീരത്തിൽ നിന്ന് എവിടെയെങ്കിലും ആത്മാവിനെ പുറപ്പെടിക്കുന്ന മുറിവ് വരുത്തിയാൽ ഭക്ഷിക്കാവുന്നതാണ്. പിന്നീട് നിലനിൽപ്പിനാവശ്യമായ ജീവനോടെ അറവിന് സൗ കര്യപ്പെട്ടാൽ അറുക്കൽ നിർബന്ധമാണ്. ഇല്ലെങ്കിൽ അറുക്കാ തെ ഭക്ഷിക്കാം. ഒട്ടകം പോലോത്ത ജീവി ഒരു കിണറിലോ കുഴിയിലോ വീണു. അറവ് നടത്താൻ സാധിക്കുന്നില്ലെങ്കിൽ അവിടെയും ഓടിപ്പോയ മൃഗത്തിന്റെ നിയമം ബാധകമാണ്. അറുക്കുന്നതിനിടയിൽ കൈ ഉയർത്താതിരിക്കൽ നിർബന്ധ മാണ്. എന്നാൽ പെട്ടെന്നുള്ള താളപ്പിഴ മൂലം കത്തിതെറിക്കു കയോ നിലത്ത് വീണ് പോവുകയോ അറവ് മൃഗം പിടയു കയോ മറ്റോ ചെയ്ത കാരണത്താൽ കൈ തെന്നിപ്പോവു കയും ഉടനെ അറവ് പൂർത്തിയാക്കുകയും ചെയ്താൽ കുഴപ്പ മില്ല. ഒരാൾ അറവ് തുടങ്ങി പൂർത്തീകരിക്കുന്നതിന് മുമ്പ് മ റ്റൊരാൾ വേറൊരു കത്തി കൊണ്ട് ആദ്യത്തെയാൾ കൈ ഉയ ർത്തും മുമ്പ് അറവ് പൂർത്തിയാക്കിയാൽ ഭക്ഷിക്കൽ അനുവദനീ യമാണ്. ജീവനുള്ള മൃഗത്തിൽ നിന്ന് അൽപ്പം മാംസം മുറിച്ചെടു ത്ത് ഭക്ഷിക്കാൻ പാടില്ല. ജീവനുള്ളവയിൽ നിന്ന് വേർപ്പെട്ടത് ച അതിൽ നിന്ന് വേർപ്പെട്ടതു പോലെയാണ്. ജീവനുള്ള മത്സ്യ ത്തിൽ നിന്നോ വെട്ടുകിളിയിൽ നിന്നോ മുറിച്ചെടുത്തതാണെങ്കി ൽ ഭക്ഷിക്കൽ അനുവദനീയമാണ്. മുറിച്ചെടുക്കൽ ഹറാമാ ണോ കറാഹത്താണോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്

അറവിന്റെ സുന്നത്തുകൾ

അറവ് നടത്തുന്നവൻ ബുദ്ധിയും വിവേകവുമുള്ള പുരു ഷനാവുക, കത്തി മൂർച്ചകൂട്ടുക, കത്തി വേഗത്തിൽ ചലിപ്പി ക്കുക, അറുക്കപ്പെടുന്ന ജീവിയെ വെള്ളം കുടിപ്പിക്കുക, മയ ത്തോട് കൂടിയാവുക, കൈകാലുകൾ ബന്ധിക്കുക, വലത്കാൽ കെട്ടിൽ നിന്നൊഴിവാക്കുക, ഇടഭാഗത്തിന്റെ മേൽ ചെരിച്ച് കിടത്തുക, ഖിബ്ലക്ക് മുന്നിടുക, ജീവൻ വിട്ട് പിരിയുന്നത് വവരെ ഒഴിച്ചിടുക, ബിസ്മി ചൊല്ലുക, ബിസ്മിക്ക് മുമ്പും ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക, നബി (സ) യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, ഒട്ടകം പൊലോത്ത കഴുത്ത് നീണ്ട ജീവികളെ കുത്തിയറുക്കുക തുടങ്ങിയവ അറവിന്റെ സുന്നത്തുകളാണ്.

കറാഹത്തുകൾ

ആവശ്യത്തിലധികം മുറിക്കുക. പിരടി മുറിക്കുക, ജീവൻ പോകുന്നതിന് മുമ്പ് നിക്കുകയോ അനക്കുകയോ തൊലിയു രിക്കുകയോ ചെയ്യുക. ജീവ് പോകുന്നതിന് മുമ്പ് ശരീരത്തിൽ നിന്ന് മുറിച്ചെടുക്കുക. പിടക്കാൻ അനുവദിക്കാതിരിക്കുക, ഒന്നിന്റെ മുമ്പിൽ വെച്ച് മറ്റൊന്നിനെ അറക്കുക, മുമ്പിൽ വെച്ച് കത്തി മൂർച്ച കൂട്ടുക, വഴിയിൽ വെച്ച് അറവ് നടത്തുക, രാത്രി യിൽ അറക്കുക, ബിസ്മി ഉപേക്ഷിക്കുക ഇവകളൊക്കെയും കറാഹത്താണ്.

ഹറാമുകൾ

പിരടി വെട്ടിയറുക്കുക, ചെവിയിൽ കത്തി പ്രവേശിപ്പിച്ച് അറുക്കുക.